Image

ആരാധന അതിരു കടന്നു: ധനുഷ്‌ വെട്ടിലായി

Published on 19 February, 2015
ആരാധന അതിരു കടന്നു: ധനുഷ്‌ വെട്ടിലായി
തന്റെ ആരാധകര്‍ ഇത്രയും കടുംകൈ ചെയ്യുമെന്ന്‌ ധനുഷ്‌ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. പൊതുവേ തമിഴ്‌ പ്രേക്ഷകര്‍ക്ക്‌ താരങ്ങളോട്‌ സ്‌നേഹം കുറച്ച്‌ കൂടുതലാണ്‌. എന്നാല്‍ അധികമായാല്‍ ആരാധനഒരു വല്ലാത്ത പൊല്ലാപ്പായി തീരും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം ധനുഷിന്‌ നേരിടേണ്ടി വന്നത്‌.

പുതിയ ചിത്രമായ അനേകന്‍ കാണാന്‍ റിലീസ്‌ ദിവസം തന്നെ ധനുഷ്‌ എത്തി. ഭാര്യ ഐശ്വര്യയ്‌്‌ക്കും ഉറ്റചങ്ങാതിയും സംഗീതസംവിധായകനുമായ അനിരുദ്ധിനും ഒപ്പമായിരുന്നു ധനുഷ്‌ എത്തിയത്‌. റിലീസ്‌ ചെയ്‌ത ആദ്യദിനത്തിലെ ആദ്യ ഷോ ആയതിനാല്‍ നൂറുകണക്കിന്‌ ആരാധകരായിരുന്നു തിയറ്ററില്‍ തടിച്ചു കൂടിയത്‌. ധനുഷ്‌ തിയറ്ററില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ നിമിഷം ആരാധകര്‍ ആവേശത്തോടെ ബഹളം തുടങ്ങി. കാറില്‍ നിന്ന്‌ പുറത്തിറങ്ങിയ ധനുഷും അനിരുദ്ധും തിയറ്ററിന്റെ മുന്‍പിലെത്തിയതും ആരാധകര്‍ ഇടിച്ചു കയറി. ധനുഷിന്റെ ചുറ്റും വലയം തീര്‍ത്ത്‌ സുരക്ഷിതമായി തിയേറ്ററിനുള്ളില്‍ എത്തിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും തിക്കിത്തിരക്കിയ ആരാധകര്‍ക്കു മുന്നില്‍ പരാജയപ്പെടുകയായിരുന്നു. തിയറ്ററിലെ ഗ്ലാസ്സ്‌ ഭിത്തിയും തകര്‍ത്ത്‌ ധനുഷിനരികിലേക്ക്‌ ഇരച്ചുകയറിയതോടെ സംഗതി കൈവിട്ടു. മതിയായ സുരക്ഷ ഉദ്യോഗസ്‌ഥര്‍ ഇല്ലാതിരുന്നതും ധനുഷിന്‌ വിനയായി. ധനുഷും അനിരുദ്ധും തിയറ്ററിനുള്ളില്‍ കയറിയ ശേഷമാണ്‌ ഐശ്വര്യ ധനുഷ്‌ തിയറ്ററിലേക്ക്‌ കയറിയത്‌.

ഉന്തും തള്ളും നല്ലപോലെ കിട്ടിയെന്ന്‌ മാത്രമല്ല ധനുഷിന്റെ കാറിനും കേടുപാടുകള്‍ സംഭവിച്ചു. ആരാധന അതിരു വിട്ടാലുളള അവസ്ഥ എന്തായിരിക്കുമെന്ന തിരിച്ചറിവ്‌ ധനുഷിന്‌ കിട്ടിയെന്നാണ്‌ സൂചന. ഇതോടെ തന്റെ ചിത്രങ്ങളുടെ ആദ്യ ഷോ കാണാന്‍ ധനുഷ്‌ ഇനിമേലില്‍ വരുമോ എന്ന്‌ കണ്ടറിയാം.
ആരാധന അതിരു കടന്നു: ധനുഷ്‌ വെട്ടിലായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക