Image

പ്രശസ്ത നാടകകൃത്ത് സത്യദേവ് ദുബെ അന്തരിച്ചു

Published on 25 December, 2011
പ്രശസ്ത നാടകകൃത്ത് സത്യദേവ് ദുബെ അന്തരിച്ചു
മുംബൈ: പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും, രചയിതാവുമായ സത്യദേവ് ദുബെ (75) അന്തരിച്ചു.1971ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1978ല്‍ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും 1980ല്‍ മികച്ച സംഭാഷണത്തിന് ഫിലിംഫെയര്‍ അവാര്‍ഡും ലഭിചിച്ചിട്ടുണ്ട്. പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സിനിമാ രംഗത്തും അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

അപരിചയ് കെ വിന്ധാചാല്‍, ടങ് ഇന്‍ ചീഫ് തുടങ്ങിയ രണ്ട് ഹൃസ്വചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. വിജയ് തെണ്ടുല്‍ക്കറുടെ ഒരു നാടകനെ ഉപജീവിച്ച് ശന്തന്ത കോര്‍ട്ട് ചാലു ആഹെ എന്നൊരു സിനിമ സംവിധാനം ചെയ്തു. ഇതിന് പുറമെ നാല് ചിത്രങ്ങള്‍ക്ക് തിരക്കഥ തയ്യാറാക്കിയ ദുബെ നാല് ചിത്രങ്ങളുടെ സംഭാഷണങ്ങളും എഴുതി. 1936ല്‍ ചത്തീസ്ഗഢിലെ ബിലാസ്പുരിലായിരുന്നു ജനനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക