Image

മഞ്‌ജു വാര്യര്‍ തമിഴിലേക്ക്‌; ചിത്രീകരണം ഓഗസ്റ്റില്‍

Published on 29 January, 2015
മഞ്‌ജു വാര്യര്‍ തമിഴിലേക്ക്‌; ചിത്രീകരണം ഓഗസ്റ്റില്‍
മലയാളത്തിലെ സൂപ്പര്‍ നായിക മഞ്‌ജു വാര്യര്‍ തമിഴ്‌ സിനിമയില്‍ അഭിനയിക്കുന്നു. സൂപ്പര്‍ താരം സൂര്യയുടെ ചിത്രത്തിലാണ്‌ നടി ഏറെ അഭിനയ പ്രധാന്യമുള്ള വേഷത്തിലെത്തുന്നത്‌. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആഗസ്റ്റില്‍ ഷൂട്ടിംഗ്‌ ആരംഭിക്കും.

ഈ സിനിമയുടെ സംവിധായകനായി മുരുഗദോസിന്റെ പേരാണ്‌ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്‌. സിനിമയെ കുറിച്ചുള്ള എല്ലാ വിവരവും അതീവരഹസ്യമായാണ്‌ സൂക്ഷിക്കുന്നത്‌. വിഷുവിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

പതിന്നാലു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഹൗ ഓള്‍ഡ്‌ ആര്‍ യുവിലൂടെയാണ്‌ മഞ്‌ജുവാര്യര്‍ അഭിനയരംഗത്തേക്ക്‌ എത്തിയത്‌. ഈ സിനിമയുടെ തമിഴ്‌പതിപ്പ്‌ ഇപ്പോള്‍ ഒരുങ്ങുകയാണ്‌. മഞ്‌ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ സൂര്യയുടെ ഭാര്യ ജ്യോതികയാണ്‌ എത്തുക. തെലുങ്ക്‌ പതിപ്പിലും ജ്യോതികയാണ്‌ നായിക.

സത്യന്‍ അന്തിക്കാടിന്റെ പേരിടാത്ത ചിത്രത്തിലാണ്‌ മഞ്‌ജു ഇപ്പോള്‍ അഭിനയിക്കുന്നത്‌ മോഹന്‍ലാല്‍ ആണ്‌ നായകന്‍.
മഞ്‌ജു വാര്യര്‍ തമിഴിലേക്ക്‌; ചിത്രീകരണം ഓഗസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക