Image

ഫോമായുടെ സമ്മര്‍ റ്റു കേരള പദ്ധതിക്ക് ക്യാപിറ്റല്‍ റീജിയണില്‍ ഉജ്ജ്വല സമാരംഭം.

Published on 14 January, 2015
ഫോമായുടെ സമ്മര്‍ റ്റു കേരള പദ്ധതിക്ക് ക്യാപിറ്റല്‍ റീജിയണില്‍ ഉജ്ജ്വല സമാരംഭം.
മേരിലാന്‍ഡ്: കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ക്രിസ്ത്മസ്‌നവത്സരാഘോഷങ്ങള്‍ ജനുവരി 10 നു വര്‍ണോജ്വലമായി അരങ്ങേറി. വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ക്ക് ശേഷം ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ മോഹന്‍ മാവുങ്കല്‍ സമ്മര്‍ റ്റു കേരള പദ്ധതിയെ കുറിച്ചു വ്യക്തവും സുതാര്യവുമായ ഒരു അവതരണം കാഴ്ചവെച്ചു. 

അമേരിക്കയില്‍ ജീവിക്കുന്ന ഭാരതീയ വംശജരായ യുവജനങ്ങള്‍ക്ക് കേരളത്തിന്റെ മാനവും മധുരവും തൊട്ടറിയുവാനുള്ള ഒരു ന്യൂതന സംരംഭമാണിതെന്നു അദ്ദേഹം വ്യക്തമാക്കി. സംഘത്തിലുള്ളവരുടെ പരിപൂര്‍ണ്ണ സുരക്ഷയും, സുരക്ഷിതത്വവും ഉറപ്പാക്കി കൊണ്ടുള്ള ഈ ഹൃസ്വകാലത്തു, പ്രശസ്തരായ വിദ്യാഭ്യാസ പ്രവര്‍ത്തകരും,സാമൂഹിക നേതാക്കളും, മാര്‍ഗദര്‍ശികളും ഈ സംഘങ്ങള്‍ക്ക് അകമ്പടി സേവിക്കും. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും, സര്‍വകലാശാലകളും, ആദ്ധ്യാത്മിക കേന്ദ്രങ്ങളും ഈ സംഘം സന്ദര്‍ശിക്കും. കേരളത്തിന്റെ തനതായ ജീവിത ശൈലികളേക്കുറിച്ചും, സാംസ്‌കാരിക പൈതൃകത്തേക്കുറിച്ചും മലയാളഭാഷയെ കുറിച്ചും, നമ്മുടെ വിശിഷ്ടമായ പാരമ്പര്യത്തെ കുറിച്ചും തികഞ്ഞ വിജ്ഞാനമുള്‍ക്കൊള്ളുവാന്‍ ഈ സംഘത്തിനു അവസരം ലഭിക്കും. കേരളത്തെക്കുറിച്ചുള്ള നേരറിവുകള്‍ നേരിട്ടനുഭവിക്കനുള്ള ഒരു സുവര്‍ണ്ണാവസരമാകും ഇതെന്ന് അദ്ദേഹം ഉറപ്പു നല്കി.
ഈ പദ്ധതിയെക്കുറിച്ചുള്ള അവതരണത്തിനു അനിതരസാധാരണമായ സ്വീകരണമാണ് യുവജനങ്ങളില്‍ നിന്ന് ലഭിച്ചത്. അനേക യുവജനങ്ങള്‍ പങ്കാളിത്തം വാഗ്ദാനം ചെയ്യുകയും, സഹകരണം ഉറപ്പാക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിന്‍സണ്‍ പാലത്തിങ്കല്‍ 703 288 4704
മോഹന്‍ മാവുങ്കല്‍ 410 465 1771 
 
മോഹന്‍ മാവുങ്കല്‍
ഫോമാ ന്യൂസ് ടീം


ഫോമായുടെ സമ്മര്‍ റ്റു കേരള പദ്ധതിക്ക് ക്യാപിറ്റല്‍ റീജിയണില്‍ ഉജ്ജ്വല സമാരംഭം.ഫോമായുടെ സമ്മര്‍ റ്റു കേരള പദ്ധതിക്ക് ക്യാപിറ്റല്‍ റീജിയണില്‍ ഉജ്ജ്വല സമാരംഭം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക