Image

മതപരിവര്‍ത്തന നിരോധനം മതങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇല്ലാതാക്കും: മാര്‍ ആലഞ്ചേരി

Published on 17 February, 2015
മതപരിവര്‍ത്തന നിരോധനം മതങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇല്ലാതാക്കും: മാര്‍ ആലഞ്ചേരി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മതപരിവര്‍ത്തന നിരോധനം മതങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇല്ലാതാക്കുമെന്ന്‌ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അഭിപ്രായപ്പെട്ടു. മതപരിവര്‍ത്തനം എന്നതു തികച്ചും വ്യക്‌തിപരമായ തീരുമാനമാണ്‌. ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം സാധ്യമല്ല. ആരെങ്കിലും ബലം പ്രയോഗിച്ചു മതപരിവര്‍ത്തനത്തിനു ശ്രമിക്കുകയാണെങ്കില്‍ രാജ്യത്തെ നിയമം ഉപയോഗിച്ച്‌ അവര്‍ക്കെതിരെ നടപടിയെടുക്കണം.

ക്രിസ്‌തുമതം വിദേശമതമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. അതതു രാജ്യത്തെ സംസ്‌കാരവും പാരമ്പര്യവും സ്വീകരിച്ചാണ്‌ ക്രിസ്‌തുമതം വളരുന്നത്‌. രാജ്യത്തിന്റെ വികസനത്തിന്‌ ക്രൈസ്‌തവര്‍ സംഭാവന നല്‍കുന്നുണ്ട്‌. അത്‌ പ്രധാനമന്ത്രി മോദിയുടെ `സബ്‌കാ സാഥ്‌ സബ്‌കാ വികാസ്‌ എന്ന വീക്ഷണത്തോട്‌ ഒത്തുപോകുന്നതാണെന്നും ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷച്ചടങ്ങില്‍ പ്രസംഗിക്കവേ മാര്‍ ആലഞ്ചേരി പറഞ്ഞു.
Join WhatsApp News
bijuny 2015-02-17 22:50:15
Mathaparivarthanam should not be banned. But Ghar Vapasi should be banned. Nice logic.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക