Image

ഓമനക്കുട്ടന്റെ സാഹസങ്ങള്‍: ഭാവന സ്പാനിഷ് നാടോടി നര്‍ത്തകിയാകുന്നു

Published on 07 January, 2015
ഓമനക്കുട്ടന്റെ സാഹസങ്ങള്‍: ഭാവന സ്പാനിഷ് നാടോടി നര്‍ത്തകിയാകുന്നു
രോഹിത് സംവിധാനം ചെയ്യുന്ന ഓമനക്കുട്ടന്റെ സാഹസങ്ങള്‍ എന്ന ചിത്രത്തില്‍ ഭാവന സ്പാനിഷ് നാടോടി നര്‍ത്തകിയാകുന്നു. ആസിഫ് അലിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പല്ലവി എന്ന കഥാപാത്രയാണ് ഭാവന അഭിനയിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. സ്പാനിഷ് നാടോടി നൃത്ത വിദഗ്ദ്ധയായാണ് പല്ലവി. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പ്രത്യേകതകളുള്ള വളരെ ബോള്‍ഡായ കഥാപാത്രമാണ് ഇത്.

ഇതൊരു കോമഡി എന്റ­ര്‍ടെയ്‌നറായിരിക്കും. ഓമനക്കുട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന, വളരെ ഗൗരവമായ ഒരു പ്രശ്‌നത്തെ ആസ്പദമാക്കിയാകും കഥ മുന്നോട്ട് പോവുക. മറ്റ് അഭിനേതാക്കളെ ഇതു വരെ തീരുമാനിച്ചിട്ടില്ലെന്നും രോഹിത് വ്യക്തമാക്കി.

അടുത്ത മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മൈസൂരിലായിരിക്കും ചിത്രീകരണം നട­ക്കുക.
ഓമനക്കുട്ടന്റെ സാഹസങ്ങള്‍: ഭാവന സ്പാനിഷ് നാടോടി നര്‍ത്തകിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക