Image

വിദ്യാധരന്‍ വിചാരവേദിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 12 February, 2015
വിദ്യാധരന്‍ വിചാരവേദിയില്‍
ന്യൂയോര്‍ക്ക്‌: വിചാരവേദിയുടെ അടുത്ത സാഹിത്യസദസ്സ്‌ മാര്‍ച്ച്‌ 8, 5:30-ന്‌്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ (222-66 ബ്രാഡോക്‌ അവന്യൂ, ക്യൂന്‍സ്‌ വില്ലേജ്‌) വെച്ച്‌ നടത്തുന്നതാണ്‌. തദവസരത്തില്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `ആരാണ്‌ വിദ്യാധരനും' സാമൂഹ്യപാഠങ്ങളും എന്ന വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുള്ള ലേഖന സമാഹാരം ചര്‍ച്ച ചെയ്യപ്പെടുന്നതാണ്‌. മറ്റു സാഹിത്യകാരന്മാരില്‍ നിന്ന്‌ വേറിട്ടു നില്‌ക്കുന്ന ഒരു സാഹിത്യ പ്രതിഭയാണ്‌ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു എന്ന്‌ അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോകുമ്പോള്‍ ബോധ്യമാകും. സാഹിത്യവും, സംഗീതവും, കലയും, ശാസ്‌ത്രവും,സാമൂഹികതയും സമ്മേളിക്കുന്ന ഈ സാഹിത്യ ചര്‍ച്ചയിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. ചര്‍ച്ചയുടെ വിശദാംശം താഴെ ചേര്‍ക്കുന്നു.

`ആരാണ്‌ വിദ്യാധരനും' സാമൂഹ്യപാഠങ്ങളും (ലേഖന സമാഹാരം) -ഡോ: ജോയ്‌ ടി. കുഞ്ഞാപ്പു

Please visit the following link to browse the book
http://www.amazon.com/Who-Vidyadharan-Social-Lessons-Malayalam/dp/1497526647/ref=sr_1_3?s=books&ie=UTF8&qid=1423445177&sr=1-3&keywords=joy+kunjappu

പ്രഭാഷകര്‍: ശ്രീ. വാസുദേവ്‌ പുളിക്കല്‍ (പ്രസിഡന്റ്‌, വിചാരവേദി)
`പുസ്‌തകപരിചയം'

ശ്രീ. സാംസി കൊടുമണ്‍ (സെക്രട്ടറി, വിചാരവേദി)

(1) വിചാരവേദിയില്‍ (ഞാന്‍) പറഞ്ഞതും പറയാത്തതും.
(2) മദര്‍ കറേജും കുട്ടികളും.

ശ്രീമതി ത്രേസ്യാമ്മ നാടാവള്ളി
സ്‌ത്രീവിമോചന വീരചരിതവും, വിശ്വസാഹിത്യം വിരചിച്ച നായികമാരും, വിശ്വസാഹിത്യത്തിലെ നായികമാരും'

ശ്രീ. ജെ. മാത്യൂസ്‌
സംഘടനകള്‍ വിഘടിക്കുന്നതെന്തുകൊണ്ട്‌

`ശ്രീ. സിബി ഡേവിഡ്‌'
ഹ്യൂഗൊയും, ദി ആര്‍ട്ടിസ്റ്റും: സിനിമാചരിത്രം പ്രതിഫലിക്കുന്ന രണ്ട്‌ ചലച്ചിത്രങ്ങള്‍.

ഡോ. ശശിധരന്‍ കൂട്ടാല
(പ്രധാന പ്രഭാഷണം)

(1) ആരാണു വിദ്യാധരന്‍?
(2) ഓര്‍മ്മകളുടെ ഇടനാഴികയില്‍
(3) ആലേഖനത്തിന്‍റെ അടിപ്പരപ്പ്‌
(4) അപ്രതീക്ഷിത ആരവം
(5) മനനത്തില്‍ മെരുങ്ങുന്ന വളര്‍ത്തുചിന്തകള്‍
(6) ഞാന്‍ എന്നെ അറിയുമ്പോള്‍...

ഡോ. നന്ദകുമാര്‍ ചാണയില്‍

പേരും, വേരും, പെരുമയും, പൊരുളും: ഒരു പ്രഭാഷണപ്രബന്ധം
ശ്രീ. കെ. കെ. ജോണ്‍സണ്‍
(1) ഊ(യൂ)ടോപിയയിലേക്കുള്ള ഊടുവഴികള്‍
(2) ചങ്ങമ്പുഴ: ദൃശ്യസൗന്ദര്യം വരികളില്‍ വരച്ച ചിത്രമെഴുത്തുകാരന്‍

ശ്രീ. കുന്നപ്പിള്ളില്‍ രാജഗോപാല്‍
(1) പണ്ഡിറ്റ്‌ രവിശങ്കര്‍: എന്റെ ഓര്‍മ്മയും ഓര്‍മ്മപ്പിശകും
(2) ഓസ്‌കാര്‍ വിവാദവും, ഇരയിമ്മന്‍ തമ്പിയും, ബോംബെ ജയശ്രീയും

ശ്രീ. ജോണ്‍ വേറ്റം
(1) മുട്ടത്തു വര്‍ക്കിക്കൊരു സ്‌മാരകശില
(2) സാഹിത്യവിമര്‍ശനം, അഴീക്കോടന്‍ ശൈലിയില്‍

ശ്രീ. ബാബു പാറയ്‌ക്കല്‍
`സമകാലിക കേരളം: ചില കാഴ്‌ച്ചപ്പാടുകള്‍'

ശ്രീ. ജോസ്‌ ചെരിപ്പുറം
(1) ആഹ്ലാദത്തിനു പുതിയ മാനങ്ങള്‍
(2) പരിപാടിയിലെ അവസാന ഇനം

സെക്രട്ടറി സാംസി കൊടുമണ്‍ അറിയിച്ചതാണിത്‌.
വിദ്യാധരന്‍ വിചാരവേദിയില്‍വിദ്യാധരന്‍ വിചാരവേദിയില്‍
Join WhatsApp News
വിദ്യാധരൻ 2015-02-12 09:18:42
എന്തിനാണ് ഇങ്ങനെ നിങ്ങൾ എന്നെ 
കുത്തി മുറിക്കുവാൻ നോക്കിടുന്നു?
വിചാര വേദിയിൻ മേശയിന്മേൽ 
വിവേകമില്ലാതെ നിങ്ങളെ എന്നെ ,
കീറിമുറിക്കാൻ തുടങ്ങും മുൻപ്,
കുറ്റപത്രം തീർച്ച വായിക്കണം 
എന്താണെനിക്കുള്ള  കുറ്റമെന്ന് 
അറപ്പിന് മുൻപേ ചൊല്ലിടണം ?
നാട്ടിലെ കശാപ്പ് മമ്മദിനേപ്പോൽ 
കുഞ്ഞാപ്പുസാർ കത്തി കയ്യിലേന്തി 
മീശപിരിച്ചു പിരിച്ചടുത്തിടുന്നു.
മലയാള ഭാഷയെ ക്രൂരമായി 
കൊല ചെയ്യാൻ പാടില്ലെന്നകാര്യം, 
ഉറക്കനെ ചൊന്നതിനാണോ നിങ്ങൾ, 
അറവുകാരെപ്പോലെ അടുത്തിടുന്നെ?
തലഎന്റെ പോയാലും ഉള്ളകാര്യം
പറയും ഞാൻ മടിയില്ല ഓർത്തോ നിങ്ങൾ?

തരകൻ® ‎ 2015-02-12 12:46:06
ഈയിടെ ഞാൻ ഒരു മലയാളം സിനിമ കണ്ടു. "ഹോമിലി മീൽസ്‌". ഇതിൽ മനോജ്‌ ജയന് അവതരിപ്പിച്ച ഒരു കഥാപാത്രം ഉണ്ട്. വേണ്ടതിനും വേണ്ടാത്തിടത്തും സാഹിത്യവും കവിതയും  പ്രയോഗിക്കുന്ന ഒരു പ്രോഗ്രാം ഡയറക്ടർ . അതാണ് വിദ്യാധരൻ.  ഇദ്ധേഹത്തിന്റെ അമേരിക്കയിലെ റോൾ മോടലാണ് റവ . അൽ ഷാർപ്റ്റൻ.   ഇദ്ധേഹത്തിന്റെ സേവനം പരശുരാമന്റെ നാട്ടിലല്ലേ കൂടുതൽ വേണ്ടത് എന്ന് തോന്നുന്നു. അവിടയാണല്ലോ മലയാളം അന്ന്യമായികൊണ്ടിരിക്കുനത് ? ഇനി വല്ല കേരള  സാഹിത്യ അക്കാദമി അവാർഡു തടഞ്ഞാലോ?

Mathew Varghese, Canada 2015-02-12 13:55:09
വിദ്യാധരൻ ആരാണെന്ന് അറിയില്ല. എന്തായാലും തരകൻ പറയുന്നത് പോല അദ്ദേഹത്തിൻറെ അവസര രഹിതമായ ഇടപെടലുകൾ നോർത്ത് അമേരിക്കയിലെ ചില മലയാള ഭാഷ പാതകികൾക്ക് തല വേദനയായി എന്നതിന്റെ ലക്ഷണമാണ് അജ്ഞാതനായ ഇയാളുടെ പേരിൽ ഒരു പുസ്തകം ഇറക്കുകയും, അതിന്റെ പേരിൽ അമേരിക്കയുടെ മലയാള ഭാഷാ പണ്ഡിതന്മാർ തിങ്ങി പാര്ക്കുന്ന ന്യുയോർക്കിൽ വിചാരവേദി ഒരു ചർച്ച തന്നെ വച്ചിരിക്കുന്നതും.. എന്തായാലും ഇവിടെ ഒരു ദിവസം തന്നെ നാല് അവാർഡു വാങ്ങിയും  അഞ്ചു പ്രാവശ്യം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ട് 'ഞാനാണ് നോർത്ത് അമേരിക്കയിൽ മലയാളം വളർത്തിയത്, ഞാൻ ഇല്ലായിരുന്നു എങ്കിൽ മലയാള ഭാഷ അകെ നശിച്ചു പോയേനെ എന്നൊക്കെ വീമ്പിളക്കുകയും, കൂടാതെ നാട്ടിൽ ചെന്ന് സാഹിത്യ ആക്കഡമി അവാർഡു വേണം എന്ന് ബഹളം വ്യ്യക്കുകയും ഒടുവിൽ, അക്ബർ കട്ടിക്കൽ ചൂര വടികൊണ്ട് അടിച്ചു വിടുകയും ചെയ്യെത പല പ്രശസ്തരെന്നു അഭിമാനിക്കുന്നവരെക്കാൾ (അമേരിക്കയിലും, ക്യാനഡയിലും) ഭാഷയ്ക്ക്‌ വേണ്ടി നല്ല കാര്യം ചെയ്യുന്നവരേക്കാൾ നല്ല പ്രവർത്തിയാണ് ഈ അജ്ഞാതൻ ചെയ്യുന്നത്. ഇയാൾ പലരുടെയും മോഹിപ്പിക്കുന്ന അവാർഡുകളിൽ കുടുങ്ങാതെ ഇങ്ങനെ നില്ക്കുന്നത് തന്നെ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി നിറുത്തുന്നു.  ഒരാൾ ഇങ്ങനെ വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ഇടപെടാൻ ഇല്ലായിരുന്നെങ്കിൽ അമേരിക്കയിലും, ക്യാനഡയിലും  വന്നതിനു ശേഷം സാഹിത്യകാരന്മാരായ പല മലയാളികളും കൂടി നൂട്ടാണ്ടുകളായി നമ്മളുടെ പൂർവികർ പടുത്തുയർത്തിയ മലയാള ഭാഷ കൂടുതൽ വേഗത്തിൽ നാശത്തിന്റെ ഗർത്തത്തിൽ പതിപ്പിക്കുമായിരുന്ന് ക്കുമായിരുന്നു.   വിദ്യാധരൻ എന്ന അജ്ഞാതന്  അഭിവാദനങ്ങൾ 
Anthappan 2015-02-12 14:07:15
You are doing a brilliant work in preventing the bugs from destroying Malayala Bhasha.  Empty vessels (thakarm or Tharakn) sounds much!!.  Keep bombarding the fake writers from left and right.  
നാരദർ 2015-02-12 14:14:48
വിദ്യാധരൻ ന്യുയോർക്ക് കാരനായിരിക്കും എന്നാണ് എന്റെ ബലമായ സംശയം. കള്ളനെ കപ്പലിൽ നോക്കുന്നതായിരിക്കും നല്ലത് 
ന്യുയോർക്കൻ 2015-02-12 14:23:19
നാട്ടിൽപോയി കാശുകൊടുത്ത്  നാടിന്റെ സ്വീകരണം വാങ്ങിയും കാശ് കൊടുത്ത് അവാർഡ് വാങ്ങിച്ചും മലയാളികളുടെ തനി സ്വഭാവം (എന്തിനും ഏതിനും കൈക്കൂലി) കാണിക്കുന്ന മലയാളി ഏഴുത്തുകാർ ക്യനടയിലും ഉണ്ട്.  അത്തരക്കാർ ന്യുയോരിക്കിൽ മാത്രമല്ല ഉള്ളത് 
ശകുനി 2015-02-12 14:27:36
ഈ വായനക്കാരനും വിദ്യാധരനും ഒരാളായിരിക്കും എന്നാണ് എന്റെ സംശയം നാരദരെ
Observer 2015-02-12 14:36:22
എന്തായാലും കൊള്ളാം!  വിദ്യാധരൻ കുറെ നാളായി അമേരിക്കൻ ഏഴുത്ത് കാരേ ഇട്ട് കുരങ്ങു കളിപ്പിക്കുന്നു. ആളൊരു പുലിയാ   ഹി .ഹി ഹി .......
മായാവി 2015-02-12 14:46:36
ഒരെണ്ണത്തിനു നേരായ പേരില്ല എന്നുള്ളതാണ് വേറൊരു തമാശ! കാലം പോയ പോക്കെ.
ഇതിനു കാരണക്കാരൻ  വിദ്യാധരനാണ് 


വായനക്കാരൻ 2015-02-12 16:40:38
വിചാരവേദിയിൽ  മീറ്റിങ്ങിന്നൊരു
വിഷയം തേടി നേതാക്കന്മാർ
നാമെഴുതുന്നതു മറ്റുള്ളവര
വായിപ്പികാനെന്തിരു മാർഗ്ഗം?
ഗഹനം ഗഹനം വിഷയങ്ങളിലായ്
നീട്ടിവലിച്ചുപടച്ചുവിട്ടാലും
കിലോകിലോ തൂക്കം കവിതകൾ
ഇഷ്ടികപോലെ ചുട്ടുവിട്ടാലും
വായനയുണ്ടോന്നറിയുന്നില്ല
നല്ല കമന്റുകൾ കിട്ടുന്നില്ല
വിളയാട്ടത്തിനിടയിൽ വിലങ്ങായി
വിദ്യാധരനെന്നൊരുവൻ നില്പൂ.
വിദ്യധരിപ്പവനെന്നു പറഞ്ഞവനു 
വിദ്യക്കടിയിൽ വല്ലതുമുണ്ടോ?
ഡിസക്ഷൻ ടേബിളിൽ കയറ്റിക്കിടത്തി
കീറിമുറിച്ചു  പൊളിച്ചു പഠിക്കണം
വായതുറന്നാൽ ദംഷ്ട്രകളുണ്ടോ?
കൈകാലുകളിൽ വിലുകളുണ്ടോ
എഴുതുന്നവരെ മാന്തിക്കീറാൻ
അറ്റം കൂർത്ത നഖങ്ങളുമുണ്ടോ?
കഷ്ണം കഷ്ണം കൊത്തിയെടുത്ത്
സ്പെക്ട്രോസ്കോപ്പിൽ കത്തിക്കേണം
മോളിക്യൂളുകളൊന്നൊന്നായി
ആളിക്കത്തി വെളിവാക്കേണം
ഏതുവിധത്തിലെഴുതിയാലിവനുടെ
നല്ല കമന്റുകളീവഴിയെത്തും!
bijuny 2015-02-12 18:24:29
Shhh.. Top secret. Detectives has found out that Vidyadharan has let one of his hard core female fan know that he would be sitting on second row , third chair from left during Vicharavedi meeting in NY.
വിദ്യാധരൻ 2015-02-12 20:08:52
സാഹിത്യകാരന്മാർ സാഹിത്യകാരന്മാർ 
സാഹസികന്മാർ ഭയങ്കരന്മാർ 
 
< മറ്റുള്ള പേനകൾ എല്ലാം ഒടിയുവാൻ 
മുട്ടുകുത്തി ദൈവത്തോടിരക്കും 
പത്മാസനത്തിൽ ചിലർ, ചിലർ കൂർമമത്തിൽ 
മറ്റു ചിലരത മണ്ടുകത്തിൽ 
ധ്യാനം കവിതയെ പ്രത്യക്ഷമാക്കുവാൻ 
ധ്യാനം! തപസ്സ്തെന്തുഗ്രമെന്നോ 
മെല്ലെത്തടവും കുടവയർ, നിശ്വാസം 
തള്ളിപുറപ്പെടും മൂക്ക് ചീർക്കും 
വീണ്ടും കിടക്കും ഉരുളും എഴുന്നേൽക്കും 
വീണ്ടും എന്തുൽക്കട പ്രാണ ദണ്ന്ധം
മൂന്നു 'ക' കിട്ടിയതോരോ വരിയിലും 
മൂന്നി രണ്ടാംക്ഷരവിടവിൽ 
നാലാമതൊരു 'കാ' യ്ക്കുവേണ്ടി പ്രാണ 
നാളം ദാഹിക്കുകയാണ് പാവം 
ശബ്ദകോശങ്ങൾ തിരെഞ്ഞു നൂറെന്നിട്ടും 
ശ്പ്തമാക്കാൻ മാത്രം കിട്ടുന്നില്ല 
ഈ വീർപ്പുമുട്ടിപ്പടക്കുന്നതെന്തിനാ -
ണീ വിശ്വമോട്ടുക്ക് വീർപ്പുമുട്ടാൻ   (ചങ്ങമ്പുഴ ) 

Thomas. P 2015-02-13 10:01:19
ഞാൻ കുഞ്ഞാപ്പു സാറിനേം അമേരിക്കയിലെ പല എഴുത്തുകാരേം ശ്രദ്ധിക്കാൻ തുടങ്ങിയത് വിദ്യാധരന്റെ കമന്റുകൾ വായിച്ചതിനു ശേഷമാണ്.  അങ്ങനെ നോക്കിയാൽ അമേരിക്കയിലെ എഴ്ത്തുകാർക്ക് അദ്ദേഹത്തോട് വലിയ ഒരു കടപ്പാടുണ്ട്.  ഈ മലയാളിയിലെ വായനക്കാരുടെ മനസ്സിൽ കയറികൂടിയാ ഒരു പേരാണ് വിദ്യാധരൻ. അതുപോലെ ഇദ്ദേഹത്തെ വെറുക്കുന്ന എഴുത്തുകാരുടെ മനസ്സിലും.  ഏതൊന്നിനെ നാം വേറുക്കുന്നോ അത് ശക്തമായി നമ്മളുടെ മനസ്സിൽ കയരികൂടും അത് ഒരു റിവേഴ്സ് സൈക്കൊളജിയാണ്.  ഒരു സാഹിത്യ ആക്കാർഡാമി അവാർഡിന്റെ പിൻ ബലം ഇല്ലാതെ പ്രശസ്തനായ വ്യക്തി വിദ്യാധരനും  വിദ്യാധരനിൽ കൂടി പ്രശസ്തനായ വ്യക്തി പ്രോഫെസ്സർ ജോയി കുഞ്ഞാപ്പുവുമാണ്. കുഞ്ഞാപ്പു സാറിന്റെ പുസ്തകം പബ്ലിഷ് ചെയ്യ്തത്തിന്റെ പിന്നിലും ഈ റിവേഴ്സ് സൈക്കൊളജി ഉണ്ടോ എന്ന് ആർക്കറിയാം ?
ഒരെഴുത്തുകാരൻ 2015-02-13 10:12:42
എന്റെ എഴുത്തിന്റെ കൂമ്പ് വാടിച്ച വ്യക്തിയാണ് വിദ്യാധരൻ. അയാളെ ഞാൻ മരിച്ചാലും മറക്കില്ല.  വിചാര വേദിയുടെ മേശയിൽ ഇയാളെ കീറിമുറിക്കുന്നത് കാണാൻ ആകാംഷയോടെ ഞാൻ കാത്തിരിക്കുകയാണ് 

കാർത്തിക 2015-02-12 20:26:46
ഞാൻ കാണും വിദ്യാധരേട്ടാ വിചാര വേദിയിൽ
സുദർശൻ 2015-02-13 08:34:36
'തറ' ഭാഷയെക്കാൾ എത്രയെ നല്ലതാണ് പരിഹസിച്ചെഴുതുന്ന വിദ്യാധരന്റെ നുറുങ്ങു കവിതകളും, ഉദ്ധരണികളും. പഴയകാല പല കവികളുടെയും കവിതെയിലെ ഉദ്ധരണികൾക്കൊണ്ടും അദ്ദേഹത്തിൻറെ നുറുങ്ങഭിപ്രായങ്ങൾ സ്മര്ദ്ധമാണ്.. അമേരിക്കയിലെ മലയാള ഭാഷ ലോകം ഒരു നാഥൻ ഇല്ലാ കളരിയാണ്.   ഭാഷ ഇപ്പോൾ തന്നെ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.  അതിന്റെ ഘടന അധികം താമസം ഇല്ലാതെ പുതിയ തലമുറ മാറ്റിയെടുക്കും എന്നതിന് സംശയം ഇല്ല. അപ്പോൾ ഭാഷയുടെ അഭിവൃദ്ധി കാംഷിക്കുന്നവർ അത് മനസ്സിൽ കണ്ടു കൊണ്ട് വേണം കൃതികൾ രചിക്കുവാൻ.  പഴയകാല കവിതകളും കഥകളും വായിച്ചാൽ മനസിലാകും. അവർ നേരിട്ട് വായനക്കാരോട് സംസാരിക്കാൻ ശ്രമിക്കുന്നു.  ഇപ്പോഴത്തെ എഴുത്തുകാർ ഒളിച്ചു പാത്തും വായനക്കാരെ വെള്ളം കുടിപ്പിക്കാൻ ശ്രമിക്കുകയാണ്.  എന്നെ സംബന്ധിച്ചടത്തോളം അത്തരം എഴുത്തുകൾ നേരെ ചവറ്റു കൊട്ടയിൽ പതിക്കുന്നു. ഞാൻ അവരെ ഓർക്കാനും ശ്രമിക്കാറില്ല.  വിമര്ശനത്തിന് പരിഹാസത്തിലൂടെയുള്ള സമീപനം പണ്ടേ ഉണ്ടായിരുന്നെല്ലോ ? ഏകദേശം നാനൂറു വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന കുഞ്ചൻ നമ്പ്യാർ അതിനു ഉദാഹരണം അല്ലെ ? അദേഹത്തെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി മാനിച്ച രാജാക്കന്മാർ ഉണ്ടല്ലോ ? പ്രസിടണ്ട് ഒബാമയെ നിറുത്തി പരിഹസിക്കുന്ന മിമിക്രിക്കാർ ഈ കാലഘട്ടത്തിലും ഉണ്ടല്ലോ?  വിദ്യാധരൻ ആര് എന്ന പുസ്തകം ഞാൻ വായിച്ചിട്ടില്ല.  വ്യകതികൾക്ക് മുഖം ഇല്ലെങ്കിൽ തന്നെ അവർ പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ, നല്ലത് ഉൾക്കൊണ്ടു  മാറ്റങ്ങൾ വരുത്താൻ ശ്രമിക്കേണ്ടതാണ്.  ഈ അഭിപ്രായ പ്രകടനങ്ങളുടെ ആദ്യം അദ്ദേഹം ചില ന്യായമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു. അതിൽ എന്താണ് തെറ്റ്. എനിക്ക് തോന്നുന്നത് കുഞ്ഞാപ്പു സാർ വിദ്യാധരനെ വെട്ടാൻ ഉപയോഗിച്ച ആയുധം അദ്ദേഹത്തിന്റെ പുസ്തകം തന്നെ.  വായനക്കാരനും തന്റെ സരസ രചനകൊണ്ട് വിചാരവേദി യുടെ 'ശാസ്ത്ര ക്രിയ'  ടേബിളിൽ നടക്കാൻ പോകുന്ന ശസ്ത്രക്രിയയുടെ ഒരു ഏകദേശ രൂപം വായനക്കാര്ക്ക് നൽകിയിരിക്കുന്നു. ഞങ്ങൾ വായനക്കാർ ആകാംഷയോടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നു 

Anthappan 2015-02-13 10:21:16

Dr. Kunjaappu is a shrewd scientist.  And,  I believewhen Mr.  Thomas. P suggested that Dr. Kunjaappu must have applied rivers psychology when he wrote his book on Mr. Vidyaadharan while others cursed Vidyaadharan for criticizing their work.  And, that is the difference between educated minds and moronic minds.  

ഫിലഡെൽഫിയ 2015-02-13 11:25:49
സമയമാം രഥത്തിന്മേൽ വിദ്യാധരൻ യാത്ര ചെയ്യുന്നു 
തന്റെ വിധി നേരിടാനായി തന്നത്താനെ പോകുന്നു 
ചങ്ങമ്പുഴ 2015-02-13 15:54:52
പാടുന്ന പിശാച് 

സാഹിത്യകാരന്മാർ സാഹിത്യകാരന്മാർ 
സാഹസികന്മാർ ഭയങ്കരന്മാർ 
ഇല്ലവർക്കയ്യൊ മനസാക്ഷിയെന്നൊന്നു 
എള്ളോളം ഇല്ലെങ്കിൽ എന്ത് ചെയ്യും 
എന്നാലവരിൽ വിശേഷിച്ചു കള്ളന്മാർ 
ഇന്നാക്കവികളാണെന്നോർത്തു കൊള്ളൂ 
ഏകാങ്ക നാടക പച്ചകുതിരകൾ 
ശോകാത്മ നാടക ഞാഞ്ഞൂളുകൾ 
പ്രേമഗീതങ്ങളാം മാക്രികൾ, വീർത്തുള്ളോ -
രാ മഹാകാവ്യകരിമ്പോർക്കുകൾ 
ഖണ്ഡനത്തേളുകൾ മണ്ഡനപ്പാറ്റകൾ 
ഖണ്ഡകാവ്യ കരിന്തേരട്ടകൾ 
നിലക്കാത്ത മട്ടാ വിലാപകാവ്യം വൃഥാ 
നിർഗ്ഗളിച്ചിടുന്ന ചീവിടുകൾ 
കാടും പടലും പുറത്തു വലിച്ചേറ്റി 
പ്പാടുന്ന നാടക ഗർദ്ദഭങ്ങൾ 
ഊഴിമാന്തുന്ന ഗവേഷണച്ചാഴികൾ 
ഊളിയിടും ശാസ്ത്ര ജംബുകങ്ങൾ
ചാവാൻ കിടന്നു പിടക്കുമോരുത്തന്റെ 
നാവിനൊരുതുള്ളി വെള്ളംപോലും 
എകാത്ത നിഷ്ടൂരൻ ധാനധര്മ്മത്തിനു-
ള്ളാകർഷകത്വം വിഷയമാക്കി 
ശ്ലോകം പരത്തിപ്പടുത്തു വെയ്ക്കുമവൻ 
ലോകമഹാകവിയായി മാറും 
അത്തലമണ്ടയിലാണഹോ സാഹിത്യ-
ചക്രം കറങ്ങുന്നതെന്നു തോന്നും 
കീർത്തിക്കും, കീര്ത്തി തൻ കാലിൽ പിടിച്ചവൻ 
പ്രാർഥിക്കും, നക്കിടും നായിനെപ്പോൽ 
മറ്റുള്ള പേനകൾ എല്ലാം ഒടിയുവാൻ 
മുട്ടുകുത്തി ദൈവത്തോടിരക്കും 
പത്മാസനത്തിൽ ചിലർ, ചിലർ കൂർമമത്തിൽ 
മറ്റു ചിലരത മണ്ടുകത്തിൽ 
ധ്യാനം കവിതയെ പ്രത്യക്ഷമാക്കുവാൻ 
ധ്യാനം! തപസ്സ്തെന്തുഗ്രമെന്നോ 
മെല്ലെത്തടവും കുടവയർ, നിശ്വാസം 
തള്ളിപുറപ്പെടും മൂക്ക് ചീർക്കും 
വീണ്ടും കിടക്കും ഉരുളും എഴുന്നേൽക്കും 
വീണ്ടും എന്തുൽക്കട പ്രാണ ദണ്ന്ധം
മൂന്നു 'ക' കിട്ടിയതോരോ വരിയിലും 
മൂന്നി രണ്ടാംക്ഷരവിടവിൽ 
നാലാമതൊരു 'കാ' യ്ക്കുവേണ്ടി പ്രാണ 
നാളം ദാഹിക്കുകയാണ് പാവം 
ശബ്ദകോശങ്ങൾ തിരെഞ്ഞു നൂറെന്നിട്ടും 
ശ്പ്തമാക്കാൻ മാത്രം കിട്ടുന്നില്ല 
ഈ വീർപ്പുമുട്ടിപ്പടക്കുന്നതെന്തിനാ -
ണീ വിശ്വമോട്ടുക്ക് വീർപ്പുമുട്ടാൻ    

Aniyankunju 2015-02-13 19:54:53

 "....... 'Samayamam radhathil' is an absolutely beautiful song that was written by the German missionary Volbrecht Nagel in 1897 -- 118 years ago, and he also composed the music based on a folk song 'Oh My Darling Clementine...'!

We should be grateful to Rev.Fr. Nagel for this classic hymn that has the brilliant words and music, which has become part of our culture at funerals, so much so that it is never sung at any other time, though it's on everyone's lips, as it reminds one of a funeral! Fr. Nagel wrote and tuned this song so that people could listen to the beautiful words and feel closer to God,

but since the time it was sung during actor Sathyan's funeral in June 1971, it became the most popular song at funerals, though it was not meant to be a 'Funeral Song"! Vayalar modified the words of Fr. Nagel to the music of Devarajan for the film 'Aranaazhika Neram' in 1970 -- but the credit must go to the great Missionary, Rev.Fr. Volbrecht Nagel! He learned to read and write Malayalam and has also written and composed many hymns in Malayalam, which are still sung in many churches in Kerala: 'Snehathin Idayanam Yesuway', 'Jayam jayam kollum naam', 'Ente jeevanaam Yesuve', 'Daivathinte Eka puthran', etc!

....................... But people are uncomfortable with this song 'Samayamam radhathil' as this songs is sung during all funerals. Thus, people associate this song with death. However if we can live with our discomfort for a moment and look at the song more carefully, we will find that this song is more about life than it is about death. Our journey towards heaven begins much before we die. Actually, the key part (and possibly the part that we can influence the most) of the journey takes place while we are alive. So this song is mostly about our walk with God while we are very much alive. Yes, this song does speak about death. But it is to make us aware that we have only a finite time on earth and hence to encourage us to live/experience life fully. So, the next time we come across (or seek out !) this song, let us listen to it/read it with an open mind and hope that it would enable us to be more effective in our walk with God. ..."

Sudhir Panikkaveetil 2015-02-14 16:30:05
ഇരുപതോളം കമന്റുകൾ എഴുതിയവർ ശ്രദ്ധിച്ചോ എന്നറിയില്ല, ധാരാളം പ്രഭാഷകരുടെ പേരു
കൊടുത്തതിൽ ഡോക്ടർ ശശി കൂട്ടാല മാത്രമാണു
വിദ്യാധരൻ ആരെന്ന് വിഷയത്തെപറ്റി സംസാരിക്കുന്നത്.  ബാക്കിയുള്ളവരൊക്കെ
ഡോക്ടർ കുഞ്ഞാപ്പുവിന്റെ പുസ്തകത്തിലെ
മറ്റു വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്.
നാരദർ 2015-02-14 18:09:22
വിദ്യാധരന്റെ  വിദ്വേഷം ശശി കുട്ടാലയുടെ നേരെ തിരിച്ചു വിടണം എന്നോണോ ?  കുഞ്ഞാപ്പു സാറിനെ രക്ഷിക്കാൻ മുൻ‌കൂർ ജാമ്യം എടുക്കുന്നതാണോ ?

മത്തായിസാർ 2015-02-14 18:35:14
വിദ്യാധരനെ  കീറിമുറിപ്പത്
കാണാൻ വരുന്നവരൊന്നറിയേണം
വേഷവിധാനം വളരെ പ്രധാനം
സൂട്ടും കോട്ടും ടൈയും വേണം
ഡിഗ്രികളെല്ലാം വലിയക്ഷരത്തിൽ
കോട്ടിൻ മുന്നിൽ  പ്രദർശിപ്പിക്കണം.
Aniyankunju 2015-02-14 18:52:39
youtube.com/v/izVqvucQqTM
andrew 2015-02-14 20:22:24

I do have a lot of respect to Sri. Sudhir Panikkaveetil. But it is hard to agree to your statement: '൨൦ ഓളം കമന്റുകള്‍ …..... but the fact is the tittle is staring with -VIDYADHARAN..... it is like putting a sign in front of a 'house of worship' – free food or free ചാരായം to attract people. It is a pathetic show. If VidyaDHARAN is not the top subject why it is advertized so?

the rest is an open to letter to my great friends with all the love and respect- especially to ശ്രി വാസുദേവ് & ശ്രി Samsi! And Mr.J.mathews!

The tittle is very irreverent to the rest of the agenda. What is the main subject? What is Dr. Saharan’s role?

It is pathetic to see that 'വിചാര വേദി is running out of steam. If so it is time to pull the curtain. Same is true with സര്‍ഗ വേദി .

Dancer must be in full tune and Amritsar with the dance. Once the dancer looses the rhythm there is no more dance but a meaningless moves of the limbs. Dance and dancer cannot be separated. The moment the dancer is separated from the dance there is no more dance. That was the key to Michele Jackson's success and failure.

Seems like all of you have lost the charm. It is time to think and change and seek new paths. Look back and ponder what you have accomplished, especially to make changes in the society. Nothing, nothing.

American Malayalam literature is a heap of trash good for nothing. Why waste time and energy for trash. Try to do something to help the poor, the needy, the hungry, the blind, the handicapped...... it is a long list.

That is the true duty and responsibility of literature. If you cannot meet that challenge you should not write. And you should not criticism or challenge people who try to do so by humble but noble means; especially VIDYADHARAN.

If you are courageous enough, even though it is too late- think.....?????


തരകൻ® ‎ 2015-02-15 05:17:01

വിധ്യധരനെ ഒന്ന് കൊട്ടിയപ്പോൾ എത്ര ഉപജാപകാരനു ആണിന്ററെയും പെണ്ണിന്റെയും  രൂപത്തിൽ പ്രതികരിച്ചത്.? സംഭവം തന്നെ. അമേരിക്കൻ ഐക്യ നാട്ടിൽ വിദ്യാധരൻ എന്ന മുഖം മൂടിയെ വിമർശിക്കാൻ പാടില്ല എന്ന് പറയാൻ വിദ്യാധരൻ  ക്രിസ്റ്റഫൗസ് കൊളംബസിന്റെ  ദത്തു പുതനോന്നും അല്ലല്ലോ . മാങ്ഗോ സ്കിൻ. വിധ്യധാരന് ആരെയും വിമര്ശിക്കമെങ്കിൽ ആര്ക്കും വിധ്യധരനെയും വിമര്ശിക്കാം. ടേക്ക് ഇറ്റ്‌ വിത്ത്‌ എ ല്വട്ട്യിൽ ഗ്രൈൻ ഓഫ് സാൾട്ട് മാൻ. അമേരിക്കയിലെ മുഖ്യധാര പ്രവതിയിലെക്കു കടന്നുവരാൻ മലയാളികളോട് ആഹ്വാനം ചെയ്യുന്ന സാഹിത്യഷിരോമാനികളെ  ഒന്ന് ചോദിച്ചോട്ടെ  കഴിഞ്ഞ ആഴ്ച രണ്ടു പ്രശസ്ത സാഹിത്യകാരന്മാർ ഇവിടെ മരണമടഞ്ഞു. ന്യൂ യോർക്ക്‌ ടൈംസ്‌ കൊലുംനിസ്ട്ട് ഡേവിഡ്‌  കാർ കൂടാതെ സി .ബി.എസ് . ജൗർനലിസ്റ്റ് ബോബ് സൈമണ്‍. നിങ്ങളാരും ഞെട്ടികണ്ടില്ല ?  ഇതൊക്കെ അറിയണമെങ്കിൽ സെൻസ് ഉണ്ടാകണം , സെന്സിബിളിടി ഉണ്ടാകണം , സെന്സിടിവിടി ഉണ്ടാകണം . അതാവണം  സാഹിത്യകാരന്മാർ .!

Prof. Kunjappu 2015-02-15 06:16:44

“ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും”


പ്രിയ വായനക്കാരെ:

വിചാരവേദി മാര്‍ച്ച് 8-ന് ചര്‍ച്ച ചെയ്യുന്നത് എന്‍റെ “ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും” എന്ന പുസ്തകത്തെക്കുറിച്ചാണ്. അതിലെ ഒരു ലേഖനത്തിന്‍റെ പേരാണ് “ആരാണ് വിദ്യാധരന്‍?” എന്നത്. മൊത്തം 21 ലേഖനങ്ങളുണ്ട് അതില്‍.  ആ പുസ്തകം വായിച്ചാല്‍ പല തെറ്റിദ്ധാരണകളും മാറും.  ചര്‍ച്ചയില്‍ പങ്കെടുത്താല്‍ വൈവിദ്ധ്യമുള്ള പല വസ്തുതകളിലേക്കും ആശയങ്ങളിലേക്കും നിങ്ങള്‍ക്ക് പ്രവേശനം സാദ്ധ്യമാകും എന്നാണ് എന്‍റെ വിശ്വാസം. എല്ലാവര്‍ക്കും എന്‍റെ വ്യക്തിപരമായ ക്ഷണം.


ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാമെന്നേറ്റ പലരേയും നിരുത്സാഹപ്പെടുത്താനും “കൊടുക്കല്‍-വാങ്ങല്‍” തന്ത്രമുപയോഗിച്ച് പരോക്ഷമായി വക്രമാര്‍ഗ്ഗത്തിലൂടെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് കള്ളപ്പേരിലുള്ള ഈ കമെന്റുകളുടെ അവിശുദ്ധ ഘോഷയാത്ര.    

ആ പുസ്തകത്തിലെ എന്‍റെ ആമുഖക്കുറിപ്പില്‍ നിന്നും ഒരു ഖണ്ഡിക ഉദ്ധരിക്കട്ടെ:

സമാഹാരത്തിലെ ലേഖനങ്ങളെല്ലാം സാമൂഹ്യപ്രസക്തി എന്ന ചരടില്‍, വിവിധ വിഷയമണികള്‍ കോര്‍ത്തിണക്കിയതാണ്തലക്കെട്ടിന്നാധാരമായ “ആരാണ് വിദ്യാധരന്‍” എന്ന ഖണ്ഡം, മൂല്യങ്ങളിലേക്കും ധാര്‍മ്മികതയിലേക്കുമുള്ള തിരിച്ചുപോക്കും, അവയുടെ ഭാഗികമായ പുന:നിര്‍വ്വചിക്കലുമാണ്സാമാന്യവല്‍ക്കരണത്തിന്‍റെ പ്രതീകം മാത്രമാണ്വിദ്യാധര”നാമംആ ലേഖനം സൈബര്‍ മാധ്യമങ്ങളില്‍ വെളിച്ചംകണ്ട വേളയില്‍, അമ്പതോളം വായനക്കാരുടെ പ്രതികരണങ്ങള്‍ ഭൂരിഭാഗവും എന്‍റെ അഭിപ്രായത്തെ എതിര്‍ത്തുള്ളത് പ്രത്യക്ഷപ്പെട്ടത്, എന്‍റെ എഴുത്തിന്‍റെ ശക്തിയായി കണക്കാക്കാനുള്ള മനോനില സൃഷ്ടിക്കാന്‍ …”  

ബഹുമാനപുരസ്സരം: പ്രൊഫെസ്സര്‍ കുഞ്ഞാപ്പു 
വിശാലന്‍ 2015-02-15 06:30:25
തവള തൊഴിച്ചാല്‍  ആന വീഴുമോ?
വിധ്യധരനെ  കൊട്ടിയത്  കൊണ്ട് മാത്രം അല്ല പ്രതികരണം. നല്ലതു ചെയുന്നത്  തടയുന്ന നിമിത്തം ആണ്
VR 2015-02-15 07:56:26
“ഈ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാമെന്നേറ്റ പലരേയും നിരുത്സാഹപ്പെടുത്താനും “കൊടുക്കൽ-വാങ്ങൽ” തന്ത്രമുപയോഗിച്ച്.. ....കള്ളപ്പേരിലുള്ള ഈ കമന്റുകളുടെ അവിശുദ്ധ ഘോഷയാത്ര”.  

ദന്തഗോപുരത്തിലിരുന്ന് നീണ്ട ഘോഷയാത്ര കണ്ടിട്ടും സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയിട്ടില്ല. 
Rajesh Texas 2015-02-15 14:59:31
വിദ്യാധരന്‍ ആരായാലും എനിക്ക് പ്രശ്നമല്ല. അദ്ധേഹത്തിനു മാന്യതയുടെ അതിര് വിട്ടു ആരയും വിമര്‍ശിക്കാം, പക്ഷെ അദ്ധേഹത്തിനു വിമര്‍ശനം നേരിടാനുള്ള മനസ്സില്ല എന്നത് നമുക്ക് എല്ക്ലവര്‍ക്കും ഇതിനകം അറിയാവുന്നതാണ്. റെക്സ്സാസ്സില്‍ താമസിക്കുന്നവരെ കുറിച്ചും,മറ്റും ഹിറ്റ്ലര്‍ ഭാഷയില്‍ അദ്ദേഹം തട്ടിവിട്ടത് നാം കണ്ടതാണ്. അതിനു മറുപടിയായി സഭ്യഭാഷയില്‍ എഴുതുന്ന പലതും പത്രാധിപര്‍ മുക്കി കളയുന്നു. അതിനു ശേഷം ഞാനും എഴുത്ത് നിര്‍ത്തിയതാണ്. അദ്ധേഹത്തിന്റെ കാഴ്ചപ്പാടില്‍ അമേരിക്കയിലുള്ള ഭാരിപക്ഷം മലയാളികളും സാഹിത്യത്തിന്റെ abcd അറിയാത്തവരും ഭാഷാ നിലവാരത്തില്‍ വളരെ പിറകിലും ആണ്. എന്താണ് യെതാര്‍ഥ അറിവ്, ജ്ഞാനം ഇതൊക്കെ ഉണ്ടെന്നു വീമ്പലക്കി മറ്റുള്ളവരെ പരിഹസിച്ചു നടക്കുന്ന ഇക്കൂട്ടരെ കുറിച്ച് എന്ത് പറയാന്‍?
വിദ്യാധരൻ 2015-02-15 19:03:41
കുഞ്ഞാപ്പു സാറിനു ബഹുമാനപുരസ്സരം ഒരു മറുപടി 

പ്രൊഫസ്സർ കുഞ്ഞാപ്പുവിന്റെ മറുപടി യഥാര്‍ത്ഥമായ സത്യത്തിലേക്ക് വെളിച്ചം വീശുന്നില്ല.  വക്രതയും ഭീഷണിയും ഞാൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല.  കപട നാമം എന്നു പറഞ്ഞു വിമർശനങ്ങളെ തിരിച്ചു വിട്ടു ശ്രദ്ധ മാറ്റാൻ ശ്രമിക്കുന്ന ചില വ്യക്തികൾ ഈ -താളുകളിൽ പ്രത്യക്ഷ പ്പെടാറുണ്ട്.  ഒരു ആദ്യ പേരും അവസാന പേരും കൂടാതെ മദ്ധ്യത്തിൽ ഒരു പേരും ഉള്ളതുകൊണ്ട് ഒരു വ്യക്തി പൂർണ്ണനാണെന്നും ധരിക്കാൻ മാത്രം വിഡ്ഢികളല്ല വായനക്കാർ.  സാധാരണക്കാർ നാമ രൂപങ്ങൾക്ക്‌ പ്രാധാന്യം നൽകി സൂര്യൻ, ചന്ദ്രൻ, പക്ഷി, മൃഗം എന്ന് വേർതിരിക്കുമ്പോൾ വിവേചനാശക്തിയുള്ളവർ  കപടനാമങ്ങൾക്ക് പ്രാധാന്യം നൽകാതെ കേവലസത്തയെ മാത്രം കണ്ടുകൊണ്ടു വേണം പ്രതികരിക്കാൻ .അങ്ങനെയാണെങ്കിൽ 'വിദ്യാധരൻ, അന്തപ്പൻ, ആണ്ട്രൂസ്, എന്നൊക്കെയുള്ള പേരുകൾക്ക് എന്ത് പ്രസക്തി.

പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം 
ഒരായികിൽ നേരിത് കിനാവുനരും വരേക്കും 
നേരാമുണർന്നളവുണർന്നവ നാമ ശേഷം - എന്ന ശ്രീനാരായണ ഗുരുവിന്റ്റ് കവിതാ ശകലം പേരിനോടുള്ള ബന്ധത്തിൽ വായിച്ചു മനസിലാക്കുന്നവർക്കു പെരിന്റ്റ് പ്രസക്തി എത്ര എന്ന് മനസിലാക്കാവുന്നതെയുള്ള് 

 രണ്ടാമതായി 'വക്രമാർഗ്ഗത്തിലൂടെ പരോക്ഷമായി  ഭീഷണിപ്പെടുത്തി'എന്നാണ് അദ്ദേഹത്തിൻറെ തുറന്ന കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് . ഞാൻ ഭീഷണിപ്പെടുത്തിയാൽ, ഭീഷണിപ്പെടാൻ തക്കവണ്ണം അസ്ഥിരമായ ഒരു മനസ്സിന്റെ ഉടമയല്ല താങ്കൾ എന്ന് എനിക്കറിയാം.  താങ്കൾ പറയുന്ന  അൻപതു  പ്രതികരണങ്ങളിൽ പലതും 'വ്യക്തി സ്വാതന്ത്ര്യത്തെ' പരാമർശിച്ചുകൊണ്ടുള്ളതാണ്. അതിൽ 'വർമ' എന്ന പേരിൽ എഴുതിയ ഒരു വ്യക്തിയുടെ പ്രതികരണം വേറിട്ട്‌ നില്ക്കുന്നു ഞാൻ എഴുതുമ്പോൾ അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിതികൾ ലംഘിക്കാതിരിക്കാൻ പരമാവതി ശ്രമിക്കാറുണ്ട്. അങ്ങനെ ലംഘിച്ചു എന്ന് ആരെങ്കിലും കരുതുന്നു എങ്കിൽ ക്ഷമാപണം നടത്തുന്നു.  പിന്നെ എഴുത്ത്കാരുടെ എഴുത്തിന്റെ പിന്നിലെ ഗൂഡലക്ഷ്യങ്ങളെ മനസ്സിലാക്കാൻ വാക്കുകളുടെ ചില പ്രയോഗം നടത്തി പ്രകോപിപ്പിക്കാൻ ശ്രമിക്കാറുണ്ട്.  സാമൂഹ്യനന്മയെ ലക്ഷ്യമാക്കുന്ന സത്യസന്ധനായ ഒരു  എഴുത്തുകാരനോ എഴുത്തു കാരിയോ, എത്ര വിദ്യാധരന്മാർ ഉറഞ്ഞുതുള്ളിയാലും പ്രകോപിക്കാൻ പാടില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ഇത് ഒരു രാത്രിയിൽ ഉണ്ടായാ വെളിപാടല്ല. ഋഷി തുല്യരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ വായിച്ചതിന്റെ അടിസ്ഥാനത്തിൽ മനസിലാക്കിയതാണ്.  നിഗൂഡ ലക്ഷ്യങ്ങൾ ഉള്ള എഴുത്തുകാരാണ് അമേരിക്കയിൽ മിക്കവരും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  അവാർഡുകളും പ്രശസ്തിക്കും പിന്നാലെ പരക്കം പായുന്ന ഇവരുടെ ലേഖനങ്ങളും കവിതകളും കാണുമ്പോൾ ഹൃദയം നൊന്തു കരയാറുണ്ട് ചിലപ്പോൾ ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ പ്രതികരിക്കാറുമുണ്ട്. പക്ഷെ ഈ-മാലയാളിയുടെ എഡിറ്റർ മിതത്വം പാലിക്കുന്നത്കൊണ്ട് അത് മിക്കവാറും വെളിച്ചം കാണാറില്ല .  ഒരുകാര്യം പ്രത്യേകം പറയാതിരിക്കാൻ തരമില്ല. ഒരാൾ ഭീഷണിപ്പെടുന്നു എന്ന് തോന്നുന്നെങ്കിൽ അയാൾ ഭയത്തിന്റെ അടിമയാണ് അങ്ങനെയുള്ളവർ എഴുത്തിനു പോകരുത് (സഖറിയ എന്ന എഴുത്തുകാരൻ മർദ്ധിക്കപ്പെട്ടതു താൻ വിശ്വസിക്കുന്നത് തുറന്നു എഴുതിയത്കൊണ്ടാണ്. പാരിസിൽ കാർട്ടൂനിസ്റ്റുകൾ നിഷ്ടൂരം വധിക്കപ്പെട്ടത് അവർ വിശ്വസിക്കുന്നത് പരിഹാസ ചിത്രങ്ങളിലൂടെ പ്രകടിപ്പിച്ചതുകൊണ്ടാണ്)  ഭയം അജ്ഞാനത്തിൽ നിന്നും ഉടലെടുക്കുന്നതാണ് 

ആരായികിലീയുലകമില്ലിതവിദ്യ തത്ത്വ -
മൊരാതവർക്കുലകായി വിലസും ഭ്രമത്താൽ 
ആരാൽ വിളെക്കെരികിലില്ല പിശാതിന്ധ -
കാരം ഭയന്നവനിരുട്ടു പിശാച്ചുപോലാം - എന്ന ഗുരുവിന്റെ കവിതാശകലം ഉള്ളിൽ ഭയവും ഭീഷണിയും തോന്നുന്ന എഴുത്തുകാർ ഒരു മന്ത്രംപോലെ ഉരുവിട്ട് മനസ്സിന്റെ അകത്തലങ്ങിളുടെ ഭിത്തികളിൽ കോറി ഇടുന്നത്, ഭയത്തിനു ചരട് കെട്ടുന്നതുപോലെ ഉപകരിക്കും. 

മൂന്നാമത് എവിടെയാണ് ഇതിന്റയെല്ലാം തുടക്കം- കുഞ്ഞാപ്പു സാറിന്റെ കവിത സാധാരണക്കാർക്ക് മനസിലാകുന്നില്ലാ എന്ന് പറയാൻ പല തരത്തിലും ഞാൻ ശ്രമിചിട്ടുണ്ടെന്നുള്ളത് സത്യമാണ്.  .
ഗാന്ധിജി പറഞ്ഞതുപോലെ ആദ്യം അവർ അവഗണിക്കും, പിന്നെ ചിരിക്കും, അതുകഴിഞ്ഞ് ഐ പി അഡ്രസ്‌ കണ്ടുപിടിച്ചു തങ്ങളുടെ മലയാള ഭാഷയിലുള്ള മേല്ക്കൊയ്മയെ ചോദ്യം ചെയ്യുന്നവരെ വരച്ച വരയിൽ നിറുത്തണം എന്നൊക്കെ പത്രത്തിന്റെ എഡിട്ടറോട് നിർദ്ദേശം കൊടുക്കാറുള്ളതു എന്നെ പോലെ ഇടയ്ക്കു മറ്റു വായനക്കാരും ഇവിടെ വായിക്കാറുള്ളതാണല്ലോ? (ഈ-മലയാളിയുടെ പരിതികൾ എന്താണെന്ന് അവർ തിരിച്ചറിയുന്നു എന്നുള്ളത് അഭിന്ദനാർഹമാണ്. 

"അമരക്കാരുടെ സംസ്കൃത ഭാഷയിൽ 
    മാത്രം കമ്പിക്കവിത രചിച്ചവ-
രമരും കലയുടെ കൊട്ടാരങ്ങളെ 
    നാട്ടാർ കണ്ടില്ലവരിങ്ങോട്ടും "   എന്ന് വയലാർ പറഞ്ഞതുപോലത്തെ ഒരവസ്ഥ പ്രൊഫസ്സർ കുഞ്ഞാപ്പുസാറിന്റെ കവിതയ്ക്കുണ്ടെന്ന് ഞാൻ മേൽപ്പറഞ്ഞ വയലാറിന്റെ കവിതാ ശകലം ഉദ്ധരിച്ചു ഇവിടെ പറഞ്ഞിട്ടുള്ളതാണ്.   പക്ഷെ സാധാരണ മനസ്സിൽ അത് കടന്നു കൂടി മാറ്റം വരുത്താൻ ഉതകുന്നില്ലായെങ്കിൽ അതിനെന്തു പ്രയോചനം. സാഹിത്യം കവിത , സംഗീതം എല്ലാം മനുഷ്യജീവിതത്തെ സംസ്കരിച്ച് ധന്യമാക്കേണ്ട്താണ്. സാഹിത്യകാരന്മാരുടെ പൊങ്ങച്ച ജീവിതത്തിനു തണലാകാനുള്ളതല്ല. നാട്ടിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ തണലിലും അവാർഡിന്റെ ബലത്തിലും, നൂറ്റാണ്ടുകളായി നമ്മുടെ പൂർവികർ, " ക്ഷീണിക്കാത്ത മനിക്ഷയും മഷിയുണങ്ങാത്ത പൊൻപേനയുമായി" കാത്തുസൂക്ഷിച്ചുപോന്ന സാഹിത്യത്തെ തച്ചുടക്കാൻ, 'നെഞ്ചത്ത് ആളികത്തുന്ന വിനയം " തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരുത്തനേം അനുവദിച്ചുകൂടാ അതിന് ഭാഷസ്നേഹികൾ എന്നും ഭയരഹിതമായി തല ഉയരത്തിത്തന്നെ എതിർക്കുമെന്നു എനിക്ക് വശ്വാസമുണ്ട്. 

എന്റെ അഭാവത്തിൽ എന്നെ വിമ്ര്ഷിക്കാൻ തയാറാകുന്ന നിങ്ങൾ വിചാരവേദിയിൽ എന്റ അഭാവത്തിൽ ഈ തുറന്ന കത്ത് വായിക്കാനുള്ള വിവേകം കാണിക്കുമെന്നു പ്രത്യാശിക്കുന്നു.

സസ്നേഹം 
വിദ്യാധരൻ 

EMALAYALEE FAN 2015-02-15 19:17:51

വിധ്യദരനുടെ തൂലിക ഒട്ടും പണ്ടേ പോലെ തുളകുന്നില്ല

എന്നത് കേട്ട് വിവരം കെട്ട വിദ്യ ധാരികള്‍ വികാരത്തില്‍ കൂട്ടം കൂടി.

തന്നെക്കാള്‍ വലിയവന്‍ ഇല്ല എന്ന ഭാവത്തില്‍ ചാവി കിലുക്കി

പെട്ടി ചുമന്ന് ഡിഗ്രീകരെ കുട്ടു പിടിച്ചു

അപ്പുകള്‍ പലതുണ്ടേ എന്നുടെ കൈയില്‍ എന്ന്‍ അലറുന്നു .

കാലന്‍ കോഴികള്‍ കൂടെ കൂവി.

മരുഭൂമിയില്‍ മരുചിക്ക് പിന്നാലെ ഓടും ഒട്ടക കൂട്ടം പോല്‍ അലഞ്ഞവര്‍ വിധ്യധരനെ തേടി.

e- malayaliയിലെ വായനക്കാര്‍ മൂളുന്നു -എന്നു പഠിക്കും ഇവര്‍ കൊമോന്‍ സെന്‍സ് .

വിഡ്ഢിത്തരം കേട്ട് മടുത്തു.

നിര്‍ത്തു കുല പാതകം- കലാ കുലപാതകം

വിധ്യദരനുടെ കുല പാതകം.

വികാര കൂട്ടത്തില്‍ എരുമ ചാണകം തളിക്കു.


സഖാവ് കുട്ടപ്പൻ 2015-02-16 08:11:19
വിദ്യാധരനെ നേതാവേ ധീരതയോടെ തകർത്തോളൂ 
ഭാഷ കലക്കികൾ സൂഷിച്ചോ ഓടിക്കോ ഉടൻ ഓടിക്കോ 
മതി മതി നിങ്ങടെ സാഹിത്യംമതിയാക്കിട്ടിനി ഓടിക്കോ  
വായിക്കാതിനി എഴുതാനായി തുനിയരുതെ കളി മാറീടും 

വിദ്വാൻ അപ്പച്ചൻ 2015-02-16 08:28:00
അവാർഡും പൊന്നാടയും ഒരു രണ്ടു വർഷത്തേക്ക് നിറുത്തൽ ചെയ്‌താൽ ഒരു പക്ഷേ അമേരിക്കയിലെ മലയാള സാഹിത്യം രക്ഷപ്പെടും
Award Writer 2015-02-16 09:26:19
എന്തൊരു നിർദ്ദേശമാ അപ്പച്ചാ അത്.  ഞങ്ങൾ സാഹിത്യാകാരന്മാരുടെ പിടിവള്ളിയാ. അത് എടുത്തു മാറ്റിയാൽ സ്റ്റോക്ക് മാർക്കറ്റു ക്രാഷാകുന്നതുപൊലെ സാഹിത്യം തലകുത്തി വീഴും  അത്. അത് അറുത്തുമാറ്റി ഞങ്ങടെ നടുവോടിക്കാനാണോ അപ്പച്ചനും വിദ്യാധരനുമൊക്കെ നോക്കുന്നത്. പിന്നെ അപ്പച്ചന്റെ ഈ വിദ്വാൻ ഡിഗ്രീ പണ്ട്. ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല അൻപത്തി ആരക്ഷരത്തിൽ പകുതി എങ്കിലും എഴുതാൻ കഴിഞ്ഞാൽ നിങ്ങൾ ഒരു സാഹിത്യാ കാരനാണ്. എഴുതാനും അറിയണം എന്നില്ല.  എഴുതാൻ ഗൂഗിൾ .ചേട്ടൻ ഉണ്ടല്ലോ? പിന്നെ എഴുതുമ്പോൾ ആശയം ഒക്കെ ഒരുവിധം ഒക്കണം  ഉദാഹരണമായി " അവൾ കുടവുമായി മന്ദം മന്ദം നടന്നകുലുന്നതും നോക്കി അവൻ അങ്ങനെ നോക്കി നിന്നു ' എന്നത് അവൾ '--വുമായി' മന്ദം മന്ദം നടന്നകുലുന്നതും നോക്കി അവൻ അങ്ങനെ നോക്കി നിന്നു ' എന്നായാലും ആശയത്തിന് കാര്യമായ വ്യതാസം വുന്നുമില്ല അവാർഡിനുവേണ്ടി വിലയിരുത്തുന്നവർ രണ്ടിന്റെ ആകൃതി ഒന്നായതുകൊണ്ട് നൂറു ശതമാനം കിട്ടും .നിങ്ങളെപ്പോലെ ചാകിനിരിക്കുന്ന വിദ്വാന്മാര് എന്തിനാ കുളം കലക്കുന്നത്. നിങ്ങളുടെ ഭാഷാ ഇപ്പോൾ ഉള്ളവർക്ക് മനസിലാകില്ല. ഞങ്ങൾ എഴുതുന്നത്‌ ഈ കാലഘട്ടത്തിന് വേണ്ടിയാണ്. എന്തിനാ ചേട്ടാ ആ വിദ്യാധരന്റെ കൂടെ ചേർന്ന് പ്രശ്നം ഉണ്ടാക്കുന്നെ? അയാൾക്ക് ഇഷ്ടംപ്പോലെ വിരോധികലളാണ്ള്ളത്. അദേഹത്തിന്റെ ബലിക്കു ഞാൻ വിചാര വേദിയിൽ പോകുന്നുണ്ട്. അടുത്ത വർക്ഷം അപ്പച്ചൻ ജീവിനോടെ ഉണ്ടെങ്കിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഇടാൻ അവിടുത്തെ കിങ്കരന്മാരോട് പറയാം.

Anthappan 2015-02-16 10:28:46

Vidyaadharn has taken the discussion to a new level by pointing out some the weakness of the so called American writers’ through his powerful response to Professor. Kunjappu.  He has spelled out the problems and substantiated it with genuine arguments.  Now it is the responsibility   of Vichara Vedi to include those points in the discussion.  Otherwise, the much publicized discussion is going to be worthless in the eyes of the readers of E-Malayalee

·         Dose the name (Original or Anonymous) of the author is a critical factor as opposed to the substance of the topic?

·         Can we read the strength of the writer from the responses of the author to the critics?

·         Does destructive criticism destroy a confident writer?

·         How much American awards and recognition in America motivates the writers?

·         What motivates a person to write?

·         Fear associated with criticism

·         How much freedom of speech is violated by e-malayalee writers including critics?

The well written response by Mr. Vidyaadharan deserves Kudos.

ഭാഷാസ്നേഹി 2015-02-16 12:12:29
രാജേഷ്‌ പറയുന്നതിനകത്ത് യാതൊരും സെന്സും ഇല്ല.  വിമർശകനെ ആർക്കും വിമർശിക്കാൻ വയ്യാ എന്ന്.  . ദയവു ചെയുത് ആ വിവരദോഷി റിക്ക് പെറിയെ പ്രസിഡണ്ടാക്കാൻ വിടരുത്. ഏതെങ്കിലും എരുത്തിലിൽ കെട്ടി പൂട്ടിയിടണം . അല്ലെങ്കിൽ അമേരിക്കയുടെ ചരിത്രം മുഴുവൻ തലതിരിച്ചു വയുക്കും. പിന്നെ വിദ്യാധരനെ ഇഷ്ടം അല്ലെങ്കിൽ തലേൽ ഒരു മുണ്ടിട്ടു വിചാര വേദിയുടെ വിദ്യാധര  ബലി കർമ്മത്തിൽ പങ്കെടുത്തുകൂടെ.  ഒരു നല്ല മൂരിക്കുട്ടന്റെ പുറത്തിരുന്നു ഫ്രീവയിൽ കൂടി ഇങ്ങു പോന്നാൽ മതി.. ടെക്സസു മുറിച്ചു മെക്സിക്കൊയുടെ കൂടെ കൂട്ടി കൂടെ . അമേരിക്കയുടെ ശല്യോം മാറികിട്ടും നിങ്ങടെ നാട്ടിലേക്കുള്ള മേക്സിക്കന്മാരുടെ നൂന്നു കേറ്റോം കുറഞ്ഞു കിട്ടും.  
ശകുനി 2015-02-16 12:37:02
പന്ത്രണ്ട് സാഹിത്യ പുരോഹിതന്മാരുടെ കാർമ്മികത്വത്തിലാണ് വിദ്യാധരന്റെ ബലി  വിചാര വേദി നടത്തുനത്!!
ദിവസം അടുത്തു വരുംതോറും വലിയ വിഷമമം ആ വാനക്കാരന്മാർക്കു (മലയാളീം, സായിപ്പും )
ഒന്ന് ഇടപെട്ട്കൂടെ?

വിക്രമൻ 2015-02-16 12:54:17
 വിദ്യാധരൻ എന്ന പുലിവാലിന്റെ പിറകിൽ തൂങ്ങി കിടക്കുന്ന അമേരിക്കൻ മലയാള സാഹിത്യകാരന്മാരെ കണ്ടിട്ട് ചിരിക്കാനല്ലാതെ എന്ത് ചെയ്യാൻ കഴിയും. വേണ്ടത്തിനെ എടുത്തു - - കത്തിനകത്ത് വച്ചെന്നു പര്ഞ്ഞപോലെയുണ്ട് ഇപ്പോൾ വിചാര വേദിക്ക് !!

വിക്രമൻ 
വായനക്കാരൻ 2015-02-16 17:47:16
വിക്രമൻ  വിചാരവേദി ‘വേണ്ടാത്തതിനെ എടുത്ത് -- കത്തിനകത്ത് വച്ചെന്നു’ പറഞ്ഞത് ‘ഞണ്ടിനെ എടുത്ത് മുണ്ടിനകത്ത് വച്ചെന്നു’ പറഞ്ഞതു പോലെയാണോ?
വിദ്വാൻ അപ്പച്ചൻ 2015-02-16 20:29:05
  പട്ടടയിൽ നിന്ന് 

"മലയാള സാഹിത്യം യുഎസേയിൽ  
ഗതിമുട്ടി ചാകുവാൻ സമയമായി 
അവാർഡും പോന്നടെ എന്ന് ചൊല്ലി
എഴുതുന്നൊരായിരം ചവറു നിത്യോം
ഒരുവക  വാക്കുകൾ കൂട്ടി  വച്ച് 
കവിതപടക്കുന്നു  കോമരങ്ങൾ 
തുരത്തിടും നിങ്ങളെയീ നാട്ടിൽ നിന്നും 
പോളിച്ചിടും നിങ്ങടെ പദ്ധതി ഞാൻ'
പടവാളുയർത്തി ഉറഞ്ഞുതുള്ളി  
ഈ-മലയാളിലെ വിദ്യാധരൻ 
"ഒരു കാര്യം കേൾക്കുക വിദ്യാധരാനീ 
വെറുതെ വിടാം വിമർശനം നീ-
ഒഴിവാക്കി മിണ്ടാതിരുന്നിടുകിൽ
'വിചാര വേദി' ഒരുക്കിടുമീ
പട്ടട ഞങ്ങൾ പൊളിച്ചുമാറ്റാം
മീശപിരിച്ചൊരുരുണ്ടോരുത്തൻ 
മുന്നോട്ട് വന്നിട്ട് ഒച്ചവച്ചു      
'ഡോക്ടറേറ്റുള്ളതാം  മറ്റു ചിലർ 
അതുകേട്ടു നിന്ന് തലകുലുക്കി 
'വരേണ്യവർഗ്ഗത്തിനാശയങ്ങൾ-
ക്കെതിരായി നാവെങ്ങാനുയർന്നുപോയാൽ 
വെറുതെ വിടില്ലിനി വിദ്യാധരാ 
വെറുതെ വിടില്ലിനി നിന്നെ ഞങ്ങൾ'
ഒരു ദിനം പത്രത്തിൻ താളുകളിൽ 
കാണാതെയായിയാ വിദ്യാധരൻ 
എവിടെയും നിശ്വാസം പൊന്തി വന്നു 
സാഹിത്യവർഗ്ഗം കള്ളടിച്ചു 
'വിചാരവേദി പട്ടടയിൽ 
ചുട്ടാലും ഞാനിനി ഒച്ച വയുക്കും 
ഇവടുത്തെ മോഷണസാഹിത്യങ്ങൾ 
അവരുടെ മോഷ്ടാക്കൾ പുംഗവന്മാർ 
കൊണ്ടേ ഞാൻ പോകൂ പട്ടടയിൽ 
എവിടുന്നോ വന്നവൻ വിദ്യാധരൻ 
ഒച്ച വച്ചുകൊണ്ട് എവിടെ നിന്നോ
visalan 2015-02-16 20:35:52
മുണ്ടിനകത്തു  ഞണ്ടിനേ വച്ചതിലും ഗതികേടിലാണ്  വികാര വേദി വിഡ്ഢിത്തരം. വേലില്‍ ഇരുന്നത് ...വച്ച മട്ടില്‍ ആണ് .
Mathew Varghese, Canada 2015-02-17 08:27:45
ആരാണ് വിദ്യാധരൻ എന്ന് ചോദിച്ചാൽ അമേരിക്കയിൽ മലയാള സാഹിത്യാത്തെ അതിന്റെ യഥാർത്ഥ പന്ഥാവിൽ നിന്ന് തെറ്റിച്ചു കുഴയിൽ ചാടിക്കാൻ ശ്രമിക്കുന്നവെർക്കെതിരെ ഒരു സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  ഒരു വായനക്കാരെ യതിർക്കുന്നതും നിങ്ങളുടെ ഒരു കസ്റ്റമറോട് അപമരിയാതെയായി പെരുമാറുന്നതും ഒരുപോലെയാണ്. രണ്ടുപേർക്കും കസ്റ്റമറെ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്.   ചില എഴുത്തുകാർ വളരെ പ്രതികരിക്കുന്നവരും ചിലർ ഒട്ടും പ്രതികരിക്കാത്തവരുമാണ്.  പ്രതികരിക്കുമ്പോൾ എഴുത്തുകാർ നയതന്ത്രകുശലതകൾ ഉപയോഗിക്കേണ്ടതാണ്. വിദ്യാധരൻ എപ്പോഴും കുറ്റപെടുത്തുന്നത് അമേരിക്കയിലെ എഴുത്തുകാർ അഹങ്കാരികൾ ആണെന്നാണ്‌. സാഹിത്യകാരികളെക്കുറിച്ച് അദ്ദേഹം അങ്ങനെ പറഞ്ഞു കാണുന്നില്ല.  സ്ത്രീകളിൽ നൈസർഗികമായി അഹങ്കാരം കുറവാണ്.  പുരുഷന്മാരെ കൂടുതലും വഴിതെറ്റിക്കുന്നത് അവന്റെ ഉള്ളിൽ ഇരിക്കുന്ന അഹംഭാവമാണ്. ഒരു എഴുത്ത്കാരനോ എഴുത്ത്കാരിക്കോ അത് പാടില്ല.  ഞാൻ ഒരു കവിതയോ, ലേഖനമോ, ഹാസ്യമോ വായിക്കുമ്പോൾ എന്റെ മനസ്സിന് അതെത്രമാത്രം സുഖം തരുന്നു എന്നാണു നോക്കുന്നത്.  അല്ലാതെ അത് എഴുതിയാളോ, അയാളുടെ വിദ്യാഭ്യാസ യോഗ്യതയോ മുന്നിൽ വരാറില്ല. പക്ഷെ ഒരാളുടെ എഴുത്തുകളിൽ പൊരുത്തം സ്ഥിരമായി കാണുമ്പോൾ നാം ആ വ്യക്തിയെ ശ്രദ്ധിക്കുന്നു.  അമേരിക്കയിലും ക്യാനഡയിലും എഴുത്തുകാരെ അറിയുന്നത് അവർക്ക് സംഘടനകളുമായുള്ള ബന്ധം, എത്ര അവാർഡുകൾ കിട്ടി  എത്ര പുസ്തകങ്ങൾ  എഴുതി എന്നുള്ളതിനെ അടിസ്ഥാനമാക്കിയാണ്.  ഒരു പുസ്തകങ്ങളും 'ആടുജീവിതംപോലെ '  ചർച്ച ചെയ്യപ്പെടുന്നില്ല.  ബനിയാമെന്ന വ്യക്തിയിലേക്ക് കൊണ്ട്ചെല്ലുന്നത് അയാളുടെ പുസ്തകമാണ്. എഴുത്തിലൂടെ അല്ല വ്യക്തികൾ അറിയപ്പെടെണ്ടത്. അതിനു അനുഭവങ്ങൾ, അറിവ്, അഹങ്കാരരഹിതവും ഇരുത്തം വന്ന മനസ്സും ആവശ്യമാണ്‌.  പലപ്പോഴും ഇതിനെക്കുറിച്ച്‌ വിദ്യാധരന്റെ കമന്റുകളിൽ മുഴങ്ങി കേൾകാറുണ്ട്.  വിദ്യാധരൻ കാര്യകാരണ സഹിതം പ്രൊ. കുഞ്ഞപ്പുവിനെഴുതിയ മറുപടി വളരെ  അറിവ് പകരുന്നതും ശ്രദ്ധേയവുമാണ്.  എന്തായാലും വിചാരവേദിയുടെ ചർച്ച  വ്യക്തികൾക്ക് പ്രാധാന്യം നല്കാതെ,  എഴുത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ കേന്ദ്രികരിച്ചായിരിക്കട്ടെ. 
പച്ചിലപാമ്പ്‌ 2015-02-17 09:45:55
എന്തിനാ നിങ്ങളെന്നെ ഉപദ്രവിക്കുന്നത്. ഞാൻ വേലിയിൽ ജീവിക്കുന്ന ഒരു പച്ചില പാമ്പാണ്. ചെറിയ ചെറിയ ജീവികളെ പതുങ്ങി ഇരുന്നു പിടിച്ചു വിഴുങ്ങാനെ പറ്റു. നിങ്ങൾ വേണ്ടാത്തിടത്തു വച്ചാൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. വിട്ടില്, പറ്റാ, പറവ, പച്ചകുതിരയോക്കെയാണ് എനിക്ക് ഇഷ്ടം. പിന്നെ രക്ഷപ്പെടാൻ ഞാനും കടിച്ചെന്നിരിക്കും.  പക്ഷെ വലിയ വിഷം ഇല്ലാത്തതുകൊണ്ട് നിങ്ങളും രക്ഷപെടും. ഒരത്താഴം മുടങ്ങുമെന്നെയുള്ള്.  പ്ലീസ് എന്നെ വെറുതെ വിട്. ഞാൻ ആ വേലിയിൽ ജീവിച്ചോളാം.
വിക്രമൻ 2015-02-17 10:05:49
വിദ്യാധരനെ വിചാര വേദിയിൽ നിന്ന് വേലിയിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്! അല്ലെങ്കിൽ കടിച്ചുകൊണ്ടേയിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക