Image

'ജറുസലേം' സംഗീത ആല്‍ബം(ഓഡിയോ) ഹൂസ്റ്റണില്‍ പ്രകാശനം ചെയ്തു.

റോയി മണ്ണൂര്‍ Published on 21 December, 2011
'ജറുസലേം' സംഗീത ആല്‍ബം(ഓഡിയോ) ഹൂസ്റ്റണില്‍ പ്രകാശനം ചെയ്തു.

ഹൂസ്റ്റണ്‍ : ഗാനരചയിതാവും, ഗായകനുമായ സജി പുല്ലാടും, അവാര്‍ഡ് ജേതാവും, യുവസംഗീത സംവിധായകനുമായ രഞ്ജിത്ത് ക്രിസ്റ്റിയും, പ്രത്യാശയുടെ വഴിത്താരയില്‍ അലിവിന്റെ ഒലീവില ചില്ലകളുമായി 'ജറുസലേം' എന്ന സംഗീത ആല്‍ബത്തിലൂടെ വീണ്ടും ഒന്നിക്കുന്നു.

ഇമ്മാനുവല്‍ മാര്‍ത്തോമ്മ ഇടവകവികാരി റവ.ഏ.റ്റി. തോമസ്, സ്റ്റാഫോര്‍ഡ് സിറ്റി പ്രോട്ടം മേയര്‍ കെന്‍ മാത്യൂവിന് ആദ്യകോപ്പി കൈമാറി. ഡിസംബര്‍ 20ന് ഹൂസ്റ്റണില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ചായിരുന്നു പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

വീഴ്ചകളില്‍ സാന്ത്വനം പകരുവാന്‍ , ഇരുള്‍ വഴികളില്‍ കൈപിടിച്ചാനയിക്കുവാന്‍ ദിവ്യസ്‌നേഹവുമായി ജറുസലേം എന്ന സംഗീത ആല്‍ബം, പ്രപഞ്ചമാകെ നിറഞ്ഞു നില്‍ക്കുന്ന ഈശ്വരചൈതന്യത്തിന്റെ ഒരിറ്റു വെളിച്ചമായി മാറട്ടെ എന്ന് റവ.ഏ.റ്റി. തോമസ് ആശംസിച്ചു.

പ്രശസ്ത ഗായകരായ കെസ്റ്റര്‍ , കെ.ജി. മാര്‍ക്കോസ്, എം.ജി. ശ്രീകുമാര്‍ , ബിജു കുമ്പനാട്ട്, വില്‍സണ്‍ പിറവം, സജി പുല്ലാട്, എലിസബത്ത് രാജു, മെറീന ജോണ്‍ , ദലീമ, സംഗീതപ്രഭു, എന്നിവരെ കൂടാതെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവല്‍ ഹെന്ററി, അന്‍ജു ജോസഫ്, അമൃത ബാല തുടങ്ങിയവരും ഇതില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

അമേരിക്ക, കാനഡ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ ഒരേപോലെ റിലീസ് ചെയ്യുന്ന MP3 ആയി പുറത്തിറക്കിയ ഈ സംഗീത ആല്‍ബത്തില്‍ ക്രിസ്തുമസ് ഗാനങ്ങള്‍ ഉള്‍പ്പെടെ 45 ഓളം ഗാനങ്ങളും, കരോക്കെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടെലിവിഷന്‍ അവതാരകന്‍ കൂടിയായ സജി പുല്ലാട് അറിയിച്ചു.

MP3 ആവശ്യമുള്ളവര്‍ ബന്ധപ്പെടുക-832 633 3230
'ജറുസലേം' സംഗീത ആല്‍ബം(ഓഡിയോ) ഹൂസ്റ്റണില്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക