Image

കമല്‍ഹാസന്‍ ചിത്രം 'ഉത്തമ വില്ലന്‍' ഏപ്രില്‍ രണ്ടിന്

അനില്‍ പെണ്ണുക്കര Published on 11 February, 2015
കമല്‍ഹാസന്‍ ചിത്രം 'ഉത്തമ വില്ലന്‍' ഏപ്രില്‍ രണ്ടിന്
തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രത്തിന്റെ റിലീസിംഗ് തിയ്യതി പുറത്ത് വിട്ടിരിക്കുന്നത്. രജനികാന്ത് ചിത്രമായ ലിംഗയുടെ തിയറ്റര്‍ റൈറ്റ് നേടിയെടുത്തതിന് പിന്നാലെയാണ് 'ഉത്തമ വില്ലന്റെ' പ്രദര്‍ശന തിയ്യതിയും കമ്പനി പുറത്ത് വിട്ടിരിക്കുന്നത്.

ഉത്തമ വില്ലനില്‍ ഉലകനായകന്‍ കമല്‍ഹാസനെ കൂടാതെ ഈയടുത്ത് നിര്യാതനായ പ്രമുഖ ചലചിത്രകാരന്‍ കെ. ബാല ചന്ദറും ചിത്രത്തില്‍ അതിഥി വേഷം  ചെയ്യുന്നുണ്ട്. ചിത്രത്തില്‍ മുഖത്ത് ചായം തേച്ച് നാടന്‍ കലാകാരന്റെ വേഷത്തിലടക്കം വളരെ വ്യത്യസ്തമായവേഷങ്ങളാണ് കമല്‍ഹാസന്‍ കൈകാര്യം ചെയ്യുന്നത്.

രമേശ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.' ഉത്തമ വില്ലന്റെ' തിരക്കഥ സംഭാഷണം എന്നിവയെല്ലാം തയ്യാറാക്കിയിരിക്കുന്നത് കമല്‍ ഹാസനാണ്. ഇത് കൂടാതെ ചിത്രത്തിന്റെ നിര്‍മാണത്തിലും കമല്‍ പങ്ക് വഹിച്ചിട്ടുണ്ട്. സിനിമയില്‍ കമലിനെകൂടാതെ ആന്‍ഡ്രിയ ജെര്‍മിയ, പൂജ കുമാര്‍, പാര്‍വ്വതി എന്നിവരും മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

'ഉത്തമ വില്ലന്' ശേഷം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് 'പാപനാശം', 'വിശ്വരൂപത്തി'ന്റെ രണ്ടാം ഭാഗം എന്നിവയാണ് റിലീസ് ചെയ്യാനുള്ള കമല്‍ ചിത്രങ്ങള്‍.

കമല്‍ഹാസന്‍ ചിത്രം 'ഉത്തമ വില്ലന്‍' ഏപ്രില്‍ രണ്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക