Image

ജനരോഷം: ടോള്‍ പിരിവ്‌ നിര്‍ത്തിവെച്ചു

Published on 11 June, 2011
ജനരോഷം: ടോള്‍ പിരിവ്‌ നിര്‍ത്തിവെച്ചു
കൊച്ചി: ജനരോഷം മൂലം അരൂര്‍-ഇടപ്പള്ളി ദേശീയ പാതയിലെ ടോള്‍ പിരിവ്‌ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശീയ പാത 47 നാല്‌ വരി ആക്കിയതിന്റെ ഭാഗമായി ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ്‌ ഇവിടെ ടോള്‍ പിരിവ്‌ ആരംഭിച്ചത്‌. രാവിലെ ഏഴ്‌ മണി മുതല്‍ അരൂര്‍ ഇടപ്പള്ളി പ്രദേശത്തെ മൂന്നു ബൂത്തുകളില്‍ ടോള്‍ പിരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ട്‌ റോഡ്‌ കമ്പനിയ്‌ക്കാണ്‌ ടോള്‍ പിരിക്കാനുള്ള ചുമതല. ഇതിനിടെ ടോള്‍ പിരിവിനെതിരേയുള്ള സമരം സംസ്ഥാന താല്‍പര്യത്തിനെതിരാണെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക