Image

സ്ത്രീകള്‍ തുല്യവേതനത്തിനുള്ള പോരാട്ടം ശക്തിപ്പെടുത്തണം:ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ്

പി.പി.ചെറിയാന്‍ Published on 23 February, 2015
സ്ത്രീകള്‍ തുല്യവേതനത്തിനുള്ള പോരാട്ടം ശക്തിപ്പെടുത്തണം:ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ്
അമേരിക്കയില്‍ സ്ത്രീകള്‍ തുല്യവേതനത്തിനായി സമരരംഗത്ത് ഇറങ്ങേണ്ട സമയമായിരിക്കുന്നുവെന്ന് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് പട്രീഷ അര്‍ക്വിറ്റ ആഹ്വാനം ചെയ്തു.
ഫെബ്രുവരി 23ന് ഞായറാഴ്ച നടന്ന 87-മത് ഓസ്‌കാര്‍ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പട്രീഷ മനസ്സ് തുറന്നത്.

ബോയ്ഹുഡ് എന്ന ചിത്രത്തില്‍ ബെസ്റ്റ് സപ്പോര്‍ട്ടിങ്ങ് ആക്ടറസിനുള്ള ഓസ്‌ക്കര്‍ അവാര്‍ഡിനാണ് ഇവര്‍ അര്‍ഹയായത്. അമേരിക്കയില്‍ നാം ഇതുവരെ മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് പോരാടിയത്. ഇപ്പോള്‍ നാം നമ്മുടെ സ്വന്ത അവകാശങ്ങള്‍ക്കുവേണ്ടി പോരാടേണ്ട സമയമായിരിക്കുന്നു. 46ക്കാരിയായ പട്രീഷ പറഞ്ഞു.

പ്രസംഗം തുടങ്ങുന്നതിനുമുമ്പ് സ്വന്തം കുട്ടികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതിനും ഇവര്‍ മറന്നില്ല. ഓസ്‌ക്കാര്‍ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. പട്രീഷ പറഞ്ഞു.

സ്ത്രീകള്‍ തുല്യവേതനത്തിനുള്ള പോരാട്ടം ശക്തിപ്പെടുത്തണം:ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക