Image

മദര്‍തെരേസയെയും മഹാത്മാഗാന്ധിയെയും നിന്ദിക്കുന്നത് നിര്‍ത്തണം ( മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 26 February, 2015
 മദര്‍തെരേസയെയും  മഹാത്മാഗാന്ധിയെയും നിന്ദിക്കുന്നത്  നിര്‍ത്തണം ( മോന്‍സി കൊടുമണ്‍)
“അദൃശ്യനാം ദൈവത്തെ ആലംബഹീനരില്‍-
കണ്ട നിന്നാത്മ ത്യാഗങ്ങളാം നിസ്വാര്‍ത്ഥ സേവനം;
ആയിരം വര്‍ഷങ്ങള്‍ പിന്നിട്ടാലും 
നിലയ്ക്കാത്തൊരോളമായലയടിച്ചു-
കൊണ്ടെന്നുമെന്നുമീലോകം സ്മരിച്ചിടും.”

ഇരുപതുവര്‍ഷങ്ങള്‍ക്കു മുന്‍പ് മദര്‍ തെരേസയെക്കുറിച്ച് ഞാന്‍ എഴുതിയ ഒരു കവിതയുടെ ആദ്യഭാഗമാണിത്. എല്ലായ്‌പ്പോഴും അമ്മയെക്കുറിച്ചോര്‍ക്കുമെങ്കിലും ഇപ്പോള്‍ പെട്ടെന്ന് മദറിനെക്കുറിച്ചോര്‍ക്കാന്‍ ഒരു അവസരം ഉണ്ടാക്കി തന്നത് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് മദര്‍ തെരേസയെക്കുറിച്ച് നടത്തിയ തരംതാണ ജാതീയമായ പ്രസ്താവനയാണ്. അദ്ദേഹം പറയുന്നു ഇന്ത്യയുടെ ചേരികളിലും, ആതുരജീവിതങ്ങളിലും ഉപപരിവര്‍ത്തനം നടത്തി- അതായത്, വൃണത്താലാവൃതമായി ആര്‍ക്കും വേണ്ടാതെ കല്‍ക്കട്ടയുടെ തെരുവോരങ്ങളില്‍ കിടക്കുന്ന കുഷ്ഠരോഗികളെ മടിയില്‍ കിടത്തി താലോലിച്ചവര്‍ക്കു ഭക്ഷണവും ഭദ്രതയും നല്‍കിയ അമ്മ മതപരിവര്‍ത്തനം ലക്ഷ്യമാക്കിയായിരുന്നു പ്രവര്‍ത്തിച്ചതെന്ന്. കഷ്ടം തന്നെ ഇതുവരെയും മദര്‍തെരേസ ആരെയും മതപരിവര്‍ത്തനം നടത്തിയതായി കേട്ടു കേള്‍വിപോലുമില്ല. എനിക്കദ്ദേഹത്തോട് ചോദിക്കാനുള്ള ഒരു കാര്യം സഹോദരാ! ആര്‍ക്കും വേണ്ടാതെ തെരുവോരങ്ങളില്‍ കിടന്ന എതെങ്കിലും ഒരു കുഷ്ഠരോഗിയെ എടുത്ത് മടിയില്‍ വെച്ച് താലോലിക്കാന്‍ നിങ്ങള്‍ സന്നദ്ധനായിട്ടുണ്ടോ? എങ്കില്‍ അതിന്റെ ചരിത്രം ഇന്ത്യയിലെ ജനങ്ങള്‍ക്കൊന്നു കാണിച്ചുതരാമോ ? 

കലക്കവെള്ളത്തില്‍ മീന്‍പിടിച്ച് വര്‍ഗ്ഗീയവിഷം കലര്‍ത്തി ഇന്ത്യയെ കുട്ടിച്ചോറാക്കി പാകിസ്ഥാനിലെപോലെ ഒരു വര്‍ഗ്ഗസമരമാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഇന്ത്യയിലെ പ്രബുദ്ധരായ ബുദ്ധിയുള്ള ജനത അതുള്‍ക്കൊണ്ടില്ല. അതിന്റെ തെളിവുകളാണ് നിങ്ങള്‍ ഡല്‍ഹിയില്‍ കണ്ടത്. ഇനിയും ഇന്ത്യ ഒന്നടങ്കം കാണുവാന്‍ പോകുന്നതും. മദര്‍തെരേസയെപോലുള്ള മഹനീയ വ്യക്തിത്വത്തിന് എതിരായ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നു കെജരിവാള്‍ പോലുള്ള ബുദ്ധിമാന്‍മാര്‍ പറഞ്ഞു കഴിഞ്ഞു.

മദര്‍തെരേസയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏവര്‍ക്കുമറിയാമായിരുന്നതുകൊണ്ട് അമ്മയെക്കുറിച്ചു ഞാനൊന്നും പ്രത്യേകിച്ച് പറയുവാന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിയുടെ അടുത്ത് ചെന്ന് ചില ചില്ലറ സഹായം ചോദിച്ചപ്പോള്‍ അദ്ദേഹം അമ്മയുടെ നിര്‍മ്മലമായ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണുണ്ടായത്. ഈ സ്ഥാനത്ത് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗതിനാണ് ഈ അനുഭവം ഉണ്ടായതെങ്കില്‍ അദ്ദേഹം എന്തുചെയ്യുമായിരുന്നു? എന്നാല്‍ അന്നു മദര്‍ പറഞ്ഞ ഒരു കാര്യം ഞാനിപ്പോഴും ഓര്‍ക്കുന്നു. 'എനിക്കുള്ളത് നീ തന്നു കഴിഞ്ഞു എനിക്കു തൃപ്തിയായി. ഇനിയും എന്റെ പിള്ളാര്‍ക്കുള്ളത് തന്നാലും' ആ ധനികന്‍ നിര്‍ന്നിമേഷനായി അമ്മയുടെ മുഖത്തേക്കു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ക്രൂര സ്വഭാവത്തിന് മാറ്റം വരികയും തന്റെ മൂന്നിലൊരു ഭാഗം സ്വത്ത് പാവപ്പെട്ട കുഞ്ഞുങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനത്തിലേക്കു സംഭാവന നല്‍കുകയും ചെയ്യുകയാണുണ്ടായത്.  

പ്രിയ സഹോദരാ… മദര്‍തെരേസ എന്തു തെറ്റാണ് ഇന്ത്യന്‍ ജനതയോട് കാട്ടിയത്. അവര്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് ഇന്ത്യയിലെ കുഷ്ഠരാഗികള്‍ക്കും അനാഥര്‍ക്കും സന്തോഷം വാരിക്കൊടുത്തതോ ? ഡോക്ടര്‍ ശശികലയ്ക്കും അല്ലെങ്കില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്തിനും എന്താണ് ഇവിടെ പറ്റിയത്.

മദര്‍തെരേസ ഇന്ത്യയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സമയങ്ങളില്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന സ്ഥിതി വിശേഷമായിരുന്നു ഇന്ത്യയുടേത്. അഷ്ടിക്ക് വകയില്ലാത്തവര്‍ക്കു മറ്റു രാജ്യങ്ങളില്‍ നിന്നും സംഭാവനകള്‍ കൊണ്ടുവന്ന് രാജ്യത്തെ പാവപ്പെട്ടവര്‍ക്കു നല്‍കി . അമ്മ അവരെ പരിപോഷിപ്പിച്ചു. ഇന്നു മാതാ അമൃതാന്ദമയിയും ഇതു തന്നെയാണ് ചെയ്യുന്നത്.
അങ്ങനെ സാമ്പത്തികമായി ഉന്നമനം നേടിക്കഴിഞ്ഞപ്പോള്‍ പഴയതു മറന്നു കൊണ്ടു പലരും ചെയ്ത കാര്യങ്ങള്‍ അവഗണിച്ചു കൊണ്ടും അഹങ്കാര മനോഭാവത്തിന്റെ അറുമാദിക്കുന്നതിന്റെ പേര്‍ നിന്ദ തന്നെയെന്നു പറയുന്നതില്‍ ഒട്ടും സംശയമില്ല.

പശ്ചിമബംഗാളില്‍ ദൈവം ഇല്ലെന്നു പോലും പറഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ച സംസ്ഥാനത്തിലായിരുന്നു മദറിന്റെ പ്രധാന പ്രവര്‍ത്തനം. ചുവന്ന പരവതാനിയില്‍ അമ്മയ്ക്കു ഒരു പോറല്‍ പോലുമേല്‍ക്കാതെ അമ്മയെ കാത്തു പരിപാലിച്ച സര്‍ക്കാരിന് ഈ സമയം ഇന്ത്യന്‍ ജനതയും അമേരിക്കന്‍ പ്രവാസികളും നന്ദി പറയുന്നു. എന്നാല്‍ ദൈവം ഉണ്ടെന്നു പറഞ്ഞ  അന്നത്തെ ഒറീസ്സ ഗവണ്‍മെന്റ് ഭരിച്ച സംസ്ഥാനത്തില്‍ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഗ്രഹം സ്റ്റെയിന്‍സിനെ കത്തിക്കരിച്ചു ചാമ്പലാക്കിതാര്? ഇതൊക്കെ ഇന്ത്യാക്കാര്‍ മറക്കുമെന്നാണോ ?

അഹിംസാവാദിയും സത്യസന്ധനും രാജ്യസ്‌നേഹിയുമായിരുന്ന രാഷ്ട്രപിതാവിനെ കൊന്നതാര് ? കൊന്നവര്‍ക്ക് അമ്പലം പണിയാനുള്ള ശ്രമത്തിന് പിന്തുണ ലഭിക്കാന്‍ കാട്ടുന്ന കോമാളിത്തരങ്ങളാണ് ഇതെല്ലാം. അമേരിക്കയിലും ഇംഗ്ലണ്ടിലും മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ ഉയരുമ്പോള്‍ സ്വന്തം നാടായ ഇന്ത്യാമഹാരാജ്യത്ത് രാഷ്ട്രപിതാവിന്റെ പ്രതിമകള്‍ തച്ചുടച്ചുകൊണ്ട് അദ്ദേഹത്തെ കൊന്ന ഘാതകന്റെ പ്രതിമ സ്ഥാപിക്കാന്‍ കാട്ടുന്ന കോപ്രായങ്ങള്‍ നന്ദി കേടും നെറികേടുമായിരിക്കും.
ക്രിസ്തു പറഞ്ഞ അതേ കാര്യങ്ങളും ഉപദേശങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ രണ്ടു വ്യക്തികളാണ് മഹാത്മാഗാന്ധിയും മദര്‍തെരേസയും. മാമോദിസ മുങ്ങിയതുകൊണ്ടു മാത്രം ക്രിസ്ത്യാനി ആകുന്നില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ഉള്‍ക്കൊണ്ടു ജീവിക്കുമ്പോള്‍ മാത്രമെ യഥാര്‍ത്ഥ ക്രിസ്ത്യാനിയായി ജീവിക്കുവാനും സാധിക്കുകയുള്ളൂ. ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല. മനുഷ്യസ്‌നേഹമാണ് ക്രിസ്തു സ്ഥാപിച്ച മതം. അതിന്റെ വക്താക്കളാണ് മഹാത്മാഗാന്ധിയും മദര്‍തെരേസയും. അതുകൊണ്ട് മണ്‍മറഞ്ഞുപോയ പുണ്യാത്മാക്കളായ മഹാത്മാഗാന്ധിയെയും മദര്‍ തെരേസയെയും ഇനിയും കരിവാരി പൂശുന്ന കിരാതവര്‍ഗ്ഗങ്ങള്‍ക്ക് ഇന്ത്യന്‍ ജനത ഒരിക്കലും മാപ്പ് കൊടുക്കില്ല.

ജയ്ഹിന്ദ്.
 മദര്‍തെരേസയെയും  മഹാത്മാഗാന്ധിയെയും നിന്ദിക്കുന്നത്  നിര്‍ത്തണം ( മോന്‍സി കൊടുമണ്‍)
Join WhatsApp News
A.C.George 2015-02-26 11:20:27
Dear Moncy, it is proper and fitting reply and article. Religious or political fundamentalism from any source cannot be tolerated. Religous, inlogical utterences from any group should be condemed. Every body should have the freedom to convert or reconvert without any intimidation or force or with remuneration or fear. Every thing must be with mere indidiual choice. Great, Mr. Moncy.
Moncy kodumon 2015-02-26 11:37:08
Thank you George sir,No matter the religion 
Who is suffering help them 
Anthappan 2015-02-26 12:13:05

If you look at the Christians and their leaders Gandhi and Mother Theresa stand out because their life and actions reflect the teaching of Jesus.  Gandhi was inspired by reading the book, ‘Kingdom of Heaven is within you’ written by Tolstoy which is mainly focusing on sermon of the mount.    If any Hindu’s looking for a true leader they find him in Gandhi who experimented with the cardinal principles of Bhagavat Geetha throughout his struggle for the freedom of India.  I am glad the writer has brought up a good topic when the individuals, communities, churches, religion and the whole world are resorting into violence to resolve their differences.

Premkumaran 2015-02-26 12:25:34
  I appreciated you it is grate article keep writing Moncey

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക