Image

ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ഇതിനകം ഞാന്‍ ചേര്‍ന്നു കഴിഞ്ഞു: സുരേഷ് ഗോപി

Published on 14 February, 2015
ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ഇതിനകം ഞാന്‍ ചേര്‍ന്നു കഴിഞ്ഞു: സുരേഷ് ഗോപി
കോഴിക്കോട്: ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ഉജ്വല വിജയം ഉചിതമായെന്നും ബി.ജെ.പിക്ക് വീണ്ടു വിചാരത്തിന് ഇത് നല്ലതാണെന്നും നടന്‍ സുരേഷ് ഗോപി. ആപ്പിന്റെ
ജയത്തോടെ ആ പാര്‍ട്ടിയിലേക്ക് താന്‍ പോകുന്നുവെന്ന് പ്രചാരണം നടത്തുന്നവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി.ജെ.പിയുടെ ജയത്തിനു മുമ്പാണ് ഞാന്‍ നരേന്ദ്രമോദിയെ കണ്ടത്. അതാരും ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല. ഡല്‍ഹിയില്‍ ആപ് ജയിച്ചപ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം പോവുന്നുവെന്നാണ് ജോണ്‍ ബ്രിട്ടാസ് പോലുള്ളവര്‍ ആരോപിക്കുന്നത്. ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ഇതിനകം ഞാന്‍ ചേര്‍ന്നു കഴിഞ്ഞു.
സിനിമയും ചാനല്‍ പരിപാടികളുമാണ് എനിക്ക് പ്രധാനം. രാഷ്ട്രീയത്തില്‍ സജീവമാവാന്‍ ഉദ്ദേശിക്കുന്നില്ല. രമേശ് ചെന്നിത്തലക്കും വി.എസ്. അച്യുതാനന്ദനുമൊക്കെ വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ ചിന്ത എന്റെ സ്വകാര്യ വിഷയമാണ്.
എല്ലാ കാര്യങ്ങളും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തിന്റെ
 വികസനത്തിന് കേന്ദ്രം വഴിയുള്ള ഒരു ശ്രമമാണ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയം ചോദിക്കുമ്പോള്‍ വികാരം കൊള്ളുന്നതെന്തിന് എന്ന ചോദ്യത്തിന് ചോദ്യം അത്തരത്തില്‍ ആയതുകൊണ്ടാമെന്നും അദ്ദേഹം പ്രതികരിച്ചു. അഡ്വക്കറ്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം
Join WhatsApp News
വിക്രമൻ 2015-02-14 20:28:01
സുരേഷ് ഗോപി വിദ്യാധരന് വേണ്ടി വാദിച്ചാൽ എങ്ങനെ ഇരിക്കും 

 സംഘടനകൾ നല്കുന്ന അവാർഡും പ്രശംസയും അമേദ്ധ്യത്തിൽ കൂട്ടി കൊഴച്ചു പൊന്നാടയിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ട് പോയി മൃഷ്ടാനം അടിച്ചിട്ട് വിദ്യാധരനെ പോലെ ചങ്കൂറ്റമുള്ളവരുടെ നേരെ പട്ടികുറക്കുന്നത് പോലെ കുരക്കാനല്ലാതെ നിനക്കൊന്നും ഒരു പുല്ലും ചെയ്യാൻ കഴിയില്ലട പുല്ലേ. ഷിറ്റ്
ശകുനി 2015-02-14 21:18:06
അപ്പോൾ ആകാശത്തു ശശി ഉദിച്ചു പൊന്തുമ്പോൾ ഒരു കൂട്ട കൊല നടക്കും? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക