Image

പ്രേംനസീറിന് രാജന്‍ ഒതവന്‍ചേരിയുടെ ചിത്രാര്‍പ്പണം

ബഷീര്‍ അഹമ്മദ് Published on 07 January, 2015
പ്രേംനസീറിന് രാജന്‍ ഒതവന്‍ചേരിയുടെ ചിത്രാര്‍പ്പണം
കോഴിക്കോട്: മലയാള സിനിമയിലെ നിത്യഹരിതനായകന് വര്‍ണ്ണങ്ങള്‍ കൊണ്ട് ആദരം. 1952-ല്‍ പ്രേംനസീര്‍ അഭിനയിച്ച 'വിശപ്പിന്റെ വിളി' യിലെ ദരിദ്രന്റെ വേഷം തൊട്ട് 1984-ല്‍ 'കൃഷ്ണാ ഗുരുവായൂരപ്പ' എന്ന സിനിമയില പൂന്താനം ഭക്തന്‍ വരെ ഇരുപത്തിയാറ് ചിത്രങ്ങളിലെ വിവിധ ധ്രുവങ്ങളാണ് രാജന്‍ ഒതവന്‍ചേരിയുടെ അക്രിലിക്  ചിത്രങ്ങളില്‍ തെളിയുന്നത്.

1964 ലെ 'കൃഷ്ണകുചേല'നിലെ 'ശ്രീകൃഷ്ണവേഷം' ഇത്തിക്കരപ്പത്തിയിലെ 'സ്ത്രീവേഷം' നാഗമഠത്തിലെ 'അന്ധനായ യാചക'ന്റെ വേഷം എന്നിവ തന്‍മയത്തത്തോടെ രാജന്റെ വരകളില്‍ തെളിയുന്നുണ്ട്.

പ്രേംനസീറിന്റെ സഹപ്രവര്‍ത്തകനായ തങ്കരാജാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ലളിതകലാ അക്കാദമിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം പ്രേംനസീര്‍ സാംസ്‌കാരിക വേദിയാണ് സംഘടിപ്പിച്ചത്. പ്രദര്‍ശനം ജനുവരി 6 മുതല്‍  10 വരെ.

ഫോട്ടോ-ബഷീര്‍ അഹമ്മദ്



പ്രേംനസീറിന് രാജന്‍ ഒതവന്‍ചേരിയുടെ ചിത്രാര്‍പ്പണംപ്രേംനസീറിന് രാജന്‍ ഒതവന്‍ചേരിയുടെ ചിത്രാര്‍പ്പണംപ്രേംനസീറിന് രാജന്‍ ഒതവന്‍ചേരിയുടെ ചിത്രാര്‍പ്പണംപ്രേംനസീറിന് രാജന്‍ ഒതവന്‍ചേരിയുടെ ചിത്രാര്‍പ്പണംപ്രേംനസീറിന് രാജന്‍ ഒതവന്‍ചേരിയുടെ ചിത്രാര്‍പ്പണംപ്രേംനസീറിന് രാജന്‍ ഒതവന്‍ചേരിയുടെ ചിത്രാര്‍പ്പണംപ്രേംനസീറിന് രാജന്‍ ഒതവന്‍ചേരിയുടെ ചിത്രാര്‍പ്പണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക