Image

സിആര്‍പിഎഫ് ക്യാംപില്‍ വെടിവെയ്പ്: 2 മലയാളികളും ഒരു തമിഴ്‌നാട്ടുകാരനും കൊല്ലപ്പെട്ടു

Published on 25 December, 2011
സിആര്‍പിഎഫ് ക്യാംപില്‍ വെടിവെയ്പ്: 2 മലയാളികളും ഒരു തമിഴ്‌നാട്ടുകാരനും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് മലയാളികളും ഒരു തമിഴ്‌നാട്ടുകാരനും മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്കു ഗുരുതര പരുക്ക്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി സോമന്‍ പിള്ള, ആലപ്പുഴ ചെന്നിത്തല സ്വദേശി ഷിബു ഫിലിപ്പോസ് എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്‌നാട്ടുകാരനായ ജാവേദ് ഹുസൈനാണ് മരിച്ച മൂന്നാമത്തെയാള്‍. പരുക്കേറ്റ തമിഴ്‌നാട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹപ്രവര്‍ത്തകരായ ജവാന്‍മാര്‍ പരസ്പരം വെടിവയ്ക്കുകയായിരുന്നുപോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. മരിച്ച ജവാന്‍മാരുടെ മൃതദേഹങ്ങള്‍ ശ്രീനഗര്‍ പൊലീസ് കണ്‍ട്രോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സോമന്‍ പിള്ളയുടെയും ഷിബു ഫിലിപ്പോസിന്റെയും മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. പോലീസ് അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക