Image

സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ അമ്പത് ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

Published on 11 June, 2011
സ്വാശ്രയ മെഡിക്കല്‍  പി.ജി പ്രവേശനത്തില്‍ അമ്പത് ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍  ഏറ്റെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകള്‍ ഏറ്റെടുത്തു സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ സീറ്റുകളില്‍ മാനേജ്‌മെന്റ് നടത്തിയ പ്രവേശനം റദ്ദാക്കിയിട്ടുണ്ട്.

മെഡിക്കല്‍ പിജി പ്രവേശനം സംബന്ധിച്ചു വിവാദം ശക്തമായ സാഹചര്യത്തിലാണു സംസ്ഥാനത്തെ പരിയാരം അടക്കമുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകള്‍ ഏറ്റെടുത്തു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ളതുള്‍പ്പെടെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ആകെയുള്ള 140 പിജി സീറ്റുകളില്‍ 70 സീറ്റുകളാണു സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ഹൈക്കോടതി വിധിയുടെയും മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണു പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക