Image

ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു

Published on 13 February, 2015
ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു
അഞ്ചു മലയാളികള്‍ അടക്കം പത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത  ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു.

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ച ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഹൊസ്സൂരിനും ആനയ്ക്കലിനുമിടയില്‍ വിജനമായൊരു സ്ഥലത്താണ് ദുരന്തമുണ്ടായത്. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അമന്‍ (9) ഇട്ടീര ആന്റണി (57), പാലക്കാട് സ്വദേശി വിപിന്‍, കൊല്ലം സ്വദേശി ഇര്‍ഷാ മനാഫ്, തൃശൂര്‍ സ്വദേശി ജോര്‍ജ് എന്നിവരാണു മരിച്ച മലയാളികള്‍. അനേകരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

അകാലത്തില്‍ പൊലിഞ്ഞുപോയ അഞ്ചു മലയാളികളുടെയും ആത്മാക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും, അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൗഖ്യം പ്രാപിക്കാന്‍ ജഗദീശ്വരന്‍ സഹായിക്കട്ടെയെന്നും പ്രവാസി മലയാളി ഫെഡറേഷനുവേണ്ടി ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അറിയിച്ചു.

ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു ബെംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു
Join WhatsApp News
malayalimankan 2015-02-13 10:26:47
Condolences to the bereaving families. All pravasi malayalees, please compete to record your condolences. Please include names of all office bearers from top to bottom. If possible, your smiling photos too. We poor readers are always enlightened to see your photos, even at a funeral.
വായനക്കാരൻ 2015-02-13 14:22:02
ക്ലോക്കും നോക്കിയിരുന്നപ്പോൾ
കേട്ടു വണ്ടീയപകട വാർത്ത.
പിന്നെ ആകെ ഉഷാറായീ.
പ്രസ്താവനയൊന്നിറക്കേണം
പ്രസ്താനത്തിനു പേരാകും
പത്രത്തിൽ പടം വന്നീടും
നാട്ടുകാരെല്ലാരും കണ്ടീടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക