Image

ജപ്പാന്‍ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

ബഷീര്‍ അഹ്‌മദ്‌ Published on 27 February, 2015
ജപ്പാന്‍ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
കോഴിക്കോട്‌: ജപ്പാന്‍ കുടിവെള്ള പദ്ധതി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിനു സമര്‍പ്പിച്ചു. 11 വര്‍ഷം മുമ്പ്‌ അന്നത്തെ മന്ത്രിയായിരുന്ന ടി.എം. ജേക്കബ്‌ തുടക്കമിട്ട പദ്ധതി ജപ്പാന്‍ രാജ്യാന്തര സഹകരണ സംഘത്തിന്റെ (ജൈക്കാ) സഹായത്തോടെയാണ്‌ നഗരത്തില്‍ നടപ്പാക്കിയത്‌.

2036 വരെ ദിവസവും 24 മണിക്കൂര്‍ ശുദ്ധജലം നല്‍കാന്‍ കഴിയുന്ന പദ്ധതിക്കാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. കോഴിക്കോട്‌ ജില്ലയിലും സമീപത്തെ 13 പഞ്ചായത്തുകളിലും ഇതിന്റെ പ്രയോജനം ലഭിക്കും.

പെരുവണ്ണാമൂഴിയിലെ 174 ദശലക്ഷം ലിറ്റര്‍ ഉത്‌പാദന ശേഷിയുള്ള ശുദ്ധീകരണശാലയില്‍ 142 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ട്‌. ജലവിതരണം നിയന്ത്രിക്കുന്ന സ്‌ക്വാഡ്‌ കണ്‍ട്രോള്‍ റൂം കോഴിക്കോട്‌ സ്വപ്‌ന നഗരിയിലാണ്‌ പ്രവര്‍ത്തനസജ്ജമായത്‌.

ജലവിതരണം മന്ത്രി പി.ജെ. ജോസഫും, വിതരണശൃംഖല മന്ത്രി എം.കെ. മുനീറും, മെയിന്‍ട്രാന്‍സ്‌മിഷന്‍ മേയര്‍ എ.കെ. പ്രേമജവും നിര്‍വഹിച്ചു.

അഡീഷണര്‍ ചീഫ്‌ സെക്രട്ടറി വി.ജെ. കുര്യന്‍ ഐ.എ.എസ്‌, അജിത്‌ പാട്ടീല്‍ ഐ.എ.എസ്‌ (എംഡി കെ.ഡബ്ല്യു.എ), ജൈക്ക പ്രൊജക്‌ട്‌ ഡയറക്‌ടര്‍ കെ.ജി ഹര്‍ഷന്‍, എം.എല്‍.എമാരായ എ പ്രദീപ്‌ കുമാര്‍, എളമരം കരീം, പുരുഷന്‍ കടലുണ്ടി, വി.എം. ഉമ്മര്‍മാസ്റ്റര്‍, പിടിഎ റഹീം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തില്‍ ജമീല, ജില്ലാ കളക്‌ടര്‍ എന്‍. പ്രശാന്ത്‌ ഐ.എ.എസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജപ്പാന്‍ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചുജപ്പാന്‍ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചുജപ്പാന്‍ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക