Image

ബോക്‌സോഫീസില്‍ ഹിറ്റാകാന്‍ റോക്ക്‌ ഓണ്‍ 2: നായിക ശ്രദ്ധ കപൂര്‍

Published on 19 February, 2015
ബോക്‌സോഫീസില്‍ ഹിറ്റാകാന്‍ റോക്ക്‌ ഓണ്‍ 2: നായിക ശ്രദ്ധ കപൂര്‍
2008ല്‍ ബോളിവുഡില്‍ ബോക്‌സോഫീസ്‌ വിജയം നേടിയ റോക്ക്‌ ഓണ്‍ വണ്ണിന്റെ രണ്ടാം ഭാഗം വരുന്നു. സംഗീതത്തിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ചിത്രം അന്ന്‌ ഏറെ പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു.

ആദ്യഭാഗത്തിലെ നായകന്മാരായ ഫര്‍ഹാന്‍ അക്‌തറും അര്‍ജുന്‍ രാംപാലും റോക്ക്‌ ഓണ്‍ 2വിലും എത്തും. നായികയായി എത്തുന്നത്‌ യുവതാരസുന്ദരി ശ്രദ്ധ കപൂര്‍ ആണ്‌.

മുംബൈ നഗരത്തിന്റെ പശ്‌ഛാത്തലത്തില്‍ ഒത്തുകൂടുന്ന നാലു ചെറുപ്പക്കാരായ സംഗീതഞ്‌ജരുടെ കഥ പറഞ്ഞ റോക്ക്‌ ഓണ്‍ വന്‍ വിജയമായിരുന്നു. വലിയ മുതല്‍ മുടക്കൊന്നുമില്ലാതെ നിര്‍മിച്ച ഒരു കൊച്ചു ചിത്രമായിരുന്നു റോക്ക്‌ ഓണ്‍. അഭിഷേക്‌ കപൂര്‍ സംവിധാനം ചെയ്‌ത്‌ 2008 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു. കഥാപാത്രങ്ങളുടെ ഉജ്ജ്വല പ്രകടനവും ചിത്രത്തിലെ ഗാനങ്ങളുമായിരുന്നു റോക്ക്‌ ഓണിന്റെ പ്രധാനആകര്‍ഷണം. റോക്ക്‌ ഓണിലെ പുരാബ്‌ കോഹ്‌ലിയും രണ്ടാം ഭാഗത്തില്‍ തിരിച്ചെത്തുന്നുണ്ട്‌. എന്നാല്‍ പുതിയ ചിത്രം സുജാദ്‌ സൗദഗര്‍ ആയിരിക്കും സംവിധാനം ചെയ്യുക.
ബോക്‌സോഫീസില്‍ ഹിറ്റാകാന്‍ റോക്ക്‌ ഓണ്‍ 2: നായിക ശ്രദ്ധ കപൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക