Image

ചെറുനെല്ലി എസ്റ്റേറ്റ് വിവാദം: അഡ്വ. ടി.ആര്‍. രവി രാജിവെച്ചു

Published on 26 December, 2011
ചെറുനെല്ലി എസ്റ്റേറ്റ് വിവാദം: അഡ്വ. ടി.ആര്‍. രവി രാജിവെച്ചു
കൊച്ചി: നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റ് വിട്ടുകൊടുക്കാന്‍ ശുപാര്‍ശ ചെയ്ത ഗവ. പ്ലീഡര്‍ അഡ്വ. ടി. ആര്‍. രവി രാജിവെച്ചു.

എസ്റ്റേറ്റ് ധൃതി പിടിച്ച് ഉടമസ്ഥര്‍ക്ക് വിട്ടുകൊടുത്തതിന് നെന്മാറ ഡി.എഫ്.ഒയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. പാട്ടക്കരാര്‍ലംഘനവും വനംസംരക്ഷണ നിയമവും ലംഘിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 10നാണ് 280 ഏക്കര്‍ വരുന്ന ചെറുനെല്ലി എസ്‌റ്റേറ്റ് വനംവകുപ്പ് ഏറ്റെടുത്തത്. ഇതിനെതിരെ എസ്‌റ്റേറ്റ് കൈവശക്കാര്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഏറ്റെടുത്ത നടപടി ഹൈക്കോടതി താത്കാലികമായി റദ്ദാക്കിയിരുന്നു. ഉടമകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാതെ എസ്‌റ്റേറ്റ് ഏറ്റെടുത്തത് ശരിയല്ലെന്നും ഉടന്‍ എസ്‌റ്റേറ്റ് തിരികെ നല്‍കണമെന്നുമായിരുന്നു കോടതിയുത്തരവ്.

ഇതുസംബന്ധിച്ച കോടതിയുത്തരവിന്റെ പകര്‍പ്പ് ഔദ്യോഗികമായി കിട്ടും മുമ്പ് തന്നെ നെന്മാറ ഡി.എഫ്.ഒ. സി.ടി. ജോജു എസ്‌റ്റേറ്റുടമകള്‍ക്ക് തിരികെ നല്‍കുകയായിരുന്നു. എസ്‌റ്റേറ്റ് ഉടമസ്ഥരില്‍ ഒരാള്‍ നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചശേഷം ഹൈക്കോടതിയിലെ ഗവ. പ്ലീഡറുടെ അഭിപ്രായം തേടിയശേഷമാണ് ഡി.എഫ്.ഒ ഭൂമി വിട്ടുകൊടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക