Image

താന്‍ തന്റേടിയായത്‌ മാതാപിതാക്കളുടെ വേര്‍പിരിയല്‍ മൂലം: അക്ഷര ഹാസന്‍

Published on 02 February, 2015
താന്‍ തന്റേടിയായത്‌ മാതാപിതാക്കളുടെ വേര്‍പിരിയല്‍ മൂലം: അക്ഷര ഹാസന്‍
താന്‍ തന്റേടിയും ധൈര്യശാലിയുമായത്‌ മാതാപിതാക്കളുടെ വേര്‍പിരിയല്‍ മൂലമെന്ന്‌ ഉലകനായകന്‍ കമല്‍ഹാസന്റെ പുത്രിയും നടിയുമായ അക്ഷര ഹാസന്‍ പറഞ്ഞു. അവരുടെ വേര്‍പിരിയല്‍ തന്നെ ബോള്‍ഡാക്കി മാറ്റി. അച്ഛനും അമ്മയും വ്യത്യസ്‌ത കഴിവുള്ളവരാണ്‌. രണ്‌ടുപേരുടെയും കഴിവുകള്‍ എന്റെ ജീവിതത്തില്‍ എന്നെ സ്വാധീനിച്ചിട്ടുണ്‌ട്‌- അക്ഷര പറയുന്നു. 2004ലാണ്‌ കമലാഹസനും സരികയും വേര്‍പിരിഞ്ഞത്‌.

അക്ഷര ബോളിവുഡ്‌ നായകന്‍ അമിതാഭ്‌ ബച്ചനും തമിഴിലെ സൂപ്പര്‍താരം ധനുഷും ഒന്നിക്കുന്ന ഷമിതാബ്‌ എന്ന ചിത്രത്തിലൂടെയാണ്‌ അക്ഷര നായികയായി അഭിനയലോകത്തെത്തുന്നത്‌. ഉടന്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

സരികയുമായി വേര്‍പിരിഞ്ഞശേഷം കമലഹാസന്‍ ഇപ്പോള്‍ മുന്‍കാല തെന്നിന്ത്യന്‍ നടി ഗൗതമിയോടൊപ്പം ജീവിച്ചുപോരുകയാണ്‌. സഹോദരിയും തെന്നിന്ത്യന്‍, ബോളിവുഡ്‌ സുന്ദരിയുമായ ശ്രുതിഹാസനും മികച്ച അഭിനേത്രിയാണ്‌.
താന്‍ തന്റേടിയായത്‌ മാതാപിതാക്കളുടെ വേര്‍പിരിയല്‍ മൂലം: അക്ഷര ഹാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക