Image

മറിയം മുക്കിലെ ഗാനങ്ങളിലൂടെ വിദ്യാസാഗര്‍ സംഗീതപ്രേമികളെ ആനന്ദിപ്പിക്കുന്നു

Published on 09 January, 2015
മറിയം മുക്കിലെ ഗാനങ്ങളിലൂടെ വിദ്യാസാഗര്‍ സംഗീതപ്രേമികളെ ആനന്ദിപ്പിക്കുന്നു
കൊച്ചി ജനുവരി 9, 2015: മറിയം മുക്കിലെ ഗാനങ്ങള്‍ മലയാളസംഗീതപ്രേമികളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം തന്നെ കരസ്ഥമാക്കും. കാരണം അവ രചിച്ചിട്ടുള്ളത് മറ്റാരുമല്ല, വിദ്യാസാഗര്‍ എന്ന അവാര്‍ഡ് ജേതാവായ സംഗീതസംവിധായകനാണ്. മറിയം മുക്കിലൂടെ നമുക്ക് അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കായ മെലഡി നിലനിര്‍ത്തിക്കൊണ്ട് പുതുമയാര്‍ന്ന വ്യത്യസ്തമായ സംഗീതമാണ് കാഴ്ച വയ്ക്കുന്നത്. നാല് ഗാനങ്ങളാണ് സിനിമയ്ക്ക് വേണ്ടി രചിച്ചിട്ടുള്ളത്. മധുരകരമായ ആ സംഗീതം എന്തായാലും ശ്രോതാക്കളെ നിര്‍വൃതി കൊള്ളിക്കും.
ഈ കടലിനു കോള്
മഴയും കാറ്റും കടലും പ്രണയവും എല്ലാം ഒത്തുകലര്‍ന്ന അനുഭവം ഈ ഗാനം നല്‍കുന്നു, ഒരു കാലവര്‍ഷത്തില്‍ രണ്ടു കമിതാക്കളുടെ പ്രണയം പൂവണിയുന്നതിനെ സൂചിപ്പിച്ചു കൊണ്ട്.
പാടിയവര്‍: കെ.ജെ. യേശുദാസ്, സുജാത
ഗാനരചന: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ
സംഗീതം: വിദ്യാസാഗര്‍
ലിങ്ക്: 
https://www.youtube.com/watch?v=8gbsg_0XAiEhttps://www.youtube.com/watch?v=2jl8Q8D48Gg


കവിള്‍
ഒരു ലാറ്റിന്‍അമേരിക്കന്‍ ഫ്‌ലേവര്‍ കൊടുത്തു രചിച്ച ഒരു നാടോടിപ്പാട്ട് എന്ന രീതിയില്‍ പോര്‍ച്ചുഗീസുകാര്‍ പണ്ട് വന്നു പോയ കഥയാണ് ഈ ഗാനം നല്‍കുന്നത്.
പാടിയവര്‍: കാവാലം ശ്രീകുമാര്‍, നജീം അര്‍ഷാദ്
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: വിദ്യാസാഗര്‍

ലിങ്ക്: https://www.youtube.com/watch?v=2jl8Q8D48Gg



സ്വര്‍ഗ്ഗം തുറന്നു
ഭക്തി നിര്‍ഭരമായ ഈ ക്രിസ്മസ് കാരോള്‍ ഗാനം ഇനി മുതല്‍ പള്ളികളിലെല്ലാം പാടാന്‍ സാധ്യതയുണ്ട്.
പാടിയവര്‍: കോറസ്
ഗാനരചന: ഫാദര്‍ സിയോണ്‍
സംഗീതം: വിദ്യാസാഗര്‍
ലിങ്ക്:
https://www.youtube.com/watch?v=X03qAxJXQEA

മേക്കരയില്‍
കടപ്പുറത്ത് മാറ്റങ്ങള്‍ വരുന്നു. തിരമാലകള്‍ വന്നു പോകും പോലെ, ഓരോ വരിയും വന്നു പോകുന്ന ഒരനുഭവം ഈ ഗാനം നല്‍കുന്നു.
പാടിയവര്‍: രഞ്ജിനി ജോസ്, ജിതിന്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: വിദ്യാസാഗര്‍
ലിങ്ക്:
https://www.youtube.com/watch?v=_Vlz0C0mnP0
മറിയം മുക്കിലെ ഗാനങ്ങളിലൂടെ വിദ്യാസാഗര്‍ സംഗീതപ്രേമികളെ ആനന്ദിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക