Image

വെള്ളിമൂങ്ങ തമിഴിലേക്ക്; ബിജു മേനോന്റെ വേഷത്തില്‍ സുന്ദര്‍ സി

ആശ പണിക്കര്‍ Published on 26 February, 2015
 വെള്ളിമൂങ്ങ തമിഴിലേക്ക്; ബിജു മേനോന്റെ വേഷത്തില്‍ സുന്ദര്‍ സി
  2014ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങ തമിഴിലും പറക്കാനൊരുങ്ങുന്നു. ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നത് സംവിധായകനും നടനുമായ സുന്ദര്‍ സിയാണ്. വെള്ളിമൂങ്ങയുടെ റീമേയ്ക്ക് അവകാശം സുന്ദര്‍ സി സ്വന്തമാക്കി കഴിഞ്ഞു.

മലയാളത്തില്‍ ബിജു മേനോന്‍ ഉജ്ജ്വലമാക്കിയ കഥാപാത്രം തമിഴില്‍ സുന്ദര്‍ സിയാണ് അഭിനയിക്കുക. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദിലീപ് ചിത്രം പാണ്ടിപ്പടയുടെ റീമേക്ക് അവകാശവും സുന്ദര്‍ സി മേടിച്ചു കഴിഞ്ഞു.

സൂപ്പര്‍താര പിന്‍ബലമില്ലാതെ ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ജിബു ജേക്കബ് ഒരുക്കിയ ഈ വെള്ളിമൂങ്ങ വന്‍ വിജയം സ്വന്തമാക്കിയത്. ബിജു മേനോന്റെ അഭിനയപ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. തമിഴിലും വെള്ളിമൂങ്ങ വിജയക്കൊടി പാറിക്കുമെന്ന് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക