Image

അമ്മ വേഷത്തില്‍ അഭിനയിക്കുന്നതിനും മടിയില്ല: ശ്രീയ

Published on 04 February, 2015
അമ്മ വേഷത്തില്‍ അഭിനയിക്കുന്നതിനും മടിയില്ല: ശ്രീയ
തനിക്ക്‌ അമ്മ വേഷത്തില്‍ അഭിനയിക്കുന്നതിനും മടിയില്ലെന്ന്‌ നടി ശ്രീയ ശരണ്‍ പറഞ്ഞു. ഞാനൊരു അഭിനേതാവാണ്‌. അഭിനയിക്കുക എന്നത്‌ എന്റെ ജോലിയും. വളരെ മനോഹരമായ കഥാപാത്രമായിരുന്നു ആ ചിത്രങ്ങളില്‍ ഉണ്ടായിരുന്നത്‌. പിന്നീട്‌ ഞാനെന്തിന്‌ അത്‌ വേണ്ടെന്ന്‌ വയ്‌ക്കണം.', ശ്രിയ ചോദിച്ചു. തനിക്ക്‌ ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യാതൊരു മടിയുമില്ലെന്നും താരം വ്യക്തമാക്കി.

താന്‍ ഉടനെയെങ്ങും വിവാഹിതയാകാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെ ഗോസിപ്പുകള്‍ പറയുന്നവര്‍ക്ക്‌ അവരുടേതായ നിഗമനത്തിലെത്താം. ആര്‍ക്കും അവരെ തടയാനാകില്ലല്ലോയെന്നും താരം കൂട്ടിച്ചേര്‍ത്തു

മനം, ഗോപാല ഗോപാല എന്നീ തെലുങ്ക്‌ ചിത്രങ്ങളിലാണ്‌ ഗ്ലാമര്‍ നായിക അമ്മ വേഷത്തിലെത്തിയത്‌.
അമ്മ വേഷത്തില്‍ അഭിനയിക്കുന്നതിനും മടിയില്ല: ശ്രീയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക