Image

കാവ്യ മാധവന്‍ കാശ്മീരി പെണ്‍കുട്ടിയാകുന്നു

ആശ പണിക്കര്‍ Published on 27 February, 2015
   കാവ്യ മാധവന്‍ കാശ്മീരി പെണ്‍കുട്ടിയാകുന്നു
 കാവ്യ മാധവന്‍ കാശ്മീരി പെണ്‍കുട്ടിയായി. സിനിമയില്‍ മാത്രമല്ല, ജീവിതത്തില്‍ തന്നെ ആദ്യമായാണ് താന്‍ കാശ്മിരി പെണ്‍കുട്ടികളുടെ വസ്ത്രണണിയുന്നതെന്ന് കാവ്യ പറയുന്നു. കാശ്മീരി വസ്ത്രത്തില്‍ അതിസുന്ദരിയായാണ് കാവ്യ മാധവനെ കാണാന്‍ കഴിയുന്നത്.

ഷി ടാക്‌സി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു കാവ്യയുടെ കാശ്മീരി മേയ്ക്ക് അപ്.  ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ കാശ്മീരില്‍ പുരോഗമിയ്ക്കുകയാണ്. കാവ്യ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജി സുരേന്ദ്രനാണ്.

ദേവയാനി എന്ന ഷീ ടാക്‌സി ഡ്രൈവറായാണ് കാവ്യ ചിത്രത്തിലെത്തുക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാവ്യ തിരികെ വന്നു അഭിനയിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. കൃഷ്ണ പ്രഭ, അന്‍സിബ ഹസന്‍, സുരാജ് വെഞ്ഞാറാം മൂട്, ടിനി ടോം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

   കാവ്യ മാധവന്‍ കാശ്മീരി പെണ്‍കുട്ടിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക