Image

സലിം കുമാര്‍ സംവിധായകനാകുന്ന കംപാര്‍ട്ട്‌മെന്റ്‌

Published on 23 February, 2015
സലിം കുമാര്‍ സംവിധായകനാകുന്ന കംപാര്‍ട്ട്‌മെന്റ്‌
നടന്‍ സലിം കുമാര്‍.അഭിനേതാവ്‌ എന്ന നിലയില്‍ നിന്നും സംവിധായകനിലേക്ക്‌ ചുവടുമാറ്റം നടത്തുന്നു സലിംകുമാര്‍ സംവിധായകനാകുന്ന കംപാര്‍ട്ട്‌മെന്റ്‌ റിലീസിങിനൊരുങ്ങുകയാണ്‌ അണിയറയില്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം അടുത്ത മാസം തീയേറ്ററുകളില്‍ എത്തിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

സമൂഹത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കുമാണ്‌ സലിം കുമാര്‍ ക്യാമറ തിരിക്കുന്നത്‌. ഭിന്നശേഷിയുള്ള കുട്ടികളുടെ കഥ പറയുന്ന ചിത്രം അവതരണ ശൈലികൊണ്ട്‌ പുതുമ നിറഞ്ഞതായിരിക്കുമെന്ന്‌ സലിംകുമാര്‍ പറയുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച്‌ ഒന്നരവര്‍ഷം നീണ്ട പഠനങ്ങള്‍ക്ക്‌ ശേഷമാണ്‌ താരം ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്‌. ഈ ചിത്രത്തിന്‌ ഗിന്നസ്‌ റെക്കോര്‍ഡിനുള്ള സാധ്യതയും തെളിയുന്നുണ്ട്‌. ഭിന്നശേഷിയുള്ള കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന വിശേഷണത്തോടെയാകും ചിത്രം ഗിന്നസ്‌ ബുക്കില്‍ ഇടം നേടുക.

അരുണാണ്‌ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ ഏഞ്ചലാണ്‌ നായിക. സലിം കുമാര്‍, സുരേഷ്‌ ഗോപി, കലാഭവന്‍ മണി, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റുതാരങ്ങള്‍.
സലിം കുമാര്‍ സംവിധായകനാകുന്ന കംപാര്‍ട്ട്‌മെന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക