മോണ്ട്‌ഗോമറി(ടെക്‌സസ്) : ട്രക്കിനു പുറകില്‍ കയര്‍ കെട്ടി, മറ്റേ അറ്റം കഴുതയുടെ കഴുത്തിലും കെട്ടിയതിനു ശേഷം മോണ്ട് ഗോമറി കൗണ്ടി റോഡിലൂടെ 6 മൈല്‍ ദൂരം കഴുതയെ വലിച്ചുകൊണ്ടുപോയ കുറ്റം ചുമത്തി 21 കാരനായ നാസിം ഇര്‍സാമിനെ പോലീസ് അറസ്റ്റു ചെയ്തു. ഫെബ്രു 15 ശനിയാഴ്ചയായിരുന്നു സംഭവം.
വാരിയെല്ലുകളും ശരീരവും, വികൃതമായ കഴുതയെ അനിമല്‍ കണ്‍ട്രോള്‍ ഓഫീസറുടെ കസ്റ്റഡിയില്‍ ഏല്‍പിച്ചു. പ്രായം കൂടി കഴുതയായതുകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ട്രക്കിനു പുറകില്‍ കെട്ടി വലിച്ചത്. യാതൊരു സങ്കോചവും ഇല്ലാതെ നാസിം പറഞ്ഞു.
മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ കേസ്സ് ചാര്‍ജ്ജ് ചെയ്ത ഇരുപത്തിയൊന്നു വയസ്സുക്കാരനെ മോണ്ട് ഗോമറി കൗണ്ടി ജയിലിലേക്ക് മാറ്റി. ജാമ്യം അനുവദിച്ചിട്ടില്ല.