Image

ആ മനുഷ്യ സ്നേഹി ഇനി വരില്ല... നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ബലിയാടോ ?

അനിൽ പെണ്ണുക്കര Published on 15 February, 2015
ആ മനുഷ്യ സ്നേഹി ഇനി വരില്ല...  നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ബലിയാടോ ?
നിലംബൂരിലെ ആദിവാസി കോളനികളിലേക്ക് അവര്കുള്ള ആഹാരവും ചുമന്ന് മെലിഞ്ഞു കുറിയ, ആ മനുഷ്യ സ്‌നേഹി ഇനി വരില്ല... ആലംബം നഷ്ടപ്പെട്ട ഹംസാക്കയുടെ കുടുംബത്തിന്റെ കടം വീട്ടാനും ചോര്‍ന്നൊലിക്കാത വീട്ടില്‍ താമസിക്കുന്നത് കാണാനും ഇനി കാരുണ്യത്തിന്റെ ആ കണ്ണുകളില്ല... പ്രതീപിനും അമ്മക്കും കുഴിച്ചുനല്കിയ കിണറില്‍ നിന്നും കണ്ണീരു കലരാതെ കുടിനീരിറക്കാന്‍ കഴിയില്ല.. ഇന്ത്യന്‍ ഖോ ഖോ താരം പ്രജേഷിനുവേണ്ടി നമ്മുടെ നേരെ നീട്ടാന്‍ ഇനിയാ കാരുണ്യത്തിന്റെ കൈകളില്ല.. കുരിക്കള്‍ക്കും മക്കള്കും ഭക്ഷണം കിട്ടിയോ എന്നാകുലപ്പെടാന്‍ ആ മനുഷ്യസ്‌നേഹി ഇനിയില്ല.. വെല്ലൂരു നിന്നും നാസര്‍ സുഖം പ്രാപിച്ചു വരുമ്പോള്‍ ഉമ്ര നിര്‍വഹിക്കാന്‍ പോവാന്‍ ഇനിയാ ദൈവവിശ്വാസിയില്ല..

അമ്മക്കും മകള്കും ചിലവിനുള്ള വക നിര്‍ബന്ധിച്ചു നല്‍കാന്‍ ഇനിയാ കാടിന്റെ മക്കളുടെ കാരുണ്യം കടന്നുവരില്ല.. സിയ മോളുടെ അസുഖത്തെകുറിച്ചു നമ്മളോട് പറയാന്‍ ഷാനു ഇനിയില്ല.. സ്വാമിനാഥനും കുടുംബത്തിനും കിണറുകുഴിചു നല്‍കാന്‍ ആ സാമൂഹ്യസ്‌നേഹി ഇനി നമ്മോടൊപ്പമില്ല.. പൊന്നുവിനെ വാരിയെടുത്ത് ഉമ്മവെക്കാന്‍ കുഞ്ഞുമാമ ഇനിയില്ല.. ഉമ്മാന്റെ നല്ല ഭക്ഷണം കഴിക്കാന്‍ 'ഇമ്മാന്റെ കുട്ടി' ഇനിവരില്ല.. ചെരുപ്പിടാത്തതിനു സലാമിനെയും ബീഡി വലിക്കുന്നതിന് കുട്ടനെയും സ്‌നേഹത്തോടെ ശാസിക്കാന്‍ അവരുടെ പ്രിയപ്പെട്ട ഡോക്ടര്‍ ഇനിയില്ല... പ്രിയ കൂട്ടുകാരാ... ഉദ്യോഗസ്ഥ മേലാളന്മാര്‍ക്ക് ചവിട്ടിയരക്കാനും മാധ്യമ വേശ്യകള്‍ക്കും വിമര്‍ശന കഴുകന്മാര്‍കും കൊത്തിവലിക്കാനും തന്റെ പ്രിയപ്പെട്ട ദാസനെ വിട്ടുകൊടുക്കാതെ ദൈവം തന്റെ സന്നിധിയിലേക്ക് തിരിച്ചെടുത്തു എന്നുകരുതി ഞങ്ങള്‍ സമാധാനിച്ചോട്ടേ... ആദിവാസികളുടെ പട്ടിണി മാറ്റാനും അധികാരികളുടെ നെറികേടിനെതിരെ പ്രതികരിക്കാനും
ആയിരം ആദിത്യന്മാര്‍ ഉദയംകൊള്ളും പക്ഷെ, പതിനായിരം പേര് വന്നാലും നിനക്ക് പകരമാവില്ലല്ലോ മുത്തെ.. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെങ്കിലും ഇനിയും നിലക്കാതെ എന്റെ കണ്ണുകളെ ഈറനണിയിച്ച പ്രിയപ്പെട്ട കൂട്ടുകാരാ.. '

കഴിഞ്ഞ ദിവസം അന്തരിച്ച നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ഡോ.ഷാനവാസിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു സുഹൃത്തിന്റെ കത്താണിത് ...

ഡോ.ഷാനവാസ് ആദിവാസി സമൂഹത്തിന് വലിയൊരു കൈത്താങ്ങായിരുന്നു. നിശ്ചയ ദാര്‍ഢ്യവും നന്മ നിറഞ്ഞ മനസും എം.ബി.ബി.എസ് എന്ന ഡിഗ്രിയും മാത്രമായിരുന്ന ഷാനവാസിന് കൈമുതലായുണ്ടായിരുന്നത്. ഒപ്പം സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടം മനുഷ്യസ്‌നേഹികളുടെ പിന്തുണയും. വലിയ കൈകളാണ് തനിക്ക് എതിരെയുള്ളത് എന്നറിഞ്ഞിട്ടും അദ്ദേഹം തന്റെ പോരാട്ടങ്ങള്‍ അവസാനിപ്പിക്കാനോ
നിശ്ചയദാര്‍ഢ്യം കൈവിടാനോ തയ്യാറായില്ല. അതിനുള്ള ഉത്തമ ഇദാഹരണമായികരുന്നു മരിക്കുന്നതിന് മണുക്കൂറുകള്‍ക്ക് മുമ്പുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശിരുവാണി കാടുകളിലേക്ക് അദ്ദേഹത്തെ ട്രാന്‍ഫര്‍ ചെയ്തു എന്ന് പറഞ്ഞുകൊണ്ടുള്ള ഓര്‍ഡര്‍ ലഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

'തിരുവനതപുരത്തേക്കു ഹിയറിംഗ് എന്ന പ്രഹസനതിനു വിളിച്ചു വരുത്തി, എന്നെ കൊണ്ടു ടൊയോട്ട ഇറ്റിയോസില്‍ വെറുതെ ഇന്ധനം അടിപ്പിച്ചു, എന്റെ പണം വെറുതെ കളഞ്ഞു. നിലമ്പൂരില്‍ നിന്നും അത്രെയും ദൂരം െ്രെഡവ് ചെയ്യിച്ചു,,,,ശിരുവാണി കാടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്നു ആദ്യമേ ടൈപ് ചെയ്തു വച്ച ഓര്‍ഡര്‍ ഇങ്ങു അയച്ചാല്‍ പോരായിരുന്നോ???........ആദിത്യന്‍ ഒരു തുറന്ന
യുദ്ധത്തിനോരുങ്ങുകയാണ്. നിങ്ങള്‍ക്കു തേടാനുള്ള വഴികള്‍ നിങ്ങള്‍ തെടിക്കൊള്ളൂ............ഒറ്റയാന് അവന്റേതായ ചില വഴികളുണ്ട്. എന്നെ നിങ്ങള്‍ ഏതൊക്കെ രീതിയില്‍ ബുദ്ധിമുട്ടിച്ചോ, പക്ഷേ.... എന്നാണ് അദ്ദേഹം ആ പോസ്റ്റില്‍ പറഞ്ഞിരുന്നത്.

തികച്ചും അനധികൃതവും നിയമ വിരുദ്ധവുമായ സ്ഥലംമാറ്റമാണിതെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം തന്നെ പോസ്റ്റ് ചെയ്ത മറ്റൊരു പോസ്റ്റില്‍ പറയുന്നത്.

'3 വര്‍ഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയില്‍ വേക്കന്‍സി ഉണ്ടായിരിക്കേ അന്യ ജില്ലയിലേക്ക് സ്ഥലം മാറ്റി. തികച്ചും അനധികൃതം, നിയമ വിരുദ്ധം......പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയില്‍ 3 മാസം തികയുന്നതിനു മുമ്പ്തന്നെ അവിടുന്ന് ശിരുവാണി കാടുകളിലേക്കും, കുന്നുകളിലേക്കും സ്ഥലം മാറ്റി. തികച്ചും നിയമവിരുദ്ധം,, പച്ചയായ മനുഷ്യാവകാശലംഘനം ............എതിരാളികള്‍ വമ്പന്‍ സ്രാവുകളാണ്..പക്ഷേ അവര്‍ക്കൊന്നും സത്യത്തിനും നീതിക്കും മീതെ അധികകാലം പറക്കാനാവില്ല.........ഹൈകോടതിയില്‍ സത്യത്തിനും നീതിക്കും വേണ്ടിയിട്ടുള്ള നിയമ പോരാട്ടം നടക്കട്ടെ.എന്തായാലും സത്യമേ വിജയിക്കൂ.സത്യമേ വിജയിക്കാവൂ, കാരണം സത്യം ഈശ്വരനാണ്......എന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൃത്തികെട്ട കരങ്ങള്‍ക്ക് സത്യത്തില്‍ ഭയമാണ്. കാരണം അവരെ പൂട്ടുന്ന രഹസ്യങ്ങള്‍ ആദിത്യന്റെ പക്കലുള്ളതു കൊണ്ടു തന്നെ. സമയമാകുമ്പോള്‍ ആദിത്യന്‍ അതു പൊതു ജനമദ്ധ്യേ തുറന്നു കാണിക്കും...................പിന്നെ ഇവര്‍ക്കറിയില്ലല്ലോ ആദിത്യനു കാടും, മേടും,മലയുമാണ് കൂടുതല്‍ ഇഷ്ടമെന്ന്. ശിരുവാണിയിലെ എന്റെ പ്രിയപ്പെട്ട ആദിവാസികളെ, പട്ടിണിപ്പാവങ്ങളെ, കാടും മലയും കയറി ആദിത്യന്‍ നിങ്ങള്‍ക്കാവശ്യമുള്ള അത്യാവശ്യ വസ്തുക്കളുമായി വരും. നിങ്ങള്‍ ഇനി മുതല്‍ പട്ടിണി കിടക്കേണ്ടി വരില്ല......

ആദിത്യന്റെ അടുത്ത യാത്ര ശിരുവാണിയിലേക്ക്'............

കാഞ്ഞിരപ്പുഴയിലേക്ക് ട്രാന്‍ഫര്‍ ലഭിച്ച് മൂന്ന് മാസം തികയുന്നതിന് മുന്നെയാണ് അടുത്ത ട്രാന്‍സ്ഫര്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. മരുന്നു കമ്പനികള്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ മയങ്ങാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന തത്വമായിരുന്നു ഷാനവാസിനെ നയിച്ചിരുന്നത്. മരുന്നു കമ്പനികളും രാഷ്ട്രീയക്കാരും ആശുപത്രികളും ഉള്‍പ്പെടെ ശസ്ത്രുക്കളുടെ
ഒരു വലിയ വലയം തന്നെ ഷാനവാസിന് ചുറ്റും ഉണ്ടായിരുന്നു. ഷാനവാസിനെ അപകടപെടുത്തുന്നതിനുള്ള ശ്രമവും മുമ്പ് നടന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ധാരാളം വ്യജ പ്രരണങ്ങളും ശത്രുക്കള്‍ അഴിച്ചുവിട്ടു. ഷാനവാസിന് വിദേശ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പതിനായിരങ്ങള്‍ ഒഴികിയെത്തുന്നുണ്ടെന്നുമായിരുന്നു ഇവയില്‍ ചിലത്. സാമൂഹ്യ സേവനത്തിനായി എച്ച്.ഡി.എഫ്.സിയില്‍ നിന്നും കടമെടുത്ത അഞ്ചര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ മത്രമായിരുന്നു അദ്ദേഹം തിരിച്ചടച്ചിട്ടുണ്ടായിരുന്നത്. ബാക്കിയുള്ള നാലര ലക്ഷം രൂപയുടെ കടം ശത്രുക്കള്‍ മനപ്പൂര്‍വ്വം മറച്ചുവെച്ചു. സാമ്പിള്‍ മരുന്നുകള്‍ കണ്ടെത്തിയായിരുന്നു ഷാനവാസിന്റെ പ്രവര്‍ത്തനങ്ങള്‍. ഇത് കമ്പനികളില്‍ നിന്നുള്ള ഫസ്റ്റ് ക്വാളിറ്റി മരുന്നാണെന്നായിരുന്നു
ഇതിനെക്കുറിച്ചുള്ള ഷാനവാസിന്റെ വിശദീകരണം. ഷാനവാസിന്റെ പ്രവര്‍ത്തനം കേട്ടറിഞ്ഞ് നിരവധിപ്പേരായിരുന്നു സ്വദേശത്തു നിന്നും വിദേശത്തുനിന്നുമായി അദ്ദേഹത്തിന് സഹായ വാഗ്ദാനവുമായി എത്തിയിരുന്നത്. എതിരാളികള്‍ വന്‍സ്രാവുകളാണെന്നും അവര്‍ക്കൊന്നും സത്യത്തിനും നീതിക്കും മേലെ അധികകാലം പറക്കാനാവില്ലെന്നുമാണ് ഷാനവാസ് തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നത്.

'ഹൈകോടതിയില്‍ സത്യത്തിനും നീതിക്കും വേണ്ടിയിട്ടുള്ള നിയമ പോരാട്ടം നടക്കട്ടെ.എന്തായാലും സത്യമേ വിജയിക്കൂ.സത്യമേ വിജയിക്കാവൂ, കാരണം സത്യം ഈശ്വരനാണ്. എന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൃത്തികെട്ട കരങ്ങള്‍ക്ക് സത്യത്തില്‍ ഭയമാണ്. കാരണം അവരെ പൂട്ടുന്ന രഹസ്യങ്ങള്‍ ആദിത്യന്റെ പക്കലുള്ളതു കൊണ്ടു തന്നെ. സമയമാകുമ്പോള്‍ ആദിത്യന്‍ അതു പൊതു
ജനമദ്ധ്യേ തുറന്നു കാണിക്കും.' ഷാനവാസ് പറഞ്ഞു. ആദിത്യന്റെ അടുത്ത യാത്ര ശിരുവാണിയിലേക്കെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരുന്നത്. എന്നാല്‍ ശിരുവാണിക്കുന്നുകള്‍ക്ക് ആ സ്‌നേഹവും പരിച രണവും അനുഭവിക്കുന്നതിനുള്ള യോഗം ഉണ്ടായില്ല.

ഡോ .ഷാനവാസിന്റെ മരണത്തിന്റെ പിന്നിലെ ദുരൂഹത കണ്ടെത്തനമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വന്‍ പ്രചാരണമാണ് നടക്കുന്നത് ..മാധ്യമങ്ങളും കയ്യൊഴിഞ്ഞ ഈ നല്ല മനുഷ്യന്റെ മരണത്തിനു പിന്നിലെ മാഫിയ സംഘത്തെ കണ്ടെത്താന്‍ സര്‍ക്കാരും തയ്യാറാവണം ...

ഈ മനുഷ്യ സ്‌നേഹിയുടെ നന്മകള്‍ വാഴ്ത്തപ്പെടണമെന്നതിലും അദ്ദേഹം തുടങ്ങിവെച്ചകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നതിലും യാതൊരഭിപ്രായവ്യത്യാസവുമില്ല. ട്രസ് റ്റോ, സ്‌കൂളോ, ആതുരാലായമോ, പാലിയേറ്റീവ് കെയര്‍ യൂണിറ്റോഒക്കയും വേണം. ഇവയൊക്കെയും രോഗത്തിനുള്ള (നെറികേടിനുള്ള) മരുന്നേ ആകുന്നുള്ളൂ, ഇവിടെ ശരിക്കും വേണ്ടത് രോഗം വരാതിരിക്കാനും പടരാതിരിക്കാനുമുള്ള പ്രതിരോധമല്ലേ വേണ്ടത് ! എല്ലാസര്‍ക്കാര്‍സംവിധാനങ്ങളും അഴിമതിയില്‍ വിരാജിക്കുംബോള്‍ അതിനെതിരെയല്ലേ പോരാടേണ്ടത് ? അക്രമവും ആയുധമെടുക്കലുമല്ല പോരാട്ടം എന്നുദ്ദേശിച്ചത്, പോരായ്മകളുണ്ടെങ്കിലും നമ്മുടെ ജുഡീഷ്യറിയും വ്യവസ്ഥകളും നമുക്ക് പരമാവധി ആശ്രയിക്കാന്‍ പറ്റുന്നതല്ലേ ? ഇത്രയധികം (മത രാഷ്ട്രീയ ഭേദമന്യേ) ജനങ്ങളില്‍ കാരുണ്യവും ആര്‍ദ്രതയും നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഈ മനുഷ്യസ്‌നേഹിയുടെ വേര്‍പാട് നമുക്ക് കാട്ടിതരുന്നു, ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയേയും രാഷ്ട്രീയത്തേയും ഉദ്ദ്യോഗസ്ഥ നെറികേടുകളേയും ചെറുത്തുതോല്‍പ്പിക്കാന്‍ ഇതുതന്നെ ധാരാളമല്ലേ,
ആ മനുഷ്യ സ്നേഹി ഇനി വരില്ല...  നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ബലിയാടോ ?ആ മനുഷ്യ സ്നേഹി ഇനി വരില്ല...  നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ബലിയാടോ ?ആ മനുഷ്യ സ്നേഹി ഇനി വരില്ല...  നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ബലിയാടോ ?ആ മനുഷ്യ സ്നേഹി ഇനി വരില്ല...  നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ബലിയാടോ ?ആ മനുഷ്യ സ്നേഹി ഇനി വരില്ല...  നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ബലിയാടോ ?ആ മനുഷ്യ സ്നേഹി ഇനി വരില്ല...  നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ബലിയാടോ ?ആ മനുഷ്യ സ്നേഹി ഇനി വരില്ല...  നിലമ്പൂരിന്റെ കൊച്ചു ഡോക്ടര്‍ ബലിയാടോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക