Image

എഡ് ഡി റെഡ്മെയന്‍ മികച്ച നടന്‍, ജൂലിയന്‍ മൂര്‍ മികച്ച നടി

Published on 23 February, 2015
എഡ് ഡി റെഡ്മെയന്‍ മികച്ച നടന്‍, ജൂലിയന്‍ മൂര്‍ മികച്ച നടി

ലോസ്ആഞ്ചല്‍സ്:  മെക്സിക്കന്‍ സംവിധായകന്‍  അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാറിത്തോയുടെ ‘ബേഡ്മാന്‍' മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ നേടി. സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ ജീവിതം 'ദ തിയറി ഓഫ് എവരിതിങ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച എഡ് ഡി റെഡ്മെയന്‍ മികച്ച നടനുള്ള ഓസ്കര്‍ സ്വന്തമാക്കി.

മികച്ച നടിക്കുള്ള പുരസ്കാരം ജൂലിയന്‍ മൂര്‍ നേടി. 'സ്റ്റില്‍ ആലിസി'ലെ അഭിനയത്തിനാണ് മൂര്‍ ഓസ്കര്‍ നേടിയത്.
 മികച്ച ചിത്രത്തിനു പുറമെ സംവിധായകന്‍, ഛായാഗ്രഹണം എന്നിങ്ങനെ നാലു പുരസ്കാരങ്ങളാണ് ‘ബേഡ് മാന്‍’ കരസ്ഥമാക്കിയത്.

പോളിഷ് ചിത്രമായ ഐഡ  യാണ് മികച്ച വിദേശ ഭാഷാ ചിത്രം. പാവേല്‍ പാവ് ലികോവ്സ്കിയാണ് ഐഡ  യുടെ സംവിധായകന്‍.

വിപ്പ് ലാഷ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജെ.കെ സിമ്മണ്‍സിനെ മികച്ച സഹനടനായി തെരഞ്ഞെടുത്തു. കിറുക്കനായ മ്യൂസിക് ടീച്ചറുടെ വേഷമാണ്  സിമ്മണ്‍സ് അവതരിപ്പിച്ചത്.

‘ബോയ്ഹുഡിലെ’ അഭിനയത്തിന്  പെട്രീഷ്യ ആര്‍ക്വറ്റ് മികച്ച സഹനടിക്കു ഓസ്കാര്‍ നേടി.  സ്നോഡനെ കുറിച്ചുള്ള ഡോക്യുമെന്‍്ററിയായ 'സിറ്റിസന്‍ ഫോര്‍' ആണ് മികച്ച ഡോക്യുമന്‍്ററി ചിത്രം.

  • മികച്ച നടന്‍: എഡ് ഡി റെഡ്മെയന്‍ (ദ തിയറി ഓഫ് എവരിതിങ്)
  • മികച്ച നടി: ജൂലിയന്‍ മൂര്‍ (സ്റ്റില്‍ ആലിസ്)
  • മികച്ച ചിത്രം: ബേഡ് മാന്‍
  • മികച്ച സംവിധായകന്‍: അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാറിത്തോ (ബേഡ് മാന്‍)
  • മികച്ച തിരക്കഥ: ബേഡ് മാന്‍
  • പശ്ചാത്തല സംഗീതം: അലക്സാന്‍ക്രി ഡെസ്പ്ളാറ്റ് (ദ ഗ്രാന്‍റ് ബുഡാപെസ്റ്റ് ഹോട്ടല്‍)
  • സംഗീതം: ഗ്ളോറി (സെല്‍മ)
  • മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍: സിറ്റിസണ്‍ ഫോര്‍
  • ഛായാഗ്രഹണം: ഇമ്മാനുവല്‍ ലുബേസ്കി (ബേഡ്മാന്‍)
  •  ചിത്രസംയോജനം: ടോം ക്രോസ് (വിപ്ളാഷ്)
  • പ്രെഡക്ഷന്‍ ഡിസൈന്‍: ആദം സ്റ്റോക്ഹുസിന്‍, അന്നാ പിനോക് (ദ ഗ്രാന്‍റ് ബുഡാപെസ്റ്റ് ഹോട്ടല്‍)
  • ശബ്ദമിശ്രണം: കെയഥ്ഗ് മാന്‍, ബെന്‍ വില്‍കിന്‍സ്, തോമസ് കേര്‍ലി (വിപ്ളാഷ്)
  • ശബ്ദസംയോജനം: അലന്‍ റോബര്‍ട്ട് മുറൈ, ബബ് അസ്മാന്‍ (അമേരിക്കന്‍ സ്നൈപര്‍)
  • വിഷ്വല്‍ ഇഫക്റ്റ്: പോള്‍ ജെ ഫ്രാങ്ക് ലിന്‍, ആന്‍ഡ്രൂ ലോക്ക്ലി, ഇയാന്‍ ഹണ്ടര്‍, സ്കോട്ട് ആര്‍ ഫിഷര്‍(ഇന്‍സ്റ്റെല്ലര്‍)
  • വസ്ത്രാലങ്കാരം: മിലീന കാനോനിറോ (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
  • ചമയം, കേശാലങ്കാരം:ഫ്രാന്‍സ് ഹാനോണ്‍, മാര്‍ക് കൗലിയര്‍ (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
  • മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍: സിറ്റിസന്‍ ഫോര്‍
  • മികച്ച ഹ്രസ്വചിത്രം: ദ ഫോണ്‍ കോള്‍
  • ആനിമേഷന്‍ ചിത്രം: ബിഗ് ഹീറോ6
  • മികച്ച ആനിമേഷന്‍  ഹ്രസ്വചിത്രം: ഫീസ്റ്റ്
  • മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി: ക്രൈസിസ് ഹോട്ട്ലൈന്‍: വെട്രന്‍സ് പ്രസ്
എഡ് ഡി റെഡ്മെയന്‍ മികച്ച നടന്‍, ജൂലിയന്‍ മൂര്‍ മികച്ച നടി
എഡ് ഡി റെഡ്മെയന്‍ മികച്ച നടന്‍, ജൂലിയന്‍ മൂര്‍ മികച്ച നടി
എഡ് ഡി റെഡ്മെയന്‍ മികച്ച നടന്‍, ജൂലിയന്‍ മൂര്‍ മികച്ച നടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക