Image

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിക്ക്‌ ജയലളിത നേരിട്ട്‌ നിവേദനം സമര്‍പ്പിച്ചു

Published on 25 December, 2011
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിക്ക്‌ ജയലളിത നേരിട്ട്‌ നിവേദനം സമര്‍പ്പിച്ചു
ചെന്നൈ: ഇന്ന്‌ തമിഴ്‌നാട്‌ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ നിരത്തിക്കൊണ്ടുള്ള നിവേദനം നല്‍കി. ഇരുവരും തമ്മിലുള്ള ചര്‍ച്ച അരമണിക്കൂര്‍ നീണ്ടുനിന്നു. മുല്ലപ്പെരിയാര്‍ വിഷയം ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്‌ത്‌ പരിഹാരം കാണണമെന്ന്‌ പ്രധാനമന്ത്രി ജയലളിതയോട്‌ ആവശ്യപ്പെട്ടെന്ന്‌ സൂചനകളുണ്ട്‌. ഇന്ന്‌ വൈകിട്ട്‌ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ റോസയ്യ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. നാളെ രാവിലെ 10ന്‌ മദ്രാസ്‌ സര്‍വകലാശാലയില്‍ ഗണിതശാസ്‌ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്‍മ വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.തുടര്‍ന്ന്‌ കാരെക്കുടിയില്‍ അഴഗപ്പ സര്‍വകലാശാലയിലെ ഡോ. രാമാനുജന്‍ സെന്റര്‍ ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സ്‌ ഉദ്‌ഘാടനം ചെയ്യും. പിന്നീട്‌ ശിവഗംഗ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ പരിപാടിക്ക്‌ ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക്‌ യാത്രതിരിക്കും. #ോ#ോ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡി.എം.ഡി.കെ., വൈകോയുടെ നേതൃത്വത്തിലുള്ള എം.ഡി.എം.കെ., തമിഴ്‌നാട്‌ മുസ്‌ലിം മൂന്നേറ്റ കഴകം എന്നീപാര്‍ട്ടികളുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിക്കുമെന്ന്‌ സൂചനുണ്ടായിരുന്നതിനാല്‍ വന്‍ സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക