Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍

അനില്‍ പെണ്ണുക്കര Published on 19 January, 2015
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍
ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന പ്രവര്‍ത്തന മികവിലൂടെ ഒരു പടി കൂടി മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു.

അമേരിക്കന്‍ മലയാളി സംഘടനകളില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത് എന്താണ് ? ഒരു ബിസിനസ്സ് സെമിനാറോ, ഗാനമേളയോ, സ്റ്റാര്‍ നൈറ്റോ ഒന്നുമല്ല. ജീവിതത്തില്‍ ദുരിതം അനുഭവിക്കുന്ന ഹൃദയങ്ങള്‍ക്ക് ഒരു കൈത്താങ്ങ്. അത്തരം ചടങ്ങുകള്‍ പ്രവാസി സംഘടനകളുടെ ഏതെങ്കിലുമൊരു സെക്ഷന്‍ കൈകടത്തുമെങ്കിലും ഫൊക്കാനായുടെ ജോണ്‍.പി.ജോണ്‍ പ്രസിഡന്റായ പുതിയ കമ്മറ്റി വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു.

പരമാവധി സഹായം സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ,  നിരാലംബര്‍ക്ക് , വീട് നഷ്ടപ്പെട്ടവര്‍ക്ക്, മക്കള്‍ ഉപേക്ഷിച്ചവര്‍ക്ക്, അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടികള്‍ക്ക്, അങ്ങനെ മനുഷ്യന്റെ സഹായം പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുന്നു.

പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹായങ്ങള്‍ക്ക് ഫൊക്കാനാ പ്രാധാന്യം നല്‍കി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വ്യക്തികള്‍ക്ക് തുണയായി മാറി ഫൊക്കാനാ നേതൃത്വം - ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഈശ്വരഛായയിലാണ് ജനുവരി 24- ന് കോട്ടയം ആര്‍ക്കാഡിയ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഫൊക്കാനായുടെ ഈ വര്‍ഷത്തെ കേരളാ കണ്‍വെന്‍ഷന് അരങ്ങ് ഉണരുന്നത്. ഔദ്യോഗികവും ലളിതവുമായ ഉദ്ഘാടനത്തിന് ജോസ്.കെ.മാണി തിരി തെളിയിക്കുമ്പോള്‍ ഫൊക്കാനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകും ഉദ്ഘാടന ചടങ്ങ്. 

തുടര്‍ന്ന് സാഹിത്യ സെമിനാര്‍, മാധ്യമസെമിനാര്‍, വ്യവസായ പ്രമുഖരുടെ കൂട്ടായ്മ, മെഡിക്കല്‍ ക്യാമ്പ് ഇങ്ങനെ പോകുന്ന കൃത്യതയുള്ള പരിപാടികള്‍ക്ക് കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ അര്‍പ്പിക്കും. ഗവര്‍ണ്ണര്‍ പി.സദാശിവം, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മറ്റ് മന്ത്രിമാരായ കെ.സി.ജോസഫ് , അടൂര്‍പ്രകാശ്, വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, തിരുവങ്ങൂര്‍ രാധാകൃഷ്ണന്‍, എം.പി.മാരായ ആന്റോ ആന്റണി, എന്‍.കെ.പ്രേമചന്ദ്രന്‍, എം.എല്‍.എ മാരായ സുരേഷ് കുറുപ്പ്, വിഷ്ണുനാഥ്, ഫൊക്കാനായുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും ആശംസകള്‍ നേരും.

ഫൊക്കാനാ പ്രസിഡന്റ് ജോണ്‍.പി.ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍ക്കെ, ട്രഷറര്‍ ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് , ശ്രീകുമാര്‍ ഉണ്ണിത്താന്‍, ലീല മാരേട്ട്, ഗണേഷ് നായര്‍ തുടങ്ങി ഫൊക്കാനായുടെ മികവാര്‍ന്ന ഒരു നേതൃത്വം കേരളാ കണ്‍വെന്‍ഷന്റെ വിജയിത്തിനായി ചുക്കാന്‍ പിടിക്കുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍
Join WhatsApp News
വായനക്കാരൻ 2015-01-19 18:41:21
ഇനിയും എത്ര വർഷങ്ങൾ ഫോക്കാന, ഫോമ, ഗോപിയൊ, ചേമ്പർ ഓഫ് കോമേസ്ഴ്, പ്രവാസി ബ്ലാബ്ലാബ്ലാ മുതലായവരുടെ  കേരള കൺ‌വൻഷൻ പ്രഹസനങ്ങൾ കാണണം?
VNair ,New York 2015-01-23 03:38:22
God Bless you all for the sincere work,Its good to know FOKANA is doing something great to our community & culture for a noble cause. God bless you all behind this endeavor.
നാരദർ 2015-01-23 07:19:59
ഇവന്മാർക്ക്‌ നാട്ടിൽ സ്ഥിര താമസമാക്കിയാൽ ചിലവും കുറയക്കാം ഇവിടുത്തെ മലയാളിക്ക് സമാധാനമായി ജീവിക്കുകയും ചെയ്യാം.  നാരായണ നാരായണ എന്ന് അമേരിക്കൻ മലയാളിയിൽ നിന്ന് ഈ ബാധകൾ ഒഴിഞ്ഞുപോകും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക