Image

ദേശീയ നാടകോത്സവത്തിന്‌ തിരശ്ശീല വീണു

ബഷീര്‍ അഹ്‌മദ്‌ Published on 22 February, 2015
ദേശീയ നാടകോത്സവത്തിന്‌ തിരശ്ശീല വീണു
കോഴിക്കോട്‌: ആറുനാള്‍ നീണ്ടുനിന്ന ദേശീയ നാടകോത്സവത്തിന്‌ സമാപനമായി. ആറുഭാഷകളിലായി അരങ്ങേറിയ നാടകങ്ങള്‍ ആസ്വാദകരില്‍ പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷയുമാണ്‌ നല്‍കിയത്‌.നാടകത്തിലുടനീളം ചര്‍ച്ച ചെയ്യപ്പെട്ടത്‌ മനുഷ്യര്‍ ഏറ്റുവാങ്ങുന്ന സാമൂഹിക ദുരന്തമാണ്‌.

യുദ്ധ വിജയവും അതു സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളും സ്‌ത്രീകളുടെ കരുത്താല്‍ ജീവിതവിജയം കണ്ടെത്തുന്ന `ഗാസബ്‌ തേരി അദാ'.

മനുഷ്യന്‍ സ്വയം രൂപപ്പെടുത്തുന്ന സുഖവും അതില്‍ നിന്നും രൂപപ്പെടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന `4.48 സൈക്കോസിസ്‌', സൂര്യ കൃഷ്‌ണമൂര്‍ത്തിയുടെ മലയാള നാടകം `ദീര്‍ഘചതുരം' പറയുന്നത്‌ ഒരു പിന്നണിഗായികയുടെ ജീവിതമാണ്‌. കോഴിക്കോട്‌ തീയേറ്റര്‍ ബീറ്റ്‌സ്‌ ഒരുക്കിയ നാടക ഗാനാലാപനം ഏറെ ആകര്‍ഷിക്കുന്ന ഒന്നായി മാറി.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷനും, കോഴിക്കോട്‌ കോര്‍പറേഷനും ചേര്‍ന്നാണ്‌ നാടകോത്സവം അരങ്ങിലെത്തിച്ചത്‌.

ആറു ദിവസവും പ്രേക്ഷകരാല്‍ സമ്പന്നമായ നാടക സദസും ഓപ്പണ്‍ഫോറവും, നാടക ചര്‍ച്ചകളും നഗരത്തിന്‌ ഉത്സവ ലഹരിയാണ്‌ പകര്‍ന്നത്‌. നാടകത്തെക്കുറിച്ച്‌ പുതിയൊരു അവബോധവും.
ദേശീയ നാടകോത്സവത്തിന്‌ തിരശ്ശീല വീണു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക