Image

ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ ക്രിസ്‌മസ്‌ കരോള്‍

ജോയിച്ചന്‍ പുതുക്കുളം Published on 26 December, 2011
ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ ക്രിസ്‌മസ്‌ കരോള്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നാലാമത്‌ ക്രിസ്‌മസ്‌ കരോള്‍ ഡിസംബര്‍ 17-ന്‌ സ്‌കാര്‍സ്‌ഡെയില്‍ ഓക്ക്‌ ഹെവന്‍ റിട്ടയര്‍മെന്റ്‌ കമ്യൂണിറ്റി ഹോമില്‍ നിന്ന്‌ ആരംഭിച്ചു. ജീവിത സായാഹ്നത്തിലെത്തി ഏകരായി കഴിയുന്ന വല്യമ്മച്ചിമാര്‍ക്ക്‌ ഒരേപോലെ വസ്‌ത്രം ധരിച്ച്‌ സാന്റാ തൊപ്പിയും വിവിധ വാദ്യോപകരണങ്ങളുമായെത്തിയ കരോള്‍ സംഘം കൗതുകമായി. ചിരപരിചിതമായ ഇംഗ്ലീഷ്‌ പാട്ടുകള്‍ തുടക്കത്തില്‍ അവരുടെ ചുണ്ടിലും പ്രതിഫലിച്ചു. എന്നാല്‍ തുടര്‍ന്നുള്ള മലയാളം പാട്ടുകള്‍ താളം മുറുകുന്നതിനനുസരിച്ച്‌ മിക്കവരും സ്വയം മറന്ന്‌ എഴുന്നേല്‍ക്കുകയും കരചരണങ്ങളാല്‍ ആവാഹിക്കകുകയും ചെയ്‌തു.

കരോള്‍ സംഘത്തിനെന്നപോലെ സന്ദര്‍ശിച്ച ഭവനങ്ങള്‍ക്കും വിശ്വാസങ്ങളുടേയും സഭാപരമായ വേര്‍തിരിവുകളോ ഉണ്ടായിരുന്നില്ല. പ്രത്യേകം ക്രമീകരിച്ച പൊതു വാഹനത്തില്‍ സഞ്ചരിച്ച കരോള്‍ സംഘം യാതൊരു പ്രതിഫലവും സ്വീകരിക്കാതെയാണ്‌ ഓരോ ഭവനങ്ങളും സന്ദര്‍ശിച്ച്‌ മടങ്ങിയത്‌. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ചിട്ടയായ താളവും പാട്ടും പ്രാര്‍ത്ഥനയും സമന്വയിപ്പിച്ച്‌ സാന്റായും സംഘവും മടങ്ങുമ്പോള്‍ അടുത്തവര്‍ഷത്തേക്ക്‌ വീണ്ടും എത്തുവാനുള്ള അഭ്യര്‍ത്ഥന സംഘാടകര്‍ക്ക്‌ പ്രചോദനമായി. സതീഷ്‌ രാജന്‍ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററായിരുന്നു.
ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ ക്രിസ്‌മസ്‌ കരോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക