Image

വിപ്ലവ പതാക ഉയര്‍ത്തി വി.എസ് വിതുമ്പി

Published on 20 February, 2015
വിപ്ലവ പതാക ഉയര്‍ത്തി വി.എസ് വിതുമ്പി

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന മണ്ണില്‍ സി.പി.എമ്മിന്റെ 27 ാം സംസ്ഥാന സമ്മേളനത്തിന് കൊടി ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന സഖാവും പുന്നപ്ര വയലാര്‍ സമരനായകനുമായ വി. എസ് അച്യുതാനന്ദന്‍ വിതുമ്പി. വികാരങ്ങളുടെ വേലിയേറ്റത്തില്‍ വി.എസിന്റെ കണ്ണുകള്‍ നിറഞ്ഞു. പതാക ഉയര്‍ത്തിയ ശേഷം സീറ്റില്‍ പോയിരുന്ന് അദ്ദേഹം കണ്ണ് തുടച്ചു.
സമ്മേളനതലേന്ന് പാര്‍ട്ടി വിരുദ്ധനായി തന്നെ പരസ്യമായി പ്രഖ്യാപിച്ച പിണറായി വിജയന്റെ പ്രവൃത്തി വി.എസിനെ മാനസികമായി വല്ലാതെ ഉലച്ചിരുന്നു. വി.എസിന്റെ മനോനില പാര്‍ട്ടി വിരുദ്ധമാണെന്ന് വ്യാഴാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം പ്രമേയം പാസ്സാക്കുകയും പിണറായി അത് പരസ്യമായി വിളിച്ചു പറയുകയും ചെയ്തു. മുമ്പുണ്ടാകാത്ത വിധം പിണറായിക്കെതിരെ വി.എസ് ക്ഷോഭിച്ചത് ഇക്കാരണത്താലായിരുന്നു.
പിണറായിയെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വി.എസ് , പി.ബി ക്ക് കത്ത് നല്‍കുകയും അത് ചോര്‍ന്ന് പത്രത്തില്‍ വരികയും ചെയ്തതാണ് പൊടുന്നനെ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. സമ്മേളനം പൂര്‍ണമായും വി.എസ്സിന്റെ കത്തിലേക്ക് വഴുതി വീഴുമോ എന്ന് പാര്‍ട്ടി ഭയപ്പെട്ടു. വി.എസ്സിനെ കടുത്ത ഭാഷയില്‍ അവഹേളിക്കുന്ന പ്രമേയം അംഗീകരിച്ച് പ്രസിദ്ധീകരണത്തിന് നല്‍കുകയാണ് ഇതിനു സി.പി.എം കണ്ട പോംവഴി. അതാകട്ടെ വെളുക്കാന്‍ തേച്ചു പാണ്ടായ അവസ്ഥയാണ് ഉണ്ടാക്കിയത്.
പിണറായിയുടെ പ്രവൃത്തിയോടെ ഈ സമ്മേളനത്തിലും ശ്രദ്ധാകേന്ദ്രം വി.എസ് തന്നെയായി. കഴിഞ്ഞ സമ്മേളനങ്ങളിലെല്ലാം ചര്‍ച്ചകളുടെ കേന്ദ്ര സ്ഥാനത്ത് വി.എസ് ആയിരുന്നു. അന്നൊക്കെ വി.എസിനെ അനുകൂലിക്കുന്ന ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥിതി. പാര്‍ട്ടി ഏതാണ്ട് പൂര്‍ണമായി പിണറായിക്ക് അധീനപ്പെട്ട സ്ഥിതിയാണ്. വി.എസ്സിന്റെ ആളുകളെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുകയോ അവശേഷിക്കുന്നവര്‍ വി.എസ്സിനെ വിട്ട് ഔദ്യോഗിക പക്ഷത്ത് ചേക്കേറുകയോ ചെയ്തു . എന്നിട്ടും ഒറ്റയാള്‍ പോരാട്ടത്തിനു രണ്ടും കല്‍പിച്ച് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് വി എസ്.

Join WhatsApp News
ചെറുവള്ളി മാധവൻ 2015-02-20 17:33:31
ഒരായുസ്സ് മുഴുവനും 'വിപ്ലവും' വരുന്നു, വിപ്ലവിച്ചു എല്ലാം ഉണ്ടാക്കാം എന്നു പറഞ്ഞും പാടിയും ഒരുപാടു ചെറുപ്പക്കാരെ വഴി തെറ്റിച്ചു. ഒത്തിരിയെണ്ണം അടിയും തല്ലും കൊണ്ടു ചത്തു, ഒരുപാടെണ്ണം പരമ ദാരിദ്ര്യത്തിൽപ്പെട്ടു നശിച്ചു. അപ്പോൾ മറ്റേ വശത്തുകൂടി  പിണറായിയെ പ്പോലെയുള്ള കൊണ്ഗ്രസ്സു മെന്ടാലിറ്റിക്കാർ കടന്നുകയറി എല്ലാം ചുരുട്ടി പോക്കറ്റിൽ  വെക്കുന്നതും കണ്ടു. എണ്‍പതിൽപ്പരം വർഷങ്ങൾ അങ്ങു പോയീ...  എന്തിയേ വിപ്ലവം?  മനസ്സു തളരുന്നു ഓർക്കുമ്പോൾ. വിപ്ലവും വരുന്ന കോളൊന്നും കാണാനുമില്ല. ചുറ്റും നോക്കുമ്പോൾ, പണം എറിഞ്ഞിടത്തു പണം കായിക്കുന്നതും കണ്ടു. ഇപ്പോൾ അതിന്റെ ഓരോഹരിയും വാങ്ങി കഷായവും കുടിച്ചു വിപ്ലവം വരുമെന്നു പിന്നേം പിള്ളേരോട് പറയുമ്പോൾ മനസ്സിൽ കിടന്നു തിളക്കുന്നു. 'ഇതിപ്പോൾ എത്ര തവണയായി' എന്നു കൊടിപൊക്കിയപ്പോൾ, ഓർത്തു കാണും. അപ്പോഴങ്ങു വിങ്ങിപ്പോയി, അത്രേ ഉള്ളൂ.
Aniyankunju 2015-02-20 21:45:55
.....1987ല്‍ അധികാരത്തില്‍ വന്ന E K നായനാര്‍ മന്ത്രിസഭ കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി ബോധപൂര്‍വമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കി. തിരുവനന്തപുരം വിമാനത്താവളത്തെ അന്തര്‍ദേശീയ വിമാനത്താവളമാക്കിയതിലൂടെ ടൂറിസംരംഗത്തുണ്ടായ കുതിച്ചുകയറ്റം ഇതിനൊരു ഉദാഹരണം. 
സമ്പൂര്‍ണ സാക്ഷര കേരളമായിരുന്നു മറ്റൊരു പദ്ധതി. കേരളത്തില്‍ ഒരു I T പാര്‍ക്ക് എന്ന ആശയം ഉരുത്തിരിഞ്ഞതും നായനാര്‍ മന്ത്രിസഭയുടെ കാലത്താണ്. അതിന്റെ കഥ ഇങ്ങനെ: കെല്‍ട്രോണിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന KPP നമ്പ്യാര്‍ ഇടയ്ക്കിടെ ബംഗളൂരുവിലെ വസതിയില്‍ പോകുമായിരുന്നു. ബംഗളൂരുവിലെ ചില കുട്ടികള്‍ വീട്ടിലിരുന്ന് ചില വിദേശകമ്പനികള്‍ക്കുവേണ്ടി ഐടി അനുബന്ധ ജോലികള്‍ചെയ്യുന്നത് നമ്പ്യാരുടെ ശ്രദ്ധയില്‍പ്പെട്ടു. അന്നത്തെ വ്യവസായമന്ത്രി K R ഗൗരിയമ്മയോട് നമ്പ്യാര്‍ ഈ അനുഭവം വിവരിച്ചു. ഈ സാധ്യത നമ്മുടെ കുട്ടികള്‍ക്കുകൂടി പ്രയോജനപ്പെടുത്തിക്കൂടേ എന്ന് ഗൗരിയമ്മ ചോദിച്ചു. ഇക്കാര്യം മുഖ്യമന്ത്രി നായനാരെ അറിയിക്കാമെന്നായി ഗൗരിയമ്മ. അങ്ങനെ ഗൗരിയമ്മയും നമ്പ്യാരുംകൂടി നായനാരെ കണ്ട് സംസാരിച്ചു. ഇതുസംബന്ധിച്ച് ഉടന്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നായനാര്‍ നമ്പ്യാരെ ചുമതലപ്പെടുത്തി. അങ്ങനെയാണ് ടെക്നോപാര്‍ക്കിന് ജീവന്‍ വന്നത്.

നിര്‍ദിഷ്ട പാര്‍ക്കിന്റെ ചെയര്‍മാനായി KPP നമ്പ്യാരെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സെക്രട്ടറിയറ്റിലെ നമ്പ്യാരുടെ കുടുസ്സ് മുറിയാണ് ടെക്നോപാര്‍ക്കിന്റെ ആദ്യത്തെ പ്രോജക്ട് ഓഫീസ് എന്നുപറയാം. ഏതാനും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നമ്പ്യാര്‍ ഒരു ടീമുണ്ടാക്കി. കൂടുതല്‍ പേരും കെല്‍ട്രോണില്‍നിന്നുള്ളവരായിരുന്നു. 
1990 ജൂലൈ 28ന് "ഇലക്ട്രോണിക് ടെക്നോളജി പാര്‍ക്സ് കേരള' എന്ന പേരില്‍ സൊസൈറ്റി രജിസ്റ്റര്‍ചെയ്തു. ടെക്നോപാര്‍ക്കിന്റെ ആദ്യ സിഇഒ ആയിരുന്ന G വിജയരാഘവനടക്കം അഞ്ചു ജീവനക്കാരാണ് അതിലുണ്ടായിരുന്നത്.

ഐടി പാര്‍ക്ക് സംബന്ധിച്ച് മുന്‍ മാതൃകകളൊന്നും ഇന്ത്യയില്‍ ഇല്ലാതിരുന്നതിനാല്‍ നമ്പ്യാരടക്കമുള്ളവര്‍ സിലിക്കന്‍വാലിയും മറ്റു പല വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചാണ് ആദ്യ പാഠങ്ങള്‍ മനസ്സിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ TCS നെ തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. 
പാര്‍ക്ക് സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടുപിടിക്കുക എന്നതായിരുന്നു അടുത്ത കടമ്പ. കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസില്‍നിന്ന് 50 ഏക്കര്‍ സ്ഥലം പാര്‍ക്കിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുകയുംചെയ്തു. വൈദ്യന്‍കുന്നെന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.

നിര്‍ദിഷ്ട പ്രോജക്ട് ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ വെള്ളമോ വൈദ്യുതിയോ റോഡോ ടെലിഫോണ്‍ ബന്ധമോ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടുവര്‍ഷത്തെ നിരന്തര പ്രയത്നത്തിനുശേഷം 1991 മാര്‍ച്ച് 31ന് I T Park ന് തറക്കല്ലിടാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായമന്ത്രി ഗൗരിയമ്മയും തറക്കല്ലിടാന്‍ വൈദ്യന്‍കുന്നില്‍ എത്തുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ I T Park നാണ് അടിസ്ഥാനമിടുന്നതെന്ന് ഒരുപക്ഷേ, അവര്‍ ചിന്തിച്ചിരിക്കില്ല.

രണ്ടുലക്ഷം ചതുശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് സ്പേസും 5000 പേര്‍ക്ക് പ്രത്യക്ഷമായും 20,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കാനുമാണ് ആദ്യം ലക്ഷ്യമിട്ടത്. രജതജൂബിലി ആഘോഷിക്കാന്‍ തുടങ്ങുമ്പോള്‍ ഇവിടെ നേരിട്ട് ജോലിചെയ്യുന്ന പ്രൊഫഷണലുകളുടെ എണ്ണം 45,000.  325ല്‍ ഏറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയധികം കമ്പനികള്‍ ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതിനാലാണ് മറ്റു നഗരങ്ങളെ പിന്‍തള്ളി ടെക്നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കായി മാറിയത്. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും ഇപ്പോള്‍ ജോലി ലഭിച്ചിട്ടുണ്ട്.  
പാര്‍ക്കിന്റെ വിസ്തൃതി 800 ഏക്കറായി ഉയര്‍ന്നു. ടെക്നോസിറ്റികൂടി പൂര്‍ത്തിയാകുന്നതോടെ ഒരുലക്ഷത്തലധികം പ്രൊഫഷണലുകള്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അതിലിരട്ടി പേര്‍ക്ക് പരോക്ഷമായും.

ടെക്നോപാര്‍ക്കിന്റെ വിജയത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്ക്സ്ഥാപിച്ചത്. വി എസ് മന്ത്രിസഭയുടെ കാലത്ത് കേരളത്തിലെ പല നഗരങ്ങളിലും ഐടികേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. അങ്ങനെയാണ് കോഴിക്കോട്ട് സൈബര്‍സിറ്റി സ്ഥാപിച്ചതും മറ്റു നഗരങ്ങളില്‍ I T കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നടപടികള്‍ സ്വീകരിച്ചതും.
ചെറുവള്ളി മാധവൻ 2015-02-22 00:38:11
അനിയൻ കുഞ്ഞു എഴുതിയതു പോലെ തന്നെ കണക്കുകൾ അക്കാലത്തും മീഡിയകളിൽ പറപ്പിച്ചിരുന്നത്. നമ്പ്യാർ വലിയൊരു സ്വപ്നമായിരുന്നു അന്നത്തെ മലയാളി ചെറുപ്പക്കാർക്ക്. ടെക്നോപാർക്കും ലക്ഷക്കണക്കിനു തൊഴിലുകളും!  കേരളത്തിൽ തന്നല്ല അയൽവക്ക സംസ്ഥാനങ്ങളിൽ പോലും തൊഴിലില്ലായ്മ ഉണ്ടാവില്ലെന്ന് പല സഖാക്കളും അക്കാലത്ത് കണക്കുകൾ കാണിച്ചു സമർത്ഥിച്ചിരുന്നു. പിന്നീട്, പതിവുപോലെ, നമ്പ്യാരും ആരോപണങ്ങൾക്ക് വിധേയനായി. 

ഗൾഫിലെയും അമേരിക്കയിലെയും എൻ. ആർ. ഐ മാരെ ലക്ഷ്യമിട്ട് ഒരു മൂച്ച്യൽ ഫണ്ടും അക്കാലത്തുണ്ടാക്കിയിരുന്നു. അതിന്റെ പേരിൽ നായനാരും ഗൌരിയമ്മയും ചേർന്ന് ഒരമേരിക്കൻ സന്ദർശനവും നടത്തി. അമേരിക്കയും മുതലാളിത്വവും വെറുപ്പായിരുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചീഫു് അമേരിക്കയിൽ ബിസിനസ്സ് നടത്താൻ പോയത് എല്ലാവരും ഉറ്റു നോക്കിയിരുന്നു. 

മലയാളികൾ കൂടുതൽ ഉള്ള ബെൽറോസിൽ (ന്യൂയോർക്ക്) അദ്ദേഹവും കൂട്ടരും ആഗതരായി. "മൂന്നാം ലോകത്തു" നിന്നു അക്കാലത്ത് അമേരിക്കയിൽ വരുന്നവർക്കുണ്ടാവുന്ന എക്സയിറ്റുമെന്റൊന്നും നായനാര് കാണിച്ചില്ല. മുഖത്തു ആകെ ഒരു പുച്ഛമായിരുന്നു സഖാവിനെന്നു തോന്നി. ഒരു മലയാളി നടത്തിയിരുന്ന ന്യൂയോർക്കിലെ സന്തൂർ റെസ്റ്റോറിന്റിൽ വെച്ചു സമ്മേളനവും നടന്നു. കോഴിയിറച്ചിയും, ലാമ്പ്, ബീഫക്കറികളും ചേർന്ന സദ്യയും ഉണ്ടായിരുന്നു. പക്ഷേ നായനാര് കഞ്ഞീം പയറും മതിയെന്ന് ശഠിച്ചതുകൊണ്ട് അതുടനെ ഏർപ്പാടാക്കി കൊടുത്തു. കൂട്ടത്തിൽ ഇരുന്നു കഞ്ഞികുടിക്കുന്ന ഫോട്ടോ എടുക്കാൻ അന്നത്തെ ന്യൂയോർക്ക് മലയാളി നേതാക്കന്മാർ ഇടിയും തള്ളും ഉണ്ടാക്കി. ഗൌരിയമ്മ ഒരു ചിക്കൻ കാലെടുത്തു കടിച്ചു, പിന്നെ തിരിച്ചും മറിച്ചും നോക്കിയ ശേഷം താത്തു വെച്ചു, 'ഇതിലും നല്ലതു കേരളത്തിലുണ്ടല്ലോ' എന്ന ഭാവത്തിൽ.  

പിന്നീട് വിജയ രാഘവന്റെ സ്ഥലപ്രമുഖരുമായുള്ള ബിസിനസ്സ് മീറ്റിംഗും ഉണ്ടായി. പത്തു മുപ്പതു പേരുണ്ടായിരുന്നിരിക്കണം എല്ലാം ജോലി തേടിവന്ന ലോക്കൽ മലയാളികൾ. എവിടെ നിന്നോ ഒരു സായിപ്പും വന്നു കേറിയിരുന്നു. ഒരുപാടു ഫോട്ടോകൾ മീറ്റിംഗ് സമയത്ത് വിജയ രാഘവൻ സ്വയവും, ഫോട്ടോഗ്രാഫർ മുഖേനെയും എടുക്കുന്നത് പലരും ശ്രദ്ധിച്ചിരുന്നു. താമസിയാതെ അവരെല്ലാം നാട്ടിലേക്കു മടങ്ങിപ്പോയി. 

കേരളത്തിന്റെ വളർച്ചയുടെയും പുരോഗതിക്കും വേണ്ട പ്രവർത്തികളുടെ പത്രക്കുറിപ്പുകളും, ലേഖനങ്ങളും പരന്നൊഴുകിയെങ്കിലും സൗദീ- കുവെയിറ്റ് തുടങ്ങിയ മിഡിൽ ഈസ്റ്റേണ്‍ രാജ്യങ്ങളിൽ കൂലിപ്പണി വിപുലമായി ലഭിച്ചിരുന്നതു കൊണ്ട് കേരളത്തിൽ പട്ടിണി അധികമില്ലാതെ കാര്യങ്ങൾ അക്കാലത്ത് നീങ്ങിയെന്നതായിരുന്നു സത്യം. നായനാർ - ഗൌരിയമ്മ മ്യുച്ചൽ ഫണ്ടൊക്കെ എങ്ങനെ പെർഫോം ചെയ്തുവെന്ന് പിന്നെ കേട്ടിട്ടും ഇല്ല. എന്നാൽ "ഇൻഫോ പാർക്ക്", " ഇൻഫോ സിറ്റി", "സൈബർ സിറ്റി" എല്ലാം ഉണ്ടായി. ഇപ്പോൾ രജത ജൂബിലി ആഘോഷിക്കുമ്പോൾ 325 കമ്പനികളിലായി 45000 പേർക്ക് തൊഴിലു കിട്ടിയെന്നു പറയുന്നു!

കോരന്റെ കുമ്പിളിലെ കഞ്ഞിപോലെ ഈ പ്രസ്ഥാനങ്ങൾ പ്രയോജനപ്പെട്ടു വെങ്കിലും, മാറിമാറി വന്ന മന്ത്രി സഭകൾ എല്ലാം ഇത്തരത്തിൽ പല സംരംഭങ്ങളുടെ പേരിൽ വിദേശത്തു കോടിക്കണക്കിനു രൂപാ - ഡോളർ എന്നു പറയട്ടെ - വിദേശ ബാങ്ക് അക്കൌണ്ടുകളിൽ നിക്ഷേപിച്ചു കൂട്ടി. ഇന്ത്യയിൽ പകുതിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ കഴിയുന്നതായി കണക്കുകൾ പറയുന്നു. വിദേശത്തു കള്ളപ്പണ നിക്ഷേപം കുറ്റകരമാണെന്നും അങ്ങനെ ചെയ്തവരുടെ ലിസ്റ്റ് പുറത്താക്കുമെന്നും പറഞ്ഞു അടുത്ത കാലത്തു വിദേശത്തു പണം നിക്ഷേപിച്ചവരുടെ ലിസ്റ്റ് പുതിയ സർക്കാർ പ്രസിദ്ധീകരിച്ചു. അമ്പാനിമാരെപ്പോലെ വിദേശത്തു ബിസിനസ്സുകൾ നടത്തുന്ന കമ്പനികളുടെയും വ്യക്തികളുടെയും ലിസ്റ്റ് ആണ് പബ്ലീഷു ചെയ്തിരിക്കുന്നത്. അവരാരും തെറ്റു കാണിച്ചതായി തെളിയിക്കാൻ പറ്റില്ല. അവർ നിയമാനുസരണം ബിസിനസ്സുകൾ നടത്തുന്നവരും, ഗവര്മെന്റിനു ടാക്സു നൽകുന്നവരുമാണ്. കൂടുതൽ ഇൻവെസ്റ്റുമെന്റിനു വേണ്ടി വിദേശത്തു നിക്ഷേപങ്ങൾ നടത്തുന്നതു തെറ്റായി കാണാനാവില്ല. കള്ള നിക്ഷേപകർ ഇല്ല എന്നപോലെ ലിസ്റ്റ് ശൂന്യമായി എത്തിച്ചേരുന്ന അവസ്ഥയിൽ അത് കൈകാര്യം ചെയ്തു കേസ് തീരും. അപ്പോൾ നമുക്ക് കമ്മ്യൂണിസ്റ്റു പാർട്ടിക്കു അടുത്ത തവണ വോട്ടു ചെയ്യാൻ മടിക്കേണ്ടതുണ്ടോ?  ജനങ്ങൾക്ക് സേവനം ചെയ്യാൻ അല്ലെങ്കിൽ വേറെ ആരുണ്ട്‌?

Indian 2015-02-22 04:00:05
How many Kerala IT people came to America? Very few. from andhra, from third rate engioeering colleges, IT people cam eand took control of american IT filed. It is a shame that Kerala could not excel in  IT or send them to Western countries. We only deserve the colie status in Gulf countries.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക