Image

മോഹന്‍ലാല്‍ പണം തിരിച്ചയച്ചു ; വാങ്ങില്ലെന്ന്‌ മുഖ്യമന്ത്രി

Published on 04 February, 2015
മോഹന്‍ലാല്‍ പണം തിരിച്ചയച്ചു ; വാങ്ങില്ലെന്ന്‌ മുഖ്യമന്ത്രി
തിരുവനന്തപുരം : ലാലിസത്തിന്‌ സര്‍ക്കാര്‍ നല്‍കിയ പണം തിരികെ നല്‍കി നടന്‍ മോഹന്‍ലാല്‍ മാതൃകയായി. സ്‌പീഡ്‌ പോസ്‌റ്റ് വഴി ഗെയിംസ്‌ സി.ഇ.ഒ ജേക്കബ്‌ പുന്നൂസിന്റെ അക്കൗണ്ടിലേയ്‌ക്കാണ്‌ ലാലിസത്തിന്‌ നല്‍കിയ 1.63 കോടി രൂപയുടെ ചെക്ക്‌ തിരികെ അയച്ചിരിക്കുന്നത്‌.
സര്‍ക്കാരുമായി ഇനി ഒത്തുതീര്‍പ്പിനില്ല. ആരു പറഞ്ഞാലും സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല. മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം തിരികെ നല്‍കും. ലാലിസം മാത്രമാണ് പരാജയമായതെന്ന പരാമര്‍ശം മോഹന്‍ലാലിനെ വേദനിപ്പിച്ചുവെന്നും അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളവര്‍ അറിയിച്ചു.

ആ പരിപാടി നടന്ന സ്ഥിതിക്ക് പണം തിരിച്ചുവാങ്ങേണ്ടതില്ലന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് സര്‍ക്കാറിന് ഖേദമുണ്ട്. ഗെയിംസ് ഭംഗിയായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണം എന്തു പ്രശ്‌നം ഉണ്ടായാലും തിരികെ വാങ്ങില്ലെന്ന്‌ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, ഇതൊന്നും കാര്യമാക്കാതെയാണ്‌ മോഹന്‍ലാല്‍ തനിക്ക്‌ ലഭിച്ച ചെക്ക്‌ തിരിച്ചയച്ചിരിക്കുന്നത്‌. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്നും ലാല്‍ വ്യക്‌തമാക്കിയിരുന്നു.

ലാലിസം വിവാദത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് നടന്‍ മമ്മൂട്ടി. ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. അദ്ദേഹം സദുദ്ദേശ്യത്തോടെ ചെയ്ത കാര്യമാണത്. അദ്ദേഹത്തിന്റെ സുഹൃത്ത്,സഹപ്രവര്‍ത്തകന്‍, കലാകാരന്‍ എന്ന നിലയിലാണ് അപേക്ഷിക്കുന്നതെന്നും മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ലാലിസം വിവാദത്തില്‍  പിന്തുണ തേടി സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ഫെഫ്കയെ സമീപിച്ചു. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ കലാപരിപാടികളുടെ സംവിധായകനായ രാജീവ്കുമാര്‍ പരിപാടിയുടെ മുഴുവന്‍ രേഖകളും ഫെഫ്കക്ക് കൈമാറി. വിഷയത്തില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഫെഫ്ക ഇടപെടണമെന്നും രാജീവ് കുമാര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
Shaji M 2015-02-04 12:56:39
Enthu kondu ee panam thirichu vangilla,karanam pothujanagale ariyikkanam!!! Pothujanathinte panam thirike vangi pension karude pension enkilum koduth kude!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക