Image

പ്രഭുവിന്റെ മക്കളെ യൂട്യൂബില്‍ നിന്നും പുറത്താക്കി

ആശ പണിക്കര്‍ Published on 13 February, 2015
    പ്രഭുവിന്റെ മക്കളെ യൂട്യൂബില്‍ നിന്നും പുറത്താക്കി
 സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ സിനിമയെ യൂട്യൂബ് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിലെ യുക്തിവാദ ഗ്രൂപ്പാണ് ചിത്രം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നത്. ചിത്രം അപ്ലോഡ് ചെയ്ത അക്കൗണ്ടും യൂട്യൂബ് സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആമിര്‍ ഖാന്‍ ചിത്രമായ പികെ ഉയര്‍ത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഭുവിന്റെ മക്കള്‍ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. മാത്രമല്ല ഒരു മാസത്തിനുള്ളില്‍ ഒന്നരലക്ഷം പേര്‍ ഈ ചിത്രം യൂട്യൂബില്‍ കാണുകയും ചെയ്തു. ചിത്രം മതങ്ങള്‍ക്കെതിരെയും, ദൈവ വിശ്വാസത്തിനും എതിരെ ശക്തമായ വിമര്‍ശനങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. 

പകര്‍പ്പവകാശലംഘനം കൊണ്ടല്ല ഇത് നീക്കം ചെയ്തിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ഒരു ചിത്രത്തിനെ നീക്കം ചെയ്യാന്‍ കാരണം അത് മതതീവ്രവാദത്തിന് എതിരെ ശക്തമായി ശബ്ദിച്ചത് കൊണ്ടാണെന്ന് സംവിധായകന്‍ സജീവ് അന്തിക്കാട് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക