Image

`നമുക്കൊരേ ആകാശം': ശര്‍ബാനി മുഖര്‍ജി നായിക

Published on 14 February, 2015
`നമുക്കൊരേ ആകാശം': ശര്‍ബാനി മുഖര്‍ജി നായിക
പ്രദീപ്‌ മുല്ലനേഴി സംവിധാനം ചെയ്യുന്ന നമുക്കൊരേ ആകാശം എന്ന ചിത്രത്തില്‍ ശര്‍ബാനി മുഖര്‍ജി നായികയാകുന്നു. ജോയ്‌ മാത്യുവാണ്‌ ചിത്രത്തിലെ നായകന്‍. ശര്‍ബാനിയുടെ ഭര്‍ത്താവായ നാസര്‍ എന്ന കേണലിന്റെ കഥാപാത്രത്തെയാണ്‌ ജോയ്‌ മാത്യു അവതരിപ്പിക്കുന്നത്‌. ഗൗരി എന്നാണ്‌ ശര്‍ബാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്‌.

അട്ടപ്പാടിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടന്നുവരുന്നു. വളരെ വിജനമായ ഇത്തരം പ്രദേശങ്ങളില്‍ സിനിമ ചിത്രീകരിക്കുന്നത്‌ നല്ല കാര്യമാണെന്നും അവിടെ താമസിക്കുന്നവരുടെ പ്രശ്‌നങ്ങളും പുറത്തു വരുമെന്നും ശര്‍ബാനി പറഞ്ഞു. നമുക്കൊരേ ആകാശം ഏപ്രിലില്‍ റിലീസ്‌ ചെയ്യും.

ഇതൊരു കുടുംബ ചിത്രമായിരിക്കുമെന്നും സ്‌നേഹത്തിന്‌ മതപരിമിതികള്‍ ഇല്ലെന്ന സന്ദേശം നല്‍കുന്നുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി. ജോയുടെയും ശര്‍ബാനിയുടെയും ജീവിതത്തിലെ രണ്ട്‌ കാലഘട്ടങ്ങളിലെ ജീവിതമാണ്‌ ചിത്രീകരിക്കുന്നത്‌.
`നമുക്കൊരേ ആകാശം': ശര്‍ബാനി മുഖര്‍ജി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക