Image

ചൈനയില്‍ സൂപ്പര്‍ സ്പീഡ് ട്രെയിന്‍ പരീക്ഷണഓട്ടം നടത്തി

Published on 26 December, 2011
ചൈനയില്‍ സൂപ്പര്‍ സ്പീഡ് ട്രെയിന്‍ പരീക്ഷണഓട്ടം നടത്തി
ബെയ്ജിങ്: മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന അതിവേഗ ട്രെയിന്‍ ചൈനയില്‍ പരീക്ഷണ ഓട്ടം നടത്തി. ചൈനയിലെ സി.എസ്.ആര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിച്ച ട്രെയിനിന്റെ ബോഡി കാര്‍ബണ്‍ ഫൈബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചൈനയിലെ പുരാത വാളിന്റെ ഡിസൈന്‍ കടമെടുത്താണ് ട്രെയിന്‍ ഡിസൈന്‍ ചെയ്തതെന്ന് കമ്പനി ചീഫ് ടെക്‌നീഷന്‍ ഡിങ് സാന്‍ സാന്‍ പറഞ്ഞു.

ആറ് കമ്പാര്‍ട്ടുമെന്റുകളാണ് ട്രെയിനില്‍ ഉള്ളത്. 22,800 കിലോവാട്ടാണ് എന്‍ജിന്റെ ശക്തി. മണിക്കൂറില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന നിലവിലുള്ള അതിവേഗ ട്രെയിനില്‍ ഇത് 9,600 കിലോവാട്ടാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക