Image

സീരിയല്‍ നടന്‍ ശരത്കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

ആശ പണിക്കര്‍ Published on 26 February, 2015
 സീരിയല്‍ നടന്‍ ശരത്കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു
മലയാള സീരിയല്‍ നടന്‍ ശരത്കുമാര്‍(23) വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പാരിപ്പള്ളിക്കു സമീപം മൈലക്കാട്ട് ശരത് സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെ ഏഴുമണിക്ക് കൊട്ടിയം മയിലക്കാട് വച്ചായിരുന്നു അപകടം. ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ടിപ്പര്‍ ലോറിക്കടിയിലാകുകയായിരുന്നു. രാവിലെ ആറുമണിക്ക് സീരിയല്‍ ഷൂട്ടിംഗിനായി കൊല്ലത്തേയ്ക്കു പോവുയായിരുന്നു.

രാജസേനന്റെ കൃഷ്ണകൃപാസാഗരമായിരുന്നു ആദ്യ സീരിയല്‍. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് ,ചന്ദനമഴ, സരയൂത് തുടങ്ങിയവയാണ് പ്രധാന സീരിയലുകള്‍. പാരിപ്പള്ളി കിഴക്കനേലയില്‍ ശശി മന്ദിരത്തില്‍ ശശികുമാര്‍ തങ്കച്ചി ദമ്പതികളുടെ മൂത്ത മകനാണ് അനുജന്‍:ശ്രീകുമാര്‍.

 സീരിയല്‍ നടന്‍ ശരത്കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക