Image

കനിമൊഴിയുടെ ജാമ്യാപേക്ഷ 13-ന്‌ പരിഗണിക്കും

Published on 11 June, 2011
കനിമൊഴിയുടെ ജാമ്യാപേക്ഷ 13-ന്‌ പരിഗണിക്കും
ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന എം.പി കനിമൊഴിയുടേയും കലൈഞ്‌ജര്‍ ടി.വി എം.ഡി ശരത്‌കുമാറിന്റേയും ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. 2ജി കേസില്‍ 200 കോടിയുടെ അഴിമതി ആരോപിച്ച്‌ രണ്ടാമത്തെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കനിമൊഴിയേയും ശരത്‌കുമാറിനേയും മെയ്‌ 20 നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും സി.ബി.ഐ പ്രത്യേക കോടതിയും തളളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക