Image

അമേരിക്കയില്‍ ജോലി സാധ്യതകള്‍ വര്‍ദ്ധിക്കുന്നതായി എ.ഡി.പി

പി.പി.ചെറിയാന്‍ Published on 08 January, 2015
അമേരിക്കയില്‍ ജോലി സാധ്യതകള്‍ വര്‍ദ്ധിക്കുന്നതായി എ.ഡി.പി


2014 ഡിസംബറില്‍ മാത്രം 241,000 തൊഴിലുകള്‍ യു.സ്. എക്കണോമിയില്‍ ചേര്‍ക്കപ്പെട്ടതായി എ.ഡി.പി. റിപ്പോര്‍ട്ട് ചെയ്തു. മുന്‍ മാസത്തേക്കാള്‍ 227,000 കൂടുതലാണിത്.

സ്വകാര്യമേഖലയില്‍ 2014ല്‍ 2.5 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.

അമ്പതില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ 106,000 പേര്‍ക്കും, അമ്പതു മുതല്‍ അഞ്ഞൂറിനു താഴെ പേര്‍ ജോലിചെയ്യുന്ന കമ്പനികളില്‍ 70,000 പേര്‍ക്കും തൊഴില്‍ നല്‍കിയതായി എ.ഡി.പി. റിപ്പോര്‍ട്ടില്‍ പറയുന്നു. (ആട്ടോമാറ്റിക്ക് ഡാറ്റ പ്രോസസിങ്ങ്)

അമേരിക്കന്‍ സാമ്പത്തിക രംഗം ശക്തി പ്രാപിക്കുന്നതായും, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡോളറിനുണ്ടായ മൂല്യശോഷണത്തില്‍ നിന്നും കരകയറി ഡോളര്‍ ആഗോള വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതായും ലാമ്പര്‍ സ്റ്റാറ്റിസ്റ്റിക്ക് ബൂറോ ജനവരി ആദ്യവാരം പുറത്തുവിട്ട സര്‍വ്വേയില്‍ ചുണ്ടികാണിക്കുന്നു.

തൊഴില്‍ രംഗവും, സാമ്പത്തികരംഗവും, ശക്തിപ്പെടുന്നതോടെ അമേരിക്കയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാവുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക