Image

ഫോമാ ഷിക്കാഗോ റീജിയണ്‍ ഭാരവാഹികള്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ജോസ്സി കുരിശിങ്കല്‍ Published on 06 January, 2015
ഫോമാ ഷിക്കാഗോ റീജിയണ്‍ ഭാരവാഹികള്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി, റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍, ഡെസ് പ്ലേയിന്‍സിലെ മേരിവില്‍ അക്കാഡമിയില്‍ താമസിക്കുകയും പഠിക്കുകയും ചെയ്യുന്ന കുറച്ചു അനാഥരായ ചെറുപ്പക്കാരെ സന്ദര്‍ശിക്കുകയും, അവര്‍ക്ക് വേണ്ട വസ്ത്രങ്ങളും ഭക്ഷണവും സമ്മാനിക്കുകയും ചെയ്തു. ലോകമെങ്ങും സ്‌നേഹത്തിന്റെയും സന്മന്‍സ്സിന്റേയും സന്ദേശം വിളിച്ചോതി ക്രിസ്തു ദേവന്റെ ജന്മദിനമായ, ക്രിസ്മസ് കൊണ്ടാടിയപ്പോള്‍, ഈ ചെറുപ്പക്കാരോടൊപ്പം അല്‍പ്പ സമയം ചിലവഴിക്കാന്‍ കഴിഞ്ഞത് മനസ്സിന് ആനന്ദകരമായിരുന്നു എന്ന് സണ്ണി പറഞ്ഞു. ഈ പ്രസ്ഥാനത്തിന്റെ കോ ഓര്‍ഡിനേറ്റര്‍, മേരി ക്രീഗര്‍ ഫോമാ ഷിക്കാഗോ റീജിയണിന്റെ ഭാരവാഹികളെ അഭിനന്ദിക്കുകയും അതോടൊപ്പം ഹ്രദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

മറ്റുള്ളവര്‍ ആഘോഷങ്ങളില്‍ മുങ്ങിയിരിക്കുമ്പോള്‍, സാമൂഹ്യ സേവനം ചെയ്തു മറ്റുള്ളവര്‍ക്ക് മാതൃകയാകുയാണ് ഫോമാ പ്രവര്‍ത്തകര്‍. നമ്മുടെ പ്രവര്‍ത്തികള്‍ സമ്പത്തുണ്ടാക്കുന്നതിലുപരി ആത്മസന്തോഷവും സമാധാനവും നല്കുന്നതായിരിക്കണം എന്നും, സഹജീവികളുടെ കണ്ണുകളില്‍ ആനന്ദഹര്‍ഷം ഉളവക്കുന്നതയിരിക്കണമെന്നും അവര്‍ പറയുകയുണ്ടായി.

ആരംഭകാലം മുതല്‍ക്കേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണു ഫോമാ എന്നും മുന്‍തൂക്കം നല്കിവരുന്നത്.നാട്ടില്‍ വീട് വച്ച് നല്കിയും, വിദ്യാഭ്യാസ സഹായവും, ചികിത്സ സഹായവും നല്കി ഫോമാ ഒരോ വര്‍ഷവും ജൈത്ര യാത്ര തുടരുകയാണ്.കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ചു തീര പ്രദേശത്തിലെ ഏതെങ്കിലും സ്‌കൂളില്‍ ഉച്ച ഭക്ഷണം നല്കുവാനുള്ള പദ്ധതിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വ്യക്തമായ ലക്ഷ്യങ്ങളും, അതിനനുസരിച്ചുള്ള പ്രവര്‍ത്തന ശൈലിയുമാണ്, ഷിക്കാഗോ റീജിയണെ മറ്റുള്ള റീജിയണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

റീജിയണല്‍ വൈസ് പ്രസിടണ്ട് സണ്ണി വള്ളിക്കളത്തിനൊപ്പം, ഫോമാ ഷിക്കാഗോ റീജിയണ്‍ മുന്‍ ആര്‍ വി പി ജോസ്സി കുരിശിങ്കല്‍,ഫോമാ മുന്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി,നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബിജി ഫിലിപ്പ്,ജോണ്‍സന്‍ കണ്ണൂക്കാടന്‍, അച്ഛന്കുഞ്ഞു മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

ജോസ്സി കുരിശിങ്കല്‍,

ഫോമാ ന്യൂസ് ടീം.
ഫോമാ ഷിക്കാഗോ റീജിയണ്‍ ഭാരവാഹികള്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക