Image

കോഴിക്കോട്

Published on 22 February, 2015
കോഴിക്കോട്
കോഴിക്കോട്. ദക്ഷിണേന്ത്യൻ‌ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു.[അവലംബം ആവശ്യമാണ്] അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് താലൂക്കുകൾ ഉണ്ട്.

കേരളത്തിലെ പട്ടണങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിൽ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇന്നിത് സംസ്ഥാനത്തെ അഞ്ചു കോർപ്പറേഷനുകളിൽ ഒന്നാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക