Image

യു.പി.എ സര്‍ക്കാരില്‍ തുടരും: ഡി.എം.കെ

Published on 10 June, 2011
യു.പി.എ സര്‍ക്കാരില്‍ തുടരും: ഡി.എം.കെ
ചെന്നൈ: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ തുടരാന്‍ ഡി.എം.കെ. തീരുമാനിച്ചു. ഇന്ന്‌ ചേര്‍ന്ന ഡി.എം.കെ ഉന്നതതല സമിതിയാണ്‌ തീരുമാനം അറിയിച്ചത്‌. കരുണാനിധിയുടെ അധ്യക്ഷതയില്‍ വൈകീട്ട്‌ ചേര്‍ന്ന യോഗത്തില്‍ യു.പി.എ മന്ത്രിസഭയില്‍നിന്ന്‌ പിന്മാറുന്നതു സംബന്ധിച്ച്‌ ധാരണയിലെത്താനായില്ല. എ. രാജയെയും കനിമൊഴിയെയും അനുകൂലിക്കുന്ന വിഭാഗത്തിനൊപ്പം കരുണാനിധിയും മന്ത്രിമാരെ പിന്‍വലിക്കണമെന്ന നിലപാട്‌ സ്വീകരിച്ചെങ്കിലും കേന്ദ്രമന്ത്രിമാരായ എം.കെ. അഴഗിരിയും ദയാനിധി മാരനും എതിര്‍ത്തു. ടു.ജി ഇടപാടില്‍ കനിമൊഴിയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലാക്കിയ പശ്ചാത്തലത്തിലാണ്‌ യോഗം ചേര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക