Image

നന്മ ..(കവിത: സോയ നായര്‍)

സോയ നായര്‍ Published on 26 February, 2015
നന്മ ..(കവിത: സോയ നായര്‍)
വലിയ ഒരു
അഗാധ ഗര്‍ത്തത്തിലേക്കു
വഴുതി വീണു
തിരിഞു നോക്കിയപ്പോള്‍
 കുറെ ഇരുണ്ട
രൂപങ്ങളെ കണ്ടു.
അവ എന്നെ തനിച്ചാക്കി
 എന്നില്‍ നിന്നും
അകന്നു
പൊയ്‌ക്കൊണ്ടേയിരുന്നു
അപ്പോഴാണു
ഞാന്‍ മനസ്സിലാക്കിയത്
 തെറ്റുകളില്‍ നിന്നും
ശരികളിലേക്ക്
പിന്തിരിഞ്ഞു
നടക്കുവാന്‍
മനസ്സില്‍ നിന്നും
ഇരുട്ടുരൂപങ്ങളെ
എന്നന്നേയ്ക്കുമായി
മോചിതരാക്കേണ്ടതുണ്ടെന്ന് !!!

സോയ നായര്‍
ഫിലഡല്‍ഫിയ


നന്മ ..(കവിത: സോയ നായര്‍)
Join WhatsApp News
വായനക്കാരൻ 2015-02-27 08:02:03
നന്മയെ കാണുന്ന നാണയത്തിൽ തന്നെ
തിന്മയും കാണും മറുവശം, നിശ്ചയം.
തിന്മയിലേക്കു തിരിയും കവലയിൽ
നന്മയിലേക്കും വഴിയുണ്ട്, ദുർഘടം.
വിദ്യാധരൻ 2015-02-27 08:47:07
തെറ്റുകളെ നിങ്ങൾക്ക് മോചിതരാക്കാൻ കഴിയില്ല 
 അവർ നിങ്ങളുടെ ഗുരുക്കളാണ് 
ശരിയിലേക്കുള്ള പ്രയാണത്തിൽ 
 നിങ്ങളെ കൈ പിടിച്ചു നടത്തിയവർ  
വളർത്തി കൊണ്ടുവന്നവരെ 
ഉപേക്ഷിക്കുക എന്നത് 
ഈ തലമുറയുടെ 
പരിഷ്ക്കാരമായി മാറിയിട്ടുണ്ട് !
സോയ നായർ 2015-02-27 11:21:02
അറിഞ്ഞു കൊണ്ടു നമ്മളിൽ പലരും തെറ്റുകൾ ചെയ്യുന്നു.. ആ തെറ്റുകളിൽ നിന്നും പാഠം ഉൾകൊണ്ടിട്ടും വീണ്ടും ആ തെറ്റുകൾ ആവർത്തിക്കുന്നു.. ഈ തലമുറയെക്കാൾ മുൻപു തന്നെ വളർത്തി കൊണ്ട്‌ വന്നവരെ തള്ളിപ്പറയുന്നവരുണ്ടായിട്ടുണ്ടു.. അതു കണ്ടു വളരുന്ന പുതു തലമുറ ആ തെറ്റുകൾ ആവർത്തിക്കുന്നു... ശരികൾ പഠിപ്പിക്കുവാൻ വേണ്ടി തെറ്റ്‌ ചെയ്തിട്ട്‌, അതു കണ്ടൂ നടപ്പിലാക്കുന്ന പിന്തലമുറക്കാർ പരിഷ്കാരികൾ എന്നു പറഞ്ഞു  രക്ഷപ്പെടൽ... അതാണൂ ഇന്നു കണ്ട്‌ വരുന്ന കാഴ്ചകൾ.. 
സോയ ..
വയലാർ 2015-02-27 13:18:31
തെറ്റ് തെറ്റ് ഇത് തുടങ്ങിയെതെന്നോ എവിടെയോ 
യെഹോവയുടെ ശില്പ ശാലയിലോ ഏതെൻ തോട്ടത്തിലോ? 
മദ്‌ഗലനയിലെ തെരുവിൽ വച്ചോ? 
മാലിനിതടത്തിൽ വച്ചോ?
മാസം മാസത്തിൻ ആദ്യത്തെ തെറ്റിന് 
മാദക മധുപാത്രം നൽകി 
കൈൽ മാദക മധുപാത്രം നൽകി 
ആ തെറ്റ് ജയിക്കുന്നു 
ചരിത്രം ആവർത്തിക്കുന്നു  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക