Image

ആഷിക്കിനെ കളിയാക്കിയ ഫേസ്ബുക്ക് വിരുതന് റിമയുടെ വക ചുട്ട മറുപടി

ആശ പണിക്കര്‍ Published on 26 February, 2015
ആഷിക്കിനെ കളിയാക്കിയ ഫേസ്ബുക്ക് വിരുതന്  റിമയുടെ വക ചുട്ട മറുപടി
മലയാളസിനിമയില്‍ ബോള്‍ഡ് ആയ നടിയെന്നാണ് റിമ കല്ലിങ്കല്‍ അറിയപ്പെടുന്നത്.  സ്വന്തം വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വളരെ ലളിതമായി നടത്തുകയും എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗികള്‍ക്കായി പത്ത് ലക്ഷം രൂപ നല്‍കി മാതൃകയായ ദമ്പതികളാണ് ആഷിക്കും റീമയും. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് റീമയുടേത്.  സമകാലിക-സാമൂഹിക വിഷയങ്ങളില്‍ വളരെ ശക്തമായ അഭിപ്രായവും നിലാപാടുകളുമുളള  റിമ  സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായി പ്രതികരിക്കാറുമുണ്ട്.

ഫേസ് ബുക്കില്‍ തന്റെ ഭര്‍ത്താവായ ആഷിക്കിനെ കളിയാക്കിയ വിരുതനാണ് റിമയുടെ വാക്കുകളുടെ ചൂടറിഞ്ഞത്. മദര്‍ തെരേസയ്‌ക്കെതിരെ ആര്‍എസ്എസ് നേതാവ് മോഹന്‍ ‘ഭാഗവത് നടത്തിയ വിവാദ പ്രസ്താവനയോട് അനുബന്ധിച്ച് റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് താഴെ റിമയെ പിന്തുണച്ചും എതിര്‍ത്തും നിരവധി ആളുകളാണ് രംഗത്തെത്തിയത്. അതിലൊരാളുടെ ചോദ്യം ഇങ്ങനെയായിരുന്നു. “കൊക്കെയ്ന്‍ ഉണ്ടോ ആഷിക്കേ,,, ഒരു കഞ്ചാവ് എടുക്കാന്‍,,,,
ചോദ്യത്തിന് ഉടന്‍ തന്നെ റിമ ഉഗ്രനൊരു മറുപടിയും നല്‍കി. “കൊക്കെയ്‌നും ഇല്ല കഞ്ചാവും ഇല്ല ! നിങ്ങളുടെ കൈയ്യില്‍ കുറച്ച് കോമണ്‍സെന്‍സ് ഉണ്ടാകുവോ? അത്യാവശ്യം ഇപ്പോ അതാ !
ഇതിന് മാത്രമല്ല റിമയുടെ പോസ്റ്റിന് താഴെ വരുന്ന മിക്ക ചോദ്യങ്ങള്‍ക്കും റിമ മറുപടി നല്‍കുന്നുണ്ട്. തന്റെ മതം മാനുഷികത ആണെന്നും മറ്റൊരു മതത്തിനെക്കുറിച്ചും തനിക്ക് അറിയേണ്ട കാര്യമില്ലെന്നും റിമ പറയുന്നു.

ആഷിക്കിനെ കളിയാക്കിയ ഫേസ്ബുക്ക് വിരുതന്  റിമയുടെ വക ചുട്ട മറുപടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക