Image

കളിവാച്ച് (കവിത)- കാരൂര്‍ സോമന്‍

കാരൂര്‍ സോമന്‍ Published on 26 December, 2011
കളിവാച്ച് (കവിത)- കാരൂര്‍ സോമന്‍
സമയം തെറ്റിയ വാച്ച് ആര്‍ക്ക് വേണം?
അലങ്കാപ്പട്ടികയില്‍ , ഓഹരിവിപണിയില്‍
പുതിയ കാനേഷുമാരിയില്‍
സ്ഥാനം നഷ്ടപ്പെട്ട്, പടിവാതില്‍ കൊട്ടിയടക്കാന്‍ വിധിക്കപ്പെട്ട്
വാച്ച്-
വാറ് പൊട്ടിയ അതിനി-യാര്‍ക്കു വേണം?

നിന്റെ സമയമടുത്തെന്നു പറയാന്‍
എന്റെ കൈയില്‍ വാച്ചില്ലല്ലോ?
ചില്ലു തകര്‍ന്ന വാച്ചില്‍ , സൂചി പിന്നോട്ടു നടക്കുന്നു
അതിന്റെ ചൂണ്ടാണി വിരല്‍ എന്നെ ഉന്നം വെക്കുന്നു.
സമയം രേഖപ്പെടുത്തിയ കാലുകള്‍ കടന്നു
നീലിച്ചക്ലാവോടെ ആമനടത്തം
സമയമെത്രയായി എന്നു എന്നെ മിറച്ചിട്ടൊരു അന്ധന്‍ .
വാച്ച്
ഒരു കുടുക്ക്, ഒരു ആരാച്ചാര്, ഒരു തൂങ്ങിയാട്ടം
കുറച്ചുകൂടി വ്യക്തമാക്കിയാല്‍ - നാഴികമണി
ഒന്നുമില്ലാത്തവര്‍ക്കാണ്
അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയത്
മനസ്സിലായില്ലേ വാച്ച് എങ്ങനെ കഴുത്തു മുറുക്കുന്നുവെന്ന്?

പനി പിടിച്ച വാച്ചില്‍
സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുന്നു
കളിവാച്ച് (കവിത)- കാരൂര്‍ സോമന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക