Image

പെട്രോള്‍ വില അടുത്തമാസം ഒരു രൂപ വര്‍ധിപ്പിക്കും

Published on 25 December, 2011
പെട്രോള്‍ വില അടുത്തമാസം ഒരു രൂപ വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: പെട്രോള്‍ വില ജനുവരി മുതല്‍ ഒരു രൂപ വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെങ്കിലും രൂപയുടെ വിലയിടിവ് മൂലം ഇറക്കുമതിച്ചെലവ് കൂടിയതാണ് വിലവര്‍ധന വരുത്താന്‍ പ്രേരിപ്പിച്ചതെന്ന് എണ്ണ കമ്പനി അധികൃതര്‍ പറയുന്നു.

ഡിസംബര്‍ പകുതിയില്‍ എണ്ണക്കമ്പനികള്‍ നടത്തിയ അവലോകനത്തില്‍ ഇന്ധനവില തല്‍ക്കാലം കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ രണ്ടു തവണ പെട്രോള്‍ വില കുറച്ചിരുന്നു. എന്നാല്‍, അഞ്ച് സംസ്ഥാന നിയമസഭകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വര്‍ധന കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന കാര്യം സംശയമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക