Image

പി.യു തോമസിന്റെ ജീവിതകഥ സിനിമയാകുന്നു; മേജര്‍ രവി നായകന്‍

Published on 12 February, 2015
പി.യു തോമസിന്റെ ജീവിതകഥ സിനിമയാകുന്നു; മേജര്‍ രവി നായകന്‍
കോട്ടയം മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലുമായി ദിവസവും 5,000 പേര്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്ന പി.യു തോമസിന്റെ ജീവിതകഥ സിനിമയാകുന്നു.മേജര്‍ ക്യാമറയ്ക്കു മുന്നില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് മേജര്‍ രവി. 'അമരക്കാരന്‍' എന്ന ചിത്രത്തിലാണ് മേജര്‍ രവി വേഷമിടുന്നത്.'അമരക്കാരനില്‍' പി.യു തോമസായാണ് മേജര്‍ രവിയെത്തുന്നത്. ചിത്രത്തിലെ കഥാപാത്രമാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് മേജര്‍ രവി പറയുന്നു

ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. തോമസ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പബ്ലിസിറ്റി നല്‍കണമെന്ന് ആഗ്രഹിക്കുന്നില്ല. അത്തരമൊരു കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ ചിത്രത്തിലെ സന്ദേശത്തിന് സമൂഹത്തില്‍ പോസിറ്റീവായ ഒരു പ്രഭാവമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.' മേജര്‍ രവി പറഞ്ഞു.

സൈമണാണ് ചിത്രം സംവിധാനം ചെയ്യുന്നു .

'രണ്ട് വര്‍ഷമായി തോമസിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നു. അദ്ദേഹം അറിയാതെ ആറുമാസത്തോളം ഞാനദ്ദേഹത്തെ പിന്തുടര്‍ന്നു. അങ്ങനെ ഞാന്‍ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ 50 വര്‍ഷക്കാലമായി അദ്ദേഹം നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.' സൈമണ്‍ പറഞ്ഞു.

രണ്ടു ഗെറ്റപ്പിലാണ് ചിത്രത്തില്‍ മേജര്‍ രവി പ്രത്യക്ഷപ്പെടുക. ഒന്ന് 25 കാരന്റെ വേഷത്തിലും മറ്റൊന്ന് 67 കാരന്റെ വേഷത്തിലുമാണ്.

ചിത്രത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ ശ്രുതി ബാലയെത്തുന്നു. ചിത്രം മാര്‍ച്ച് 15ന് തിയ്യേറ്ററുകളിലെത്തും
Join WhatsApp News
Moncy kodumon 2015-02-12 19:00:44
It is a great moment to make a film about Mr. P.U thomas.
Daily about 5000 poor people getting food from him.
He is not a rich man.All politician should follow him.
Thanks Mr.major Ravi .please support him. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക