Image

മലയാള സിനിമകളിലെ സ്റ്റണ്ട് രംഗങ്ങള്‍ അരോചകമാകുന്നു:ബാബു ആന്റണി

സ്വന്തം ലേഖകന്‍ Published on 13 February, 2015
 മലയാള  സിനിമകളിലെ സ്റ്റണ്ട് രംഗങ്ങള്‍ അരോചകമാകുന്നു:ബാബു ആന്റണി
ഇപ്പോള്‍ റിലീസ് ചെയ്യുന്ന മലയാള  സിനിമകളിലെ നിലവിലുള്ള സ്റ്റണ്ട് രംഗങ്ങള്‍ അരോചകമാകുന്നുവെന്നും ശുദ്ധമായ ആയോധന കല മലയാള സിനിമകളില്‍ ഇന്ന് ലഭ്യമാകുന്നില്ലെന്നും നടന്‍ ബാബു ആന്റണി .
വെള്ളിയാഴ്ച മുതല്‍ ബഹ്‌റൈനില്‍ പുതുതായി ആരംഭിക്കുന്ന ബാബു ആന്റണി സ്‌കൂള്‍ ഓഫ് മാര്‍ഷല്‍ ആര്‍ട്‌സ് ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.സിനിമയിലെത്തുന്ന പുതുമുഖങ്ങള്‍ ആയോധന കലകള്‍ക്ക് പ്രാധാന്യം നല്‍കാത്ത പ്രവണതയാണുള്ളത്. നടന്‍മാര്‍ സിക്‌സ് പാക്ക് മസിലിനും ബോഡി ബില്‍ഡിങ്ങിനുമാണ് പ്രധാന്യം നല്‍കുന്നത്.
നാല്‍പ്പത്തൊന്നു വര്‍ഷം മുന്‍പ് ഇറങ്ങിയ ബ്രൂസ്ലിയുടെ ഒരു ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് ആവേശമാകുന്നത് ആയോധന കലകളുടെ മഹത്തായ ദൃശ്യാവിഷ്‌കാരം കൊണ്ടാണ്. കേരളത്തില്‍ അതല്ല സ്ഥിതി. ആയോധന കലകള്‍ ഉപയോഗിച്ച് മനോഹരമായി കാണിക്കാവുന്ന സംഘട്ടന രംഗങ്ങള്‍ ഒരു ഇടിക്കും ചവിട്ടിനുമൊക്കെ നിരവധി പേര്‍ നിലംപരിശാകുന്ന പഴയകാല തമിഴ്, തെലുങ്ക് സിനിമാ നിലവാരത്തിലേക്ക് താഴ്ന്നു.
ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാന്‍ വിപുലമായ സംവിധാനങ്ങളും സെറ്റും ആവശ്യമാകുന്നത് സിനിമയുടെ തന്നെ നിര്‍മ്മാണ ചെലവ് വര്‍ധിപ്പിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.ആയോധന കലകള്‍ വശത്താക്കിയവരെ ഉപയോഗിച്ചാല്‍ ഈ ചെലവ് വളരെ കുറക്കാനാകും. ശുദ്ധമായ ആയോധന കലാ പ്രകടനത്തിലാണ് പ്രേക്ഷകര്‍ക്ക് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേ സമയം, ഇന്നത്തെ ആയോധന കലാസ്ഥാപനങ്ങള്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കഴിവുകളുപയോഗിച്ച് ചിലര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ ഈ മേഖലയിലെ എല്ലാവരെയും വേട്ടയാടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി പൊലിസ് കര്‍ശന നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 അനധികൃതമായി ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യമാണ്. എന്നാല്‍ അത് ശരിയായ രീതി പിന്തുടരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ആയോധന കലയില്‍ ഫിഫ്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റു കൂടിയായ ബാബു ആന്റണി ആവശ്യപ്പെട്ടു.

 മലയാള  സിനിമകളിലെ സ്റ്റണ്ട് രംഗങ്ങള്‍ അരോചകമാകുന്നു:ബാബു ആന്റണി  മലയാള  സിനിമകളിലെ സ്റ്റണ്ട് രംഗങ്ങള്‍ അരോചകമാകുന്നു:ബാബു ആന്റണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക